HOME » NEWS » Buzz » TELANGANA WOMEN USE 2 CRORE SEED BALLS TO MAKE SENTENCE AND SET GUINNESS RECORD GH

ഒരു ഇംഗ്ലീഷ് വാചകം പൂര്‍ത്തിയാക്കാൻ രണ്ടു കോടി വിത്തുകൾ; തെലങ്കാന വനിതകൾക്ക് ഗിന്നസ് നേട്ടം

മഹാബൂബ് നഗറിൽ നടന്ന പരിപാടിയിൽ വനിതകൾ വിത്തുകൾ മനോഹരമായ രീതിയില്‍ ക്രമീകരിച്ച് എഴുതിയ വാചകം ചുവടെ ചേർക്കുന്നു:

News18 Malayalam | Trending Desk
Updated: July 14, 2021, 6:00 PM IST
ഒരു ഇംഗ്ലീഷ് വാചകം പൂര്‍ത്തിയാക്കാൻ രണ്ടു കോടി വിത്തുകൾ; തെലങ്കാന വനിതകൾക്ക് ഗിന്നസ് നേട്ടം
Image Credit: IANS
  • Share this:
പത്തു ദിവസത്തിനുള്ളിൽ 2.08 കോടി വിത്തുകൾ (seed balls) കൊണ്ട് ഏറ്റവും നീളം കൂടിയ ഇംഗ്ലീഷ് വാചകം പൂര്‍ത്തിയാക്കി തെലങ്കാനയിലെ മഹാബൂബ് നഗറിലെ വനിതാ സ്വാശ്രയ സംഘം ഗിന്നസ് റെക്കോർഡ് ബുക്കിൽ ഇടം നേടി. മണ്ണും കമ്പോസ്റ്റും ചേർത്തുള്ള മിശ്രിതത്തിൽ പൊതിഞ്ഞ് ഉണക്കിയ വിത്തുകളാണ് സീഡ് ബോൾ. ഇത് ഉപയോഗിച്ചാണ് വനിതകൾ റെക്കോർഡ് നേട്ടം കൈവരിച്ചത്. മഹാബൂബ് നഗറിൽ നടന്ന പരിപാടിയിൽ വനിതകൾ വിത്തുകൾ മനോഹരമായ രീതിയില്‍ ക്രമീകരിച്ച് എഴുതിയ വാചകം ചുവടെ ചേർക്കുന്നു:

'എസ്എച്ച്ജി അംഗങ്ങൾ തയ്യാറാക്കിയതും നട്ടു പിടിപ്പിച്ചതുമായ രണ്ട് കോടി വിത്തുകൾ കൊണ്ട് മഹാബൂബ് നഗറിനെ വൈവിധ്യമാർന്ന ഒരു ഗ്രീൻ ബെൽറ്റാക്കി മാറ്റും' (Two crore seed balls made and planted by SHG women transform Mahabubnagar into Hetero Green Belt") എന്നാണ് വിത്തുകൾ കൊണ്ട് എഴുതിയത്.

പതിനാറുകാരി കൂട്ടബലാത്സംഗത്തിന് ഇരയായി; കൈയും കാലും കെട്ടി അർദ്ധനഗ്നയായ നിലയിൽ കണ്ടെത്തി

തെലങ്കാന മന്ത്രി വി ശ്രീനിവാസ് ഗൗഡിന്റെയും മുതിർന്ന ഉദ്യോഗസ്ഥരുടെയും നേതൃത്വത്തിൽ നടന്ന ഈ പരിപാടിയില്‍ പാലാമുരു ജില്ലാ മഹിള സമാഖ്യ (പി‌ ഇസഡ് എം‌ എസ്) അഥവാ മഹാബൂബ് നഗർ ജില്ലയിലെ വനിതാ സ്വയം സഹായസംഘവും മുനിസിപ്പൽ പ്രദേശങ്ങളിലെ ദാരിദ്ര്യ നിർമ്മാർജ്ജന മിഷനും ചേര്‍ന്നാണ്‌ റെക്കോർഡ് സ്ഥാപിച്ചത്. 2,097 ഏക്കറിൽ വ്യാപിച്ചു കിടക്കുന്ന കെ സി ആർ അർബൻ ഇക്കോ പാർക്കിലാണ്‌ ഡ്രോണുകളുടെ സഹായത്തോടെ വിത്തുകൾ നട്ടത്.

'2021 ജൂലൈ 12ന് തെലങ്കാനയിൽ പി‌ ഇസഡ് എം‌ എസ്, ഡോ വി ശ്രീനിവാസ് ഗൗഡ്, എസ് വെങ്കട റാവു, ഐ‌ എ‌ എസ്, ഡി ‌ആർ ‌ഡി ‌എ, ഹെറ്റെറോ ഗ്രൂപ്പ് എന്നിവരുടെ നേതൃത്വത്തിലാണ്‌ ഏറ്റവും നീളം കൂടിയ സീഡ് ബോൾ വാചകം തയ്യാറാക്കിയത്.' - എന്ന് ഗിന്നസ് റെക്കോർഡ് സർട്ടിഫിക്കറ്റില്‍ പറയുന്നു.

ഗിന്നസ് വേൾഡ് ചലഞ്ച് എന്ന ഈ മഹാദൗത്യം ഏകോപിപ്പിച്ചത് മഹാബൂബ് നഗർ റെയിൽവേ ഓഡിറ്റോറിയത്തിൽ വച്ചാണ്. ജില്ലാ കളക്ടർ, അഡീഷണൽ കളക്ടർ, പി ‌എസ്‌ എം‌ എസ്, ഡി ‌ആർ ‌ഡി ‌എ, എം‌ ഇ പി ‌എം‌ എ, എസ്‌ എച്ച്‌ ജി ഗ്രൂപ്പിലെ അംഗങ്ങള്‍, ഹെറ്ററോ ഗ്രൂപ്പ് അംഗങ്ങൾ, ഗിന്നസ് വേൾഡ് റെക്കോർഡ്സ് ടീം എന്നിവർക്ക് ഗൗഡ് നന്ദി പറഞ്ഞു. റെക്കോർഡ് എന്ന നേട്ടം കൈവരിച്ച ഈ പരിപാടിയിൽ പങ്കെടുത്ത എല്ലാവർക്കും സന്തോഷ് കുമാർ നന്ദി രേഖപ്പെടുത്തി. തന്നെയും തന്റെ സംരംഭമായ ഗ്രീൻ ഇന്ത്യ ചലഞ്ചിനേയും ഈ മഹത്തായ പരിപാടിയുടെ ഭാഗമാക്കിയതിന് മന്ത്രിയോട് അദ്ദേഹം നന്ദി പറഞ്ഞു.

കടം വീട്ടാൻ വൃക്ക വിൽക്കാൻ ഒരുങ്ങിയ ദമ്പതികളുടെ 40 ലക്ഷം രൂപ തട്ടി സൈബർ തട്ടിപ്പുകാർ

കഴിഞ്ഞ വർഷം, ഹരിതഭംഗിയാര്‍ന്ന സസ്യജാലങ്ങളെ വളർത്തുന്നതിനും ജില്ലയിലെ വനവിസ്തൃതി വർദ്ധിപ്പിക്കുന്നതിനും പി ‌എസ്‌ എം‌ എസ് കൈക്കൊണ്ട നടപടികളെ ഇന്റർനാഷണൽ വണ്ടർ ബുക്ക് ഓഫ് റെക്കോർഡ്സ് അംഗീകരിച്ചിരുന്നു. പി‌ എസ്‌ എം‌ എസ്, തെലങ്കാനയിലെ 284ലധികം ഗ്രാമങ്ങളിൽ വിവിധ സ്വാശ്രയ സംഘങ്ങള്‍ രൂപീകരിച്ച് ഒൻപത് ദിവസത്തിനുള്ളിൽ 1.14 കോടിയിലധികം വിത്തുകൾ തയ്യാറാക്കി സംസ്ഥാനത്തെ വനമേഖലയ്ക്ക് ചുറ്റുമുള്ള തുറന്ന പ്രദേശങ്ങളിൽ ഡ്രോണുകൾ വഴി വിതയ്ക്കുകയായിരുന്നു.
Published by: Joys Joy
First published: July 14, 2021, 6:00 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories