• HOME
  • »
  • NEWS
  • »
  • buzz
  • »
  • പ്രധാനമന്ത്രിയുടെ പ്രസംഗത്തിനിടെ ടെലിപ്രോംപ്റ്റര്‍ പണിമുടക്കി; പരിഹസിച്ച് രാഹുല്‍ഗാന്ധി; വീഡിയോ വൈറല്‍

പ്രധാനമന്ത്രിയുടെ പ്രസംഗത്തിനിടെ ടെലിപ്രോംപ്റ്റര്‍ പണിമുടക്കി; പരിഹസിച്ച് രാഹുല്‍ഗാന്ധി; വീഡിയോ വൈറല്‍

പ്രധാനമന്ത്രിയുടെ വീഡിയോ ട്വിറ്ററില്‍ ടെന്റിങ്ങില്‍ ഒന്നാമതാണ്.

  • Share this:
    ന്യൂഡല്‍ഹി: ദാവോസ് ലോക എക്കണോമിക് ഉച്ചകോടിയിലെ (Davos world economic Forum) പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ (PM Narendra Modi) പ്രസംഗത്തെ പരിഹസിച്ച് രാഹുല്‍ ഗാന്ധി (Rahul Gandhi).

    നരേന്ദ്ര മോദിയുടെ പ്രസംഗിക്കുന്നതിനിടെ ടെലിംപ്രോപ്റ്റര്‍ (Teleprompter) തകരാറിലായതിനെ തുടര്‍ന്ന് പ്രസംഗം കുറച്ച് നേരം നിര്‍ത്തിവെച്ചതിനെ പരിഹസിച്ചാണ് രാഹുല്‍ ട്വീറ്റ് ചെയ്തിരിക്കുന്നത്. പ്രധാനമന്ത്രിയുടെ വീഡിയോ ട്വിറ്ററില്‍ ടെന്റിങ്ങില്‍ ഒന്നാമതാണ്.



    ഇതിനോടൊപ്പം രാഹുല്‍ ഗാന്ധി നരേന്ദ്ര മോദിയെ കുറിച്ച് പറയുന്ന പഴയ വീഡിയോയും വ്യാപകമായി സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. നരേന്ദ്ര മോദിക്ക് സ്വന്തമായി സംസാരിക്കാന്‍ കഴിയില്ലെന്നും കണ്‍ട്രോളര്‍ പ്രവര്‍ത്തിപ്പിക്കുന്ന ടെലിംപ്രോപ്റ്റര്‍ നോക്കി വായിക്കാന്‍ മാത്രമാണ് അദ്ദേഹത്തിനറിയുക എന്നും മാധ്യമ പ്രവര്‍ത്തകരോട് പറയുന്ന വീഡിയോയാണ് പ്രചരിക്കുന്നത്.





    ലോക എക്കണോമിക് ഉച്ചകോടിയിയുടെ ആദ്യ ദിവസമായ തിങ്കളാഴ്ചയാണ് പ്രധാനമന്ത്രിയുടെ പ്രസംഗത്തിനിടെ പ്രോംപ്റ്റര്‍ പണിമുടക്കിയത്. ഇതേ തുടര്‍ന്ന് നരേന്ദ്ര മോദി അഭിസംബോധന ചെയ്യുന്നതിനിടയില്‍് പ്രസംഗം പാതിവഴിയില്‍ നിര്‍ത്തേണ്ടി വന്നു. ഈ വീഡിയോ സഹിതമാണ് രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തിരിക്കുന്നത്. ഇത്രധികം കള്ളങ്ങള്‍ പറയാന്‍ ടെലിംപ്രോംപ്റ്ററിന് കഴിയില്ലെന്നായിരുന്നു രാഹുല്‍ ഗാന്ധി ഹിന്ദിയില്‍ ട്വീറ്റ് ചെയ്തിരിക്കുന്നത്.

    അഞ്ച് ദിവസം നീളുന്ന ഉച്ചക്കോടിയുടെ ആദ്യ ദിവസമായ ഇന്നലെ മറ്റ് രാജ്യതലവന്മാരും പങ്കെടുത്തിരുന്നു.
    Published by:Karthika M
    First published: