നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • buzz
  • »
  • Covid 19| കോവിഡിനെ തുടർന്ന് പണിയില്ലാത്ത തെലുങ്ക് നടൻ മദ്യശാല തുടങ്ങി

  Covid 19| കോവിഡിനെ തുടർന്ന് പണിയില്ലാത്ത തെലുങ്ക് നടൻ മദ്യശാല തുടങ്ങി

  കൂടുതൽ ലാഭം മദ്യവിൽപ്പനയ്ക്കാണെന്ന് മനസ്സിലാക്കി മദ്യശാല ആരംഭിക്കുകയായിരുന്നു.

  The locals started gathering near his shop after recognising him.

  The locals started gathering near his shop after recognising him.

  • Share this:
   കോവിഡ് മഹാമാരിയെ  (covid 19 pandemic) തുടർന്ന് പണിയില്ലാതായതോടെ മദ്യശാല ( Liquor Shop) തുടങ്ങി തെലുങ്ക് നടൻ. തെലുങ്ക് സിനിമയിലെ ഹാസ്യതാരമായ രഘു കരുമാഞ്ചിയാണ് ( Raghu Karumanchi )ഉപജീവനത്തിനായി മദ്യശാല ആരംഭിച്ചത്. മദ്യശാലയിൽ വിൽപന നടത്തുന്ന നടന്റെ വീഡിയോ സോഷ്യൽമീഡിയയിൽ വൈറലാണ്.

   രണ്ട് പതിറ്റാണ്ടായി തെലുങ്ക് സിനിമയിലെ സജീവ സാന്നിധ്യമായിരുന്നു രഘു. കോവിഡിനെ തുടർന്ന് അവസരങ്ങൾ കുറഞ്ഞതാണ് മദ്യശാല ആരംഭിക്കാൻ കാരണം. കോവിഡിന് മുമ്പ് അഭിനയിച്ച ചില സിനിമകൾ തിയേറ്ററുകൾ അടച്ചിട്ടതോടെ പുറത്തിറങ്ങിയില്ല. ഉപജീവനത്തിന് മറ്റു വഴികളില്ലാതെ മദ്യവിൽപനയിലേക്ക് കടക്കുകയായിരുന്നു.

   മദ്യശാലയെ കൂടാതെ ജൈവകൃഷി മേഖലയിലും നടൻ കടന്നിട്ടുണ്ട്. ഹൈദരാബാദ് അതിര‍്ത്തിയിലെ കൃഷിയിടത്തിലാണ് രഘുവിന്റെ ജൈവകൃഷി സംരംഭം. ജോലി ഇല്ലാതായതോടെ ആദ്യം കൃഷിയിലേക്കാണ് തിരിഞ്ഞത്. എന്നാൽ കൂടുതൽ ലാഭം മദ്യവിൽപ്പനയ്ക്കാണെന്ന് മനസ്സിലാക്കി മദ്യശാല ആരംഭിക്കുകയായിരുന്നു.

   ഡിസംബർ ഒന്നിനാണ് രഘുവിന്റെ മദ്യശാല ഹൈദരാബാദിലെ നലഗോണ്ട ജില്ലയിലെ ബൈപ്പാസ് റോഡിന് സമീപം പ്രവർത്തനം ആരംഭിച്ചത്. മൂന്ന് സുഹൃത്തുക്കൾക്കൊപ്പം ചേർന്നാണ് നടന്റെ പുതിയ ബിസിനസ്സ്.

   Also Read-Viral video| വിമാനത്തിന്റെ ടയർ പൊട്ടി; വിമാനം തള്ളി നീക്കി യാത്രക്കാർ

   സിനിമാ താരം മദ്യം വിൽക്കാൻ എത്തിയതോടെ വൻ തിരക്കാണ് മദ്യശാലയിൽ. മദ്യം വാങ്ങാനെത്തുന്നവർ നടനൊപ്പം സെൽഫിയുമെടുത്താണ് മടങ്ങുന്നത്.

   ഭാര്യയുടെ അമിത വൃത്തി; ലാപ്‌ടോപ്പും ഫോണും സോപ്പുപൊടി ഉപയോഗിച്ച് കഴുകി; വിവാഹമോചനം തേടി യുവാവ്‌

   ഭാര്യയുടെ അമിത വൃത്തി കാരണം വിവാഹ മോചനം തേടി യുവാവ്. ബാംഗ്ലൂരില്‍ ജോലി ചെയ്യുന്ന സോഫ്ട് വെയര്‍ എന്‍ജിനിയറാണ് ഭാര്യയുടെ വൃത്തി സഹിക്ക വയ്യാതെ വിവാഹ മോചനം വേണമെന്ന് ആവശ്യപ്പെട്ടത്.

   പ്രമുഖ ഐടി കമ്പനിയില്‍ ജോലി ചെയ്യുന്ന യുവാവ് വിവാഹം കഴിച്ചത് എംബിഎ ബിരുദധാരിയായ യുവതിയെയാണ്. വിവാഹം കഴിഞ്ഞതിന് ശേഷം ഭാര്യ ജോലിക്ക് പോയില്ല.

   Also Read-മൂന്നു പതിറ്റാണ്ടുകൾ, 11 വിവാഹം; വീണ്ടും മണവാട്ടിയാവാൻ ഒരുങ്ങുന്ന 52കാരി

   ബാംഗ്ലൂര്‍ ആര്‍ടി നഗറിലാണ് യുവാവും ഭാര്യയും താമസിക്കുന്നത്. 2009ല്‍ വിവാഹിതരായതിന് ശേഷം ലണ്ടനിലേക്ക് ഇവര്‍ പോയി. യുവാവ് ജോലി കഴിഞ്ഞ് തിരിച്ചെത്തിയാല്‍ ഭാര്യ കൂടെക്കൂടെ ഷൂസ് വൃത്തിയാക്കാനും വസ്ത്രങ്ങളും ഫോണും പരിശോധിക്കാനും തുടങ്ങി.

   രണ്ടുവര്‍ഷം കഴിഞ്ഞ് ആദ്യ കുഞ്ഞ് ജനിച്ചപ്പോള്‍ മുതലാണ് ഭാര്യയുടെ സ്വഭാവത്തില്‍ വല്ലാതെ മാറ്റം വന്നത്. അമ്മ മരിച്ചതിന് ശേഷം വൃത്തിയാക്കാനാണെന്ന പേരില്‍ തന്നെയും മക്കളെയും ഒരുമാസം വീട്ടില്‍ നിന്ന് പുറത്താക്കിയതായും യുവാവ് പറയുന്നു.

   ഭാര്യക്ക് ഒബ്സെസീവ് കംപള്‍സീവ് ഡിസോര്‍ഡര്‍(Obsesive compulsive disorder) രോഗമാണെന്നാണ് ഭര്‍ത്താവ് പറയുന്നത്. കോവിഡ് വ്യാപന സമയത്താണ് യുവതിയുടെ രോഗം മൂര്‍ച്ഛിച്ചത്. ആ സമയങ്ങളില്‍ കുടുംബ ബന്ധം കൂടുതല്‍ വഷളാവുകയും ചെയ്തു.

   കോവിഡ് കാലത്ത് വീട്ടിലിരുന്ന് ജോലി ചെയ്തിരുന്ന സമയം ഭര്‍ത്താവിന്റെ ലാപ്ടോപ്പും മൊബൈല്‍ ഫോണും സോപ്പുപൊടി ഉപയോഗിച്ച് യുവതി കഴുകിയെന്നാണ് യുവാവ് പറയുന്നത്. ഈ സമയങ്ങളില്‍ വീട്ടിലെ എല്ലാ സാമഗ്രികളും കഴുകി വൃത്തിയാക്കാനും സാനിറ്റൈസ് ചെയ്യാനും തുടങ്ങിയ ഭാര്യ ഒരു ദിവസം ആറുതവണ കുളിക്കും. കുളിക്കുന്ന സോപ്പ് വൃത്തിയാക്കാന്‍ മാത്രമായി മറ്റൊരു സോപ്പും യുവതി സൂക്ഷിച്ചിരുന്നു. ഇതിന് പുറമേ കുട്ടികളോട് അവരുടെ വസ്ത്രങ്ങളും ബാഗും ചെരിപ്പുകളും കഴുതി വൃത്തിയാക്കാനും യുവതി പറഞ്ഞു.
   Published by:Naseeba TC
   First published: