• HOME
 • »
 • NEWS
 • »
 • buzz
 • »
 • Viral Video | വാഹനത്തിന് മുകളിൽ കയറി നിന്ന് ജനക്കൂട്ടത്തെ കൈകൂപ്പി; പവൻ കല്യാണിനെ വലിച്ച് താഴെയിട്ട് ആരാധകൻ

Viral Video | വാഹനത്തിന് മുകളിൽ കയറി നിന്ന് ജനക്കൂട്ടത്തെ കൈകൂപ്പി; പവൻ കല്യാണിനെ വലിച്ച് താഴെയിട്ട് ആരാധകൻ

കൊട്ടിപ്പിടിക്കാൻ ശ്രമിക്കുന്നതിനിടെ കാല്‍ തെറ്റി വാഹനത്തില്‍ നിന്ന വീഴുകയായിരുന്നു താരം.

 • Last Updated :
 • Share this:
  ആന്ധ്രാപ്രദേശില്‍ നടന്ന പാര്‍ട്ടി റാലിക്കിടെ തെലുങ്ക് സൂപ്പര്‍ സ്റ്റാര്‍ പവന്‍ കല്യാണിനെ  (Pawan Kalyan)  വാഹനത്തില്‍ നിന്ന് വലിച്ച് താഴെയിട്ട് ആരാധകന്‍. വാഹനത്തിന് മുകളില്‍ നിന്ന് ജനങ്ങളെ കൈകൂപ്പി കാണിക്കുന്നതിന് ഇടയിലാണ് ഒരു ആരാധകന്‍ താരത്തെ കെട്ടിപ്പിടിക്കാന്‍ ശ്രമിച്ചത്.

  ഇയാള്‍ കൊട്ടിപ്പിടിക്കാൻ ശ്രമിക്കുന്നതിനിടെ കാല്‍ തെറ്റി വാഹനത്തില്‍ നിന്ന വീഴുകയായിരുന്നു താരം. ആരാധകര്‍ നിലത്തും താരം കാറിന് മുകളിലേയ്ക്കും വീഴുന്നത് വീഡിയോയില്‍ കാണാന്‍ കഴിയും.

  ഭീംല നായക് ആണ് പവന്‍ നായകനാകുന്ന അടുത്ത ചിത്രം. അയ്യപ്പനും കോശിയും എന്ന മലയാള ചിത്രത്തിന്റെ തെലുങ്ക് റീമേക്കാണ് ഈ ചിത്രം.

  നിത്യ മേനോനാണ് ഭീംല നായകിന്റെ നായിക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. കോശിയുടെ ഭാര്യ റൂബിയായി തെലുങ്കില്‍ സംയുക്ത മേനോനാണ് അഭിനയിക്കുന്നത്. സംയുക്തയുടെ തെലുങ്ക് അരങ്ങേറ്റം കൂടിയാണിത്. സമുദ്രക്കനിയാണ് ചിത്രത്തിലെ മറ്റൊരു പ്രധാനതാരം. സാഗര്‍ കെ ചന്ദ്ര സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ സംഭാഷണങ്ങള്‍ ഒരുക്കുന്നത് ത്രിവിക്രം ശ്രീനിവാസ് ആണ്. ചിത്രത്തിന് രവി.കെ ചന്ദ്രന്‍ ഛായാഗ്രഹണവും തമന്‍ സംഗീത സംവിധാനവും നിര്‍വ്വഹിക്കുന്നു.


  രാമജോഗയ്യ ശാസ്ത്രിയുടെ വരികള്‍ക്ക് സംഗീതം പകര്‍ന്നിരിക്കുന്നത് തമൻ എസ്  ആണ്. തമനൊപ്പം ശ്രീ കൃഷ്‍ണ, പൃഥ്വി ചന്ദ്ര, റാം മിരിയാള എന്നിവർ ചേർന്നാണ് ആലാപനം. 'അയ്യപ്പനും കോശി'യിലെ കലക്കാത്ത എന്ന് തുടങ്ങുന്ന ടൈറ്റിൽ സോങ്ങ് മലയാളത്തിൽ ഏറെ ശ്രദ്ധിക്കപ്പെട്ട ഒന്നാണ്. നഞ്ചമ്മ ആലപിച്ച ഗാനത്തിന് സംഗീതം പകര്‍ന്നത് ജേക്സ് ബിജോയ് ആയിരുന്നു.

  Viral Video | കാട്ടാന കിടങ്ങില്‍ വീണു; വെള്ളം നിറച്ച് പുറത്ത് എത്തിച്ചു; രക്ഷാപ്രവര്‍ത്തനത്തെ പ്രശംസിച്ച് സോഷ്യല്‍ മീഡിയ

  അവസരോചിത ഇടപെടലിലൂടെ അപകടത്തില്‍പ്പെടുന്ന മൃഗങ്ങളുടെ ജീവന്‍ രക്ഷിക്കുന്ന നിരവധി സംഭവങ്ങളുണ്ടായിട്ടുണ്ട്. ഇത്തരത്തില്‍ കിടങ്ങില്‍ വീണ ഒരു ആനയെ രക്ഷിക്കുന്ന വീഡിയോയാണ് സമൂഹമാധ്യമങ്ങളില്‍ പ്രശംസ പിടിച്ചുപറ്റിയിരിക്കുന്നത്. ആനയെ കരയകയറ്റാന്‍ വനപാലകര്‍ സ്വീകരിച്ച രീതിയാണ് പ്രശംസയ്ക്ക് പിന്നില്‍.

  Also Read-Kacha Badam | 'സെലിബ്രിറ്റി കടല വിൽക്കുന്നത് നാണക്കേട്'; ഇനി കടല വിൽക്കില്ലെന്ന് 'കച്ചാ ബദാം' ഗായകൻ

  മിദിാപുരിലാണ് വ്യത്യസ്തമായ രീതിയില്‍ കുഴിയില്‍ വീണ ആനയെ പുറത്തെത്തിച്ചത്. ആനയെ രക്ഷപ്പെടുത്താന്‍ പലവഴികളും നോക്കിയെങ്കിലും അവസാനം ആനയെ പുറത്തെത്തിച്ചത് കുഴിയില്‍ വെള്ളം നിറച്ചാണ്. ഐഎഫ്എസ് ഓഫീസറായ പര്‍വീണ്‍ കസ്വാനാണ് ആനയെ രക്ഷപ്പെടുത്തുന്നതിന്റെ വീഡിയോ ട്വിറ്ററില്‍ പങ്കുവെച്ചത്.

  കുഴിയില്‍ വെള്ളം നിറച്ചതോടെ പൊങ്ങിവന്ന ആനയെ കയറിന്റെ സഹായത്തോടെ പുറത്തെടുക്കുകയായിരുന്നു. പുലര്‍ച്ചെ ഒരു മണിയോടെയായിരുന്നു ആന കിടങ്ങില്‍ വീണ വിവരം വനംവകുപ്പിന് ലഭിച്ചത്. പുലര്‍ച്ചെ നാല് മണിയോടെ രക്ഷാപ്രവര്‍ത്തനം പൂര്‍ത്തിയാക്കി വനപാലകര്‍ ആനയെ കരകയറ്റി.
  Published by:Jayashankar AV
  First published: