• HOME
 • »
 • NEWS
 • »
 • buzz
 • »
 • Quran | ഇത്തവണയും ഖുറാൻ പാരായണം ചെയ്ത് ബേലൂർ ക്ഷേത്രത്തിലെ രഥോത്സവത്തിന് തുടക്കം; ചരിത്രമറിയാം

Quran | ഇത്തവണയും ഖുറാൻ പാരായണം ചെയ്ത് ബേലൂർ ക്ഷേത്രത്തിലെ രഥോത്സവത്തിന് തുടക്കം; ചരിത്രമറിയാം

സംസ്ഥാനത്തിൻെറ വിവിധ കോണുകളിൽ നിന്നായി ആയിരക്കണക്കിന് പേ‍ർ രഥോത്സവത്തിൽ പങ്കെടുക്കാനെത്തും. കനത്ത പോലീസ് സുരക്ഷയാണ് സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയിരിക്കുന്നത്. എല്ലാ വർഷവും ഖുറാൻ വായിച്ച് കൊണ്ടാണ് ഇവിടുത്തെ ഉത്സവത്തിന് തുടക്കമാവാറുള്ളത്.

Photo: Twitter/@KarnatakaWorld

Photo: Twitter/@KarnatakaWorld

 • Share this:
  ഖുറാനിലെ (Quran) സൂറത്തുകൾ ചൊല്ലിക്കൊണ്ട് പതിവ് പോലെ ഇത്തവണയും ക‍ർണാടകയിലെ (Karnataka) ബേലൂ‍‍ർ ചെന്നകേശവ ക്ഷേത്രത്തിലെ രഥോത്സവത്തിന് (Rathotsav) തുടക്കമായി. വ‍ർഷങ്ങൾ പഴക്കമുള്ള ആചാരം തുടരാൻ കർണാടക സ‍ർക്കാർ അനുമതി നൽകിയതോടെയാണ് മതമൈത്രിയുടെ സന്ദേശവുമായി ഉത്സവത്തിന് ആരംഭം കുറിച്ചത്. രണ്ട് ദിവസം നീണ്ടുനിൽക്കുന്ന ചരിത്രപരമായ ആഘോഷങ്ങളാണ് ബേലൂരിൽ നടക്കുന്നത്. ആചാരം തുടരുന്നതിന് സംസ്ഥാന എൻഡോവ്മെൻറ് ഡിപ്പാ‍ർട്ട്മെൻറാണ് ക്ഷേത്ര അധികൃതർക്ക് അനുമതി നൽകിയത്. വ്യാഴാഴ്ച ഉത്സവത്തിന് തുടക്കമായി. സംസ്ഥാനത്തിൻെറ വിവിധ കോണുകളിൽ നിന്നായി ആയിരക്കണക്കിന് പേ‍ർ രഥോത്സവത്തിൽ പങ്കെടുക്കാനെത്തും. കനത്ത പോലീസ് സുരക്ഷയാണ് സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയിരിക്കുന്നത്. എല്ലാ വർഷവും ഖുറാൻ വായിച്ച് കൊണ്ടാണ് ഇവിടുത്തെ ഉത്സവത്തിന് തുടക്കമാവാറുള്ളത്.

  സാധാരണയായി ചെന്നകേശവന്റെ രഥത്തിന് മുന്നിൽ നിന്ന് മുസ്ലിം മതപണ്ഡിതൻ ഖുറാൻ വായിക്കുന്നതാണ് പതിവ്. ഇതോടെ ഔദ്യോഗികമായി ഉത്സവത്തിന് തുടക്കം കുറിക്കും. ആചാരം തുടരുന്നതിനെതിരെ ചില സംഘടനകൾ എതിർത്തിരുന്നു. ഉത്സവത്തിൻെറ ഭാഗമായി അഹിന്ദുക്കളായ വ്യാപാരികളുടെ കടകൾ അനുവദിക്കരുതെന്നും ആവശ്യമുയ‍ർന്നിരുന്നു. എന്നാൽ, സംസ്ഥാന എൻഡോവ്മെൻറ് വകുപ്പ് ഈ ആവശ്യങ്ങളെല്ലാം പൂർണമായും തള്ളിക്കളഞ്ഞു. സാധാരണ പോലെ ഉത്സവം നടത്താൻ ക്ഷേത്രം ഭാരവാഹികൾക്ക് അനുമതി നൽകി. ഗവൺമെന്റ് നി‍ർദ്ദേശത്തിന് ശേഷം പതിനഞ്ചോളം മുസ്ലിം വ്യാപാരികൾ ഇവിടെ കടകളും നടത്തുന്നുണ്ട്.

  Also Read- Ranbir Kapoor-Alia Bhatt Wedding| ആലിയയെ കൈകളിൽ കോരിയെടുത്ത് റൺബീർ; വരനും വധുവും മാധ്യമങ്ങൾക്ക് മുന്നിലെത്തിയത് ഇങ്ങനെ

  "വളരെക്കാലമായി ഖുറാനിൽ നിന്നുള്ള ഉദ്ധരണികൾ വായിക്കുന്നത് ഇവിടുത്തെ ആചാരമാണ്. രഥോത്സവം ഇങ്ങനെയാണ് തുടങ്ങാറുള്ളത്," ക്ഷേത്രത്തിലെ ആചാരത്തെക്കുറിച്ച് ഒരു ഉദ്യോഗസ്ഥൻ വ്യക്തമാക്കി. മുസ്ലിം വ്യാപാരികളുടെ സ്റ്റാളുകൾ ഉത്സവത്തിൻെറ ഭാഗമായി അനുവദിക്കില്ലെന്ന് ക്ഷേത്രം അധികൃതർ നോട്ടീസ് ഇറക്കിയതോടെ ഇത്തവണ ചില ആശങ്കകളുണ്ടായി. വാർഷിക ഉത്സവത്തിൽ മുസ്ലിം വ്യാപാരികളുടെ കടകൾക്ക് അനുമതി നിഷേധിച്ചാണ് നോട്ടീസ് ഇറങ്ങിയത്. ആചാരം തുടരണോ വേണ്ടയോ എന്ന് തീരുമാനിക്കുന്നതിനായി വിവിധ മത പുരോഹിതൻമാരുമായി എൻഡോവ്മെൻറ് വകുപ്പ് ചർച്ചകൾ നടത്തി. ഇതിനൊടുവിലാണ് ഖുറാൻ ഉദ്ധരണികൾ വായിക്കുന്നതിനും മുസ്ലിം വ്യാപാരികളുടെ കടകൾക്കും അനുമതി നൽകിയത്. ഈ നിർദ്ദേശം ക്ഷേത്രം ഭാരവാഹികളെ അറിയിക്കുകയും ചെയ്തു.

  ബേലൂർ ചെന്നകേശവ ക്ഷേത്രത്തിൽ രണ്ട് ദിവസമായട്ടാണ് പ്രൗഢമായ രഥോത്സവം നടക്കാറുള്ളത്. സംസ്ഥാനത്തെ തന്നെ ഏറ്റവും പ്രധാനപ്പെട്ട ക്ഷേത്രോത്സവങ്ങളിൽ ഒന്നാണിത്. ചെന്നകേശവ വിഗ്രഹവുമായി രഥമുരുളുന്നത് കാണാൻ ലക്ഷക്കണക്കിന് ആളുകളാണ് ഇവിടേക്ക് ഒഴുകിയെത്തുക. കോവിഡ് നിയന്ത്രണങ്ങളെല്ലാം ഒഴിവാക്കിയ സാഹചര്യമായതിനാൽ ഇത്തവണ വലിയ ആൾക്കൂട്ടം തന്നെയാണ് ഉത്സവത്തിൽ പങ്കെടുക്കാനെത്തുന്നത്.

  Also Read- 'അത് തെറ്റാണ് സാറേ'; പാഠപുസ്തകത്തിലെ പ്രതിജ്ഞ തെറ്റെന്ന് മൂന്നാം ക്ലാസുകാരൻ; തിരുത്താമെന്ന് SCERT

  മൈസൂ‍ർ രാജാക്കൻമാർ സമ്മാനമായി നൽകിയ വജ്രാഭരണങ്ങളും സ്വർണാഭരണങ്ങളും കൊണ്ട് അലങ്കരിച്ച് വിഗ്രഹമാണ് ഉത്സവത്തിൻെറ ഭാഗമായി എഴുന്നള്ളിക്കുക. ഇത്തവണയും ആചാരങ്ങളും ചടങ്ങുകളും അതേപടി തുടർന്ന് കൊണ്ട് തന്നെ രഥോത്സവം നടക്കുകയാണ്. ആളുകളെ നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ആയിരക്കണക്കിന് പോലീസുകാരെ നിയോഗിച്ചിട്ടുണ്ട്. ഉത്സവം നടത്തിപ്പുമായി ബന്ധപ്പെട്ട് ഒരു വിഭാഗം തീവ്ര വലതു സംഘടനകളിൽ നിന്ന് എതിർപ്പ് ഉയർന്നതിനെ തുടർന്ന് അതീവ്ര ജാഗ്രതാ നിർദ്ദേശമാണ് ഇത്തവണ പോലീസിന് ലഭിച്ചിരിക്കുന്നത്.
  Published by:Rajesh V
  First published: