• HOME
  • »
  • NEWS
  • »
  • buzz
  • »
  • Viral Videos In 2021 | ഇന്ദിരാഗാന്ധിയുടെ കത്ത് മുതൽ മണികെ മാഗെ ഹിതേ വരെ; 2021ൽ സോഷ്യല്‍ മീഡിയയിൽ വൈറലായ 10 സംഭവങ്ങൾ

Viral Videos In 2021 | ഇന്ദിരാഗാന്ധിയുടെ കത്ത് മുതൽ മണികെ മാഗെ ഹിതേ വരെ; 2021ൽ സോഷ്യല്‍ മീഡിയയിൽ വൈറലായ 10 സംഭവങ്ങൾ

2021 അവസാനിക്കാനിരിക്കെ സോഷ്യല്‍ മീഡിയിലൂടെ നമ്മളെ രസിപ്പിച്ച വൈവിധ്യമാര്‍ന്ന ചില സംഭവങ്ങള്‍ നോക്കാം

  • Share this:
2021ല്‍ സോഷ്യല്‍ മീഡിയ നമുക്ക് നിരവധി വൈറലുകള്‍ സമ്മാനിച്ചിട്ടുണ്ട്. ഈ വര്‍ഷം സോഷ്യൽ മീഡിയ ഉപയോക്താക്കളെ അമ്പരപ്പിച്ച പല വൈറലുകളും ഇന്നും ഹിറ്റാണ്. ജെആര്‍ഡി ടാറ്റയ്ക്ക് ഇന്ദിരാഗാന്ധി എഴുതിയ കത്ത് മുതൽ സ്വന്തം വിവാഹ ദിനത്തിൽ പോലും ജോലി ചെയ്യേണ്ടി വരുന്ന വരൻ, കാമുകന്റെ വിവാഹ വേദിയ്ക്ക് പുറത്തുനിന്ന് നിലവിളിക്കുന്ന യുവതി, അറിയാതെ സഹോദരിയെ വിവാഹം കഴിക്കാന്‍ ഒരുങ്ങിയ യുവാവ് 2021ലെ സോഷ്യല്‍ മീഡിയോ വൈറലുകളില്‍ ഏറ്റവും ശ്രദ്ധയമായ സംഭവങ്ങളില്‍ ചിലത് ഇവയാണ്. 2021 അവസാനിക്കാനിരിക്കെ സോഷ്യല്‍ മീഡിയിലൂടെ നമ്മളെ രസിപ്പിച്ച വൈവിധ്യമാര്‍ന്ന ചില സംഭവങ്ങള്‍ നോക്കാം:

1. ഇന്ദിരാഗാന്ധിയുടെ കത്ത്: മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി, വ്യവസായി ജെആര്‍ഡി ടാറ്റയ്ക്ക് എഴുതിയ കത്തിന്റെ പകര്‍പ്പ് പങ്കുവച്ചത് വ്യവസായി ഹര്‍ഷ് ഗോയങ്കയായിരുന്നു. ആര്‍പിജി ഗ്രൂപ്പ് ചെയര്‍മാനായ ഹര്‍ഷ് ഗോയങ്കയുടെ ഈ ട്വിറ്റര്‍ പോസ്റ്റ്, ഇന്ത്യയുടെ കരുത്തയായ പ്രധാനമന്ത്രിയുടെ ഓര്‍മ്മകളിലേക്കാണ് സോഷ്യൽ മീഡിയ ഉപയോക്താക്കളെ നയിച്ചത്. 1973 ജൂലൈ 5ന് അയച്ച കത്തായിരുന്നു ഇത്. വ്യക്തിപരമായ അയച്ച ഈ കത്തില്‍ ഇന്ദിരാഗാന്ധി ജെആര്‍ഡി ടാറ്റയെ 'ജെ' എന്നാണ് വിളിച്ചിരിക്കുന്നത്. ജെആര്‍ഡി, ഇന്ദിരയ്ക്ക് സമ്മാനമായി നല്‍കിയ പെര്‍ഫ്യൂമിന് നന്ദി പറഞ്ഞുക്കൊണ്ടുള്ള കത്തായിരുന്നു ഇത്. ന്യൂ ഡല്‍ഹിയിലെ പ്രധാനമന്ത്രി ഭവനില്‍ നിന്ന് ജെആര്‍ഡിയുടെ ബോംബെയിലെ ബോംബെ ഹൗസിലേക്കാണ് കത്ത് അയച്ചത്.2. അറിയാതെ സഹോദരിയെ വിവാഹം കഴിക്കാന്‍ ഒരുങ്ങിയ യുവാവ്: ചൈനയിലെ തീരദേശ പ്രവിശ്യയായ ജിയാങ്സുവിലെ ഒരു വൃദ്ധ തന്റെ മകനെ സ്‌നേഹത്തോടെ പരിപാലിക്കുന്ന ഒരു പെണ്‍കുട്ടിയുമായി വിവാഹം കഴിപ്പിക്കാന്‍ തീരുമാനിച്ചു. എന്നാല്‍ വധുവിന്റെ ശരീരത്തിലെ മറുക് കണ്ടപ്പോള്‍, തന്റെ മകന്റെ വധുവാകാൻ ഒരുങ്ങിയ പെൺകുട്ടി ചെറുപ്പത്തില്‍ തനിക്ക് നഷ്ടപ്പെട്ട മകളാണെന്ന് അവര്‍ മനസ്സിലാക്കി. ഓറിയന്റല്‍ ഡെയ്ലി റിപ്പോര്‍ട്ട് പ്രകാരം രണ്ട് പതിറ്റാണ്ട് മുമ്പ് യുവതിക്ക് മകളെ നഷ്ടപ്പെട്ടിരുന്നു. സംഭവങ്ങളുടെ വഴിത്തിരിവ് നെറ്റിസണ്‍മാരെ അമ്പരപ്പിച്ചു. വൈകാരികമായ ഈ കണ്ടുമുട്ടല്‍ സോഷ്യല്‍മീഡിയയില്‍ വൈറലായി മാറി.

3. ഏകശിലാസ്‌തംഭം (മോണോലിത്ത്): ഇന്ത്യയില്‍ അഹമ്മദാബാദിലെ ഒരു പാര്‍ക്കിലാണ് ഏകശിലാസ്‌തംഭം അഥവാ മോണോലിത്ത് ആദ്യമായി കണ്ടത്. ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് അനുസരിച്ച്, ലോകത്തിലെ ആദ്യത്തെ ലോഹ സ്തംഭം താല്‍തേജിലെ സിംഫണി ഫോറസ്റ്റ് പാര്‍ക്കിലാണ് കണ്ടത്. കാടുപിടിച്ചുകിടന്ന മോണോലിത്ത് വിവിധ നഗരവികസന പദ്ധതികളാല്‍ മൂടപ്പെട്ട് കിടക്കുകയായിരുന്നു.

4. വര്‍ക്ക് ഫ്രം വെഡ്ഡിംഗ്: സ്വന്തം വിവാഹ സമയത്ത് ജോലി ചെയ്യുന്ന വരന്‍ നെറ്റിസണ്‍സിനെ ചിരിപ്പിച്ച ഒരു വീഡിയോ ആയിരുന്നു. സ്വന്തം വിവാഹത്തിന്റെ അന്ന് ഒരാൾ വളരെ ഗൗരവമായി വിവാഹ വേദിയിലിരുന്ന് ലാപ്ടോപ്പില്‍ ജോലി ചെയ്യുന്നത് സോഷ്യല്‍ മീഡിയകളില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട ഒരു സംഭവമായി മാറി. വിവാഹ വേഷത്തില്‍ ഇരിക്കുന്ന വരന്‍, ചടങ്ങുകള്‍ നടക്കുമ്പോഴാണ് മറ്റോരാള്‍ പിടിച്ചുക്കൊടുത്തുക്കൊണ്ടിരിക്കുന്ന ലാപ്പ്‌ടോപ്പില്‍ ജോലി ചെയ്യുന്നത്. തൊട്ടപ്പറുത്ത് മറ്റു ചടങ്ങുകള്‍ ചെയ്യുന്ന വധു ഇത് കണ്ട് പൊട്ടിച്ചിരിക്കുന്നുമുണ്ട്.
5. ആപ്പിളിന്റെ പരസ്യം: ബ്രിട്ടീഷ്-ഇന്ത്യന്‍ തബല സംഗീതം ചിത്രീകരിച്ച ആപ്പിളിന്റെ 38 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള ഫംബിള്‍ എന്ന പരസ്യം ടെക് ഭീമന്റെ യൂട്യൂബ് ചാനലില്‍ റിലീസ് ചെയ്‌തോടെ വളരെ പെട്ടെന്ന് വൈറലായി മാറി. ഐഫോണുമായി ഒരു യുവതി പാതയോരത്തിലൂടെ നടക്കുമ്പോള്‍ അബദ്ധത്തില്‍ ഫോണ്‍ കൈയില്‍ നിന്ന് വഴുതുകയും, അത് താഴെ വീഴാതിരിക്കാന്‍ യുവതി നടത്തുന്ന പരിശ്രമങ്ങളുമാണ് വീഡിയോയിലുള്ളത്. പശ്ചാത്തലത്തില്‍ ഉണ്ടായിരുന്ന, സംഗീതഞ്ജന്‍ നിതിന്‍ സാഹ്നിയുടെ 'ദി കോണ്‍ഫറന്‍സ്' എന്ന ഗാനമായിരുന്നു പരസ്യത്തിന്റെ മുഖ്യാകര്‍ഷണം.


6. കാമുകന്റെ വിവാഹ വേദിയ്ക്ക് പുറത്തുനിന്ന് നിലവിളിക്കുന്ന യുവതി: ഹോഷങ്കാബാദില്‍ പകര്‍ത്തിയ ഒരു വൈറല്‍ വീഡിയോയില്‍, ഒരു യുവതി, വരന്റെ വിവാഹ വേദിയുടെ പുറത്ത് നിന്ന് നിലവിളിക്കുകയും അയാളോട് സംസാരിക്കാന്‍ തീവ്രമായി ശ്രമിക്കുകയും ചെയ്യുന്നത് കാണാം. വിവാഹം കഴിക്കാന്‍ നില്‍ക്കുന്ന യുവാവുമായി താന്‍ മൂന്ന് വര്‍ഷമായി ഒരുമിച്ചാണ് ജീവിക്കുന്നതെന്നും, മറ്റാരെയും വിവാഹം കഴിക്കില്ലെന്ന് ഇയാള്‍ തനിക്ക് വാക്ക് നല്‍കിയിരുന്നതായും യുവതി പറയുന്നതും ദൃശ്യങ്ങളില്‍ കാണാം.

7. മണികേ മാഗെ ഹിതേ: 2021ല്‍ നിരവധി ഇന്‍സ്റ്റാഗ്രാം ട്രെന്‍ഡുകള്‍ ഇന്റര്‍നെറ്റ് ലോകം കീഴടക്കിയിരുന്നു. എന്നാല്‍ യോഹാനിയുടെയും സതീശന്റെയും, മണികേ മാഗെ ഹിതേ എന്ന ഗാനത്തെ വെല്ലാന്‍ മറ്റൊന്നിനും കഴിഞ്ഞില്ല. ഈ ശ്രീലങ്കന്‍ ഗാനം രാജ്യത്ത് തരംഗം സൃഷ്ടിച്ചു. ബോളിവുഡ് താരങ്ങള്‍ ഉള്‍പ്പടെ ഈ ഗാനത്തിന്റെ ഈണത്തിൽ ആകൃഷ്ടരായി. സെലിബ്രറ്റികള്‍ ഉള്‍പ്പടെ ഒട്ടേറെ പേര്‍ ഈ ഗാനം പശ്ചാത്തലത്തില്‍ ഉപയോഗിച്ച് ഇന്റര്‍നെറ്റ് ലോകത്ത് വീഡിയോകള്‍ ചെയ്തിരുന്നു.


8. എയര്‍പോഡ് വിഴുങ്ങിയ മനുഷ്യന്‍: ഭക്ഷണം കഴിക്കുന്നതിനിടെ നെഞ്ചില്‍ അസ്വസ്ഥത അനുഭവപ്പെട്ടിരുന്ന ഒരാളെ ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ ഡോക്ടര്‍ അന്നനാളത്തിനുള്ളിൽ നിന്ന് എയര്‍പോഡ് കണ്ടെത്തിയതും വൈറൽ വാർത്തയായിരുന്നു. അന്നനാളത്തില്‍ എയര്‍പോഡ് കുടുങ്ങിയതിന്റെ എക്‌സ് റേ ചിത്രവും അദ്ദേഹം പങ്കുവച്ചിരുന്നു. ഇദ്ദേഹം ഉറക്കത്തില്‍ അറിയാതെ ഇയര്‍പീസ് വിഴുങ്ങുകയായിരുന്നുവെന്നാണ് വിവരം.


9. ആള്‍ക്കൂട്ടത്തിനിടയില്‍ പ്രണയാഭ്യര്‍ത്ഥന നിരസിക്കപ്പെട്ട യുവാവ്: ഒരു ബേസ് ബോള്‍ മാച്ച് നടക്കുന്ന തിങ്ങിനിറഞ്ഞ സ്‌റ്റേഡിയത്തിലെ സ്‌റ്റേജില്‍ ഒരു അമേരിക്കന്‍ യുവാവ് താന്‍ സ്‌നേഹിച്ച യുവതിയോട് മുട്ടില്‍ നിന്ന് പ്രണയാഭ്യര്‍ത്ഥന നടത്തി. പക്ഷെ തിങ്ങിനിറഞ്ഞ സ്റ്റേഡിയത്തില്‍ നിന്ന് അവനെ നിരസിച്ച ശേഷം യുവതി കടന്നുപോയി. യുവതി ഇറങ്ങിപ്പോകുമ്പോള്‍ നിരാശനായിരിക്കുന്ന യുവാവിന്റെ മുഖം വ്യക്തമായി വീഡിയോയില്‍ കാണാം
10. രക്ഷാപ്രവര്‍ത്തകരെ ഞെട്ടിച്ച രാജവെമ്പാല: കര്‍ണാടകയിലെ ബെല്‍ത്തങ്ങാടിയിലുള്ള വീട്ടിലെ ടോയ്ലറ്റിൽ നിന്ന് ഒരു രാജവെമ്പാലയെ പിടികൂടാന്‍ എത്തിയ ആളിന് അടുത്തേക്ക് അപ്രതീക്ഷിതമായി ചീറ്റിക്കൊണ്ട് വരുന്ന പാമ്പിനെ കണ്ട് അദ്ദേഹം ഞെട്ടുന്ന ദൃശ്യങ്ങളും സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.


'പാമ്പിനെ എങ്ങനെ പിടിക്കരുത്' എന്നതിന്റെ ട്യൂട്ടോറിയല്‍ എന്ന അടിക്കുറിപ്പോടെയാണ് ഈ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചത്.
Published by:Jayesh Krishnan
First published: