ഹരിയാനയിലെ പത്താം ക്ലാസ് വിദ്യാർത്ഥിയെ (tenth standard student) ഇംഗ്ലീഷ് ബോർഡ് പരീക്ഷയ്ക്കായി തികച്ചും നൂതനമായ രീതിയിൽ കോപ്പിയടിക്കാൻ ശ്രമിച്ചതിന് (cheating in the examination) അധികൃതർ പിടികൂടി. വിദ്യാർത്ഥി ഒരു ഗ്ലാസ് ക്ലിപ്പ്ബോർഡിൽ മൊബൈൽ ഫോൺ വച്ച് വാട്ട്സ്ആപ്പ് സന്ദേശങ്ങൾ വഴി ഉത്തരങ്ങൾ റിലേ ചെയ്യുന്ന തരത്തിലാണ് സജ്ജീകരിച്ചത് എന്ന് റിപ്പോർട്ട്.
ഫത്തേഹാബാദിലെ ഭൂതാൻ കാല ഗ്രാമത്തിലാണ് സംഭവം. ഗ്ലാസ് ക്ലിപ്പ്ബോർഡ്, ഫോൺ തുടങ്ങിയവ ചേർത്താണ് വിദ്യാർത്ഥിയെ ആന്റി ചീറ്റിംഗ് സ്ക്വാഡ് പിടികൂടിയത്. പരീക്ഷാ ചോദ്യങ്ങൾക്കുള്ള ഉത്തരം മൊബൈൽ ഫോണിൽ കണ്ടെത്തിയതിനെ തുടർന്ന് വിദ്യാർത്ഥിക്കെതിരെ കേസെടുത്തു. ഒരു പ്രത്യേക വാട്ട്സ്ആപ്പ് ചാറ്റിൽ, പാഠപുസ്തക പേജുകളുടെ 11 ഫോട്ടോകൾ ഉണ്ടായിരുന്നു.
“ക്ലിപ്പ്ബോർഡ് ഒറ്റനോട്ടത്തിൽ സംശയാതീതമാണ്. സംഘം വിശദമായി പരിശോധിച്ചപ്പോൾ ഉള്ളിൽ ഒരു മൊബൈൽ ഫോൺ കുടുങ്ങിയതായി കണ്ടെത്തി. വിദ്യാർത്ഥിക്കെതിരെ വഞ്ചനാ കുറ്റത്തിന് കേസ് എടുത്തിട്ടുണ്ട്," ആന്റി ചീറ്റിംഗ് സ്ക്വാഡിലെ അംഗമായ സരോജ് ബിഷ്നോയിയെ ഉദ്ധരിച്ച് എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നു. വിദ്യാർത്ഥി തന്റെ ആശയം നടപ്പിലാക്കാൻ പദ്ധതിയിട്ടിരുന്നതെങ്ങനെയെന്ന് കാണിക്കുന്ന വീഡിയോ ഒരു മാധ്യമപ്രവർത്തകൻ പങ്കിട്ടു. (വീഡിയോ ചുവടെ)
One of the examinees got a smartphone fitted in the clipboard for cheating in exam at an examination centre in Fatehabad district of #Haryana in the Board examination being conducted by the Board of School Education. The flying squad detected use of unfair means. @thetribunechdpic.twitter.com/aCXejWV1Sa
---
കഴിഞ്ഞ വർഷം, രാജസ്ഥാൻ അധ്യാപകർക്കുള്ള യോഗ്യതാ പരീക്ഷ (REET) ഉദ്യോഗാർത്ഥികൾ ഉൾപ്പെടെ അഞ്ച് പേരെ പരീക്ഷയ്ക്ക് മുമ്പ്, ബ്ലൂടൂത്ത് ഉപകരണങ്ങളുള്ള ചെരിപ്പുകൾ ധരിച്ചതായി കണ്ടെത്തിയതായി വാർത്ത വന്നിരുന്നു. 2015ൽ ദർഭംഗയിലെ ലളിത് നാരായൺ സർവകലാശാലയിൽ പരീക്ഷയെഴുതിയ 370 വിദ്യാർഥികൾ കോപ്പിയടിക്കുന്നത് ക്യാമറയിൽ പതിഞ്ഞിരുന്നു. വിദ്യാർഥികൾ പുസ്തകങ്ങളും കോപ്പി അടിക്കാനുള്ള കടലാസ്സുകഷണങ്ങളുമായി ഇരിക്കുന്നതാണ് കണ്ടത്.
2015ൽ ബീഹാർ സ്കൂൾ എക്സാമിനേഷൻ ബോർഡ് (ബിഎസ്ഇബി) സമയത്ത്, ജനലുകളിലൂടെ കോപ്പിയടി കടലാസ്സു കഷണങ്ങൾ കടത്തിവിടാൻ ബഹുനില പരീക്ഷാ കേന്ദ്രത്തിൽ സ്വന്തം ജീവൻ പണയപ്പെടുത്തി മാതാപിതാക്കളും സുഹൃത്തുക്കളും വിദ്യാർത്ഥികളെ സഹായിക്കുന്നത് കണ്ടു.
2016-ൽ മഥുരയിൽ വിദ്യാർത്ഥികളുടെ സുഹൃത്തുക്കളും ബന്ധുക്കളും പുറത്ത് നിന്ന് അവരെ സഹായിക്കുന്നത് ക്യാമറയിൽ പതിഞ്ഞു. 2017ൽ ഉത്തർപ്രദേശിലെ ബല്ലിയ ജില്ലയിൽ പത്താം ക്ലാസ് വിദ്യാർഥികൾ പുസ്തകങ്ങളുടെ സഹായത്തോടെ പരീക്ഷ എഴുതുന്നത് ക്യാമറയിൽ കുടുങ്ങി. എല്ലാ വർഷവും മറ്റെല്ലാ പ്രധാന പരീക്ഷാ സമയത്തും പുറത്തുവരുന്ന നിരവധി സംഭവങ്ങളിൽ ചിലത് മാത്രമാണിത്.
Published by:user_57
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.