മിന്നലടിച്ച് സൂപ്പര്‍ ഹീറോയായ നെറ്റ്ഫ്ളിക്സില്‍ തരംഗം തീര്‍ത്തുകൊണ്ടിരിക്കുകയാണ് മിന്നല്‍ മുരളി(Minnal Murali). ഇപ്പോഴിതാ മിന്നല്‍(Lightning) ഏറ്റിട്ടും തലനാരിഴകയ്ക്ക് രക്ഷ നേടിയിരിക്കുകയാണ് ഇന്തൊനേഷ്യയിലെ ജക്കാര്‍ത്ത സ്വദേശി. ജക്കാര്‍ത്തയുടെ വടക്ക് ഭാഗത്ത് മെഷിനറികള്‍ കൈകാര്യം ചെയ്യുന്ന കമ്പനിയിലെ സുരക്ഷാ ഉദ്യോഗസ്ഥനാണ് മിന്നലില്‍ നിന്ന് രക്ഷപ്പെട്ടത്.
സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. മഴയത്ത് കുട ചൂടി നടക്കുകയായിരുന്നു യുവാവ്. കുറച്ച് നിമിഷങ്ങള്‍ക്കകം ഇയാള്‍ക്കരികില്‍ മിന്നല്‍ അടിക്കുകയായിരുന്നു. തുടര്‍ന്ന് യുവാവ് നിലത്തേക്ക് വീഴുകയും സഹപ്രവര്‍കര്‍ ഓടിയടുക്കുകയും ചെയ്യുന്നത് വഡിയോയില്‍ കാണാം.
Security officer in Jakarta was struck by lightning while on duty, avoid using radio and cellular telephones when it is raining, the condition of the victim survived after 4 days of treatment. not everyone has the same chance to live. 当選確率 #Bitcoin#NFTs$BTC$ETH#ALERTpic.twitter.com/4XhW6Oh3U9
മിന്നലേറ്റ ഉടന്‍ തന്നെ ഇയാളെ ആശുപത്രിയില്‍ എത്തിച്ചു. കൈകളില്‍ പൊള്ളലേറ്റിട്ടുണ്ട്. ഇപ്പോള്‍ സുഖം പ്രാപിച്ച് വരികയാണ്.
I Phone | ഓര്‍ഡര്‍ ചെയ്തത് ഒരു ലക്ഷം രൂപയുടെ ഐഫോണ്‍; കിട്ടിയത് ടോയ്ലറ്റ് പേപ്പറും ചോക്ലേറ്റും
ഒരു ലക്ഷം രൂപയുടെ ഐഫോണ്‍(I Phone) ഓര്‍ഡര്‍ ചെയ്ത ഉപഭോക്താവിന് ലഭിച്ചത് ടോയ്ലറ്റ് പേപ്പറും(Toilet Paper) ചോക്ലേറ്റും(Chocolates). യുകെയിലാണ് സംഭവം. ഒരു ലക്ഷം രൂപയുടെ ഐഫോണ്‍ 13 പ്രോ മാക്സാണ് ഡാനിയേല്‍ കാരോള്‍ എന്ന ഉപഭോക്താവ് ഓണ്‍ലൈനായി ഓര്‍ഡര്‍ ചെയ്തത്. ഓര്‍ഡര്‍ രണ്ടാഴ്ച വൈകിയിരുന്നു.
ഡെലിവറി സ്റ്റാറ്റസ് ആകാഷയോടെയാണ് ഡാനിയേല്‍ ട്രാക്ക് ചെയ്തിരുന്നു. അവസാനം ഡിഎച്ച്എല്‍ വെയര്‍ഹൗസില്‍ നിന്നുള്ള പാക്കേജ് വീട്ടിലെത്തിയ്ക്കുകയായിരുന്നു. എന്നാല്‍ പാക്കേജില്‍ നിന്ന് ലഭിച്ചത് ഐഫോണിന് പകരം ടോയ്ലറ്റ് പേപ്പറില്‍ പൊതിഞ്ഞ രണ്ട് കാഡ്ബറി ചോക്ലേറ്റ് ബാറുകളാണ്.
കാഡ്ബറിയുടെ വൈറ്റ് ഓറിയോ ചോക്ലേറ്റിന്റെ രണ്ടു ബാറുകളായിരുന്നു ബോക്സില്‍ ഉണ്ടായിരുന്നത്. തട്ടിപ്പിന് പിന്നാലെ ഡി.എച്ച്.എല്ലിനെ ടാഗ് ചെയ്ത് സംഭവം വിവരിച്ച് കാരോള്‍ ട്വീറ്റ് ചെയ്തു.
ആപ്പിളിന്റെ വെബ്സൈറ്റ് വഴി ഡിസംബര്‍ 2നാണ് ഐഫോണ്‍ ഓര്‍ഡര്‍ ചെയ്ത്. ഡിസംബര്‍ 17 നാണ് പാക്കേജ് ലഭിച്ചതെന്നും അദ്ദേഹം വിശദീകരിച്ചു. ഓര്‍ഡര്‍ ചെയ്തതിനു ശേഷം ഡിഎച്ച്എല്ലില്‍ നിന്ന് നിരവധി തെറ്റിദ്ധരിപ്പിക്കുന്ന നോട്ടിഫിക്കേഷനുകള്‍ ലഭിച്ചിരുന്നുവെന്നും കാരോള്‍ പറഞ്ഞു.
Published by:Jayesh Krishnan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.