സാൻ അന്റോണിയോ: ടെക്സസിലെ ജനങ്ങൾ, പ്രത്യേകിച്ച് സാൻ അന്റോണിയോയിലെ ജനങ്ങളെ ബാധിക്കുന്ന ഏറ്റവും വലിയ പ്രശ്നമാണ് ജലക്ഷാമം. ഉപയോഗിക്കാൻ ശുദ്ധമായ വെള്ളമില്ലാത്തത് ശൈത്യകാലത്തെ ഏറ്റവും വലിയ ദുരിതമാണ്. ഈ പ്രതിസന്ധികൾക്കിടയിൽ ബോണി വാൽഡെസ് എന്ന സ്ത്രീ അവരുടെ കടയുടെ മുമ്പിൽ കുറച്ച് വെള്ളക്കുപ്പികൾ നിരത്തി വച്ചിരുന്നു. അവർക്കാവശ്യമായ വെള്ളമായിരുന്നു അത്. എന്നാൽ പിറ്റേന്ന് രാവിലെ തിരിച്ചെത്തിയപ്പോൾ ഈ വെള്ളക്കുപ്പികൾ കാണാതായി.
എന്നാൽ വെള്ളത്തിന് പകരം പണം കടയ്ക്ക് മുമ്പിൽ ഉപേക്ഷിച്ചാണ് പോയത്. കടയുടെ വാതിൽ തുറന്നപ്പോഴാണ് പണം കണ്ടെത്തിയത്. മൊത്തം 620 ഡോളർ തറയിൽ കിടന്ന് വാൽഡെസിന് കിട്ടി. വാൽഡെസ് തന്റെ ഫേസ്ബുക്ക് പേജിൽ ഈ കഥ പോസ്റ്റ് ചെയ്തു.
ഇത്തരം പ്രതിസന്ധി ഘട്ടത്തിൽ മനുഷ്യർ പരസ്പരം സഹായിക്കേണ്ട സമയമാണിതെന്ന് പോസ്റ്റിന് കമന്റുകളെത്തി. പണം കടയ്ക്കുള്ളിൽ നിക്ഷേപിച്ച് വെള്ള കുപ്പികൾ കൊണ്ടുപോയ ഉപഭോക്താക്കളുടെ സത്യസന്ധതയെ നിരവധി പേർ പ്രശംസിച്ചു. ഇത് നിങ്ങളുടെ ഉപഭോക്താക്കളോട് നിങ്ങൾ പെരുമാറുന്ന രീതിയുടെ പ്രതിഫലനമാണെന്ന് മറ്റൊരു ഫേസ്ബുക്ക് ഉപയോക്താവ് പറഞ്ഞു.
30 വർഷത്തിനിടെ ഇതാദ്യമായാണ് ടെക്സസ് അതി കഠിന ശൈത്യകാലത്തെ അഭിമുഖീകരിക്കുന്നത്. മിക്കയിടത്തും വെള്ളം ഐസായതിനെത്തുടര്ന്ന് കുടിക്കാനും മറ്റ് ആവശ്യങ്ങൾക്കും ഐസ് ചൂടാക്കുകയാണ്. മിക്കയിടത്തും റോഡുകള്‍ മഞ്ഞുകൂടി കിടക്കുകയാണ്.
Published by:Aneesh Anirudhan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.