HOME » NEWS » Buzz » TG MOHANDAS ASKED THE GOVERNOR NOT TO APPROVE THE POLICE ACT AMENDMENT BY KERALA GOVERNMENT

'സാധാരണക്കാർ ഉപദ്രവിക്കപ്പെടും'; പൊലീസ് നിയമഭേദഗതിക്ക് അംഗീകാരം നൽകരുത്;'ഗവർണർക്ക് ടി.ജി. മോഹൻദാസിന്റെ നിവേദനം

''ഒരാൾ അപമാനിക്കപ്പെട്ടു എന്ന് തീരുമാനിക്കേണ്ടത് അയാളല്ലേ? അതോ പൊലീസ് ആണോ? ''

News18 Malayalam | news18-malayalam
Updated: October 30, 2020, 12:32 PM IST
'സാധാരണക്കാർ ഉപദ്രവിക്കപ്പെടും'; പൊലീസ് നിയമഭേദഗതിക്ക് അംഗീകാരം നൽകരുത്;'ഗവർണർക്ക് ടി.ജി. മോഹൻദാസിന്റെ നിവേദനം
News18 Malayalam
  • Share this:
തിരുവനന്തപുരം: സാ​മൂ​ഹ ​മാധ്യമ​ങ്ങ​ളി​ലൂ​ടെ​യു​ള്ള​ ​കു​​​റ്റ​കൃ​ത്യ​ങ്ങ​ൾ​ ​ത​ട​യാ​ൻ​ 5​ ​വ​ർ​ഷം​ ​വ​രെ​ ​ത​ട​വു​ ​ശി​ക്ഷ​യു​ള്ള​ 118​എ​ ​എ​ന്ന​ ​വ​കു​പ്പ് ​പൊ​ലീ​സ് ​ആ​ക്ടി​ൽ​ ​കൂ​ട്ടി​ച്ചേ​ർ​ക്കാ​നു​ള്ള​ ​നി​യ​മ​ഭേ​ദ​ഗ​തി​ക്ക് അംഗീകാരം നൽകരുതെന്ന് ആവശ്യപ്പെട്ട് പൊതുപ്രവർത്തകനും സംഘ്പരിവാർ സഹയാത്രികനുമായ ടി ജി മോഹൻദാസ് ഗവർണർ ആരിഫ് മുഹമ്മദ് ഖാന് നിവേദനം നൽകി. സാധാരണക്കാരെ ഉപദ്രവിക്കാൻ പൊലീസിന് ഇത് ആയുധമാകുമെന്നും ഈ നിയമഭേദഗതിക്ക് അംഗികാരം നൽകരുതെന്നും ഗവർണറോട് ആവശ്യപ്പെട്ടതായി ടി ജി മോഹൻദാസ് പറഞ്ഞു. പ്രസ്കതമായ സുപ്രീംകോടതി വിധികളടക്കമുള്ളവ ഗവർണറുടെ ശ്രദ്ധയിൽപ്പെടുത്തി. നിയമഭേദഗതിക്ക് അംഗീകാരം നൽകിയാൽ കോടതിയെ സമീപിക്കുമെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കി.

Also Read- 'മാധ്യമങ്ങളെ വിരട്ടൽ സിപിഎംതന്ത്രം; പൊലീസ് ആക്ട്  ഭേദഗതി സ്വതന്ത്ര പത്രപ്രവർത്തനത്തിന് ഹാനികരം': പുന:പരിശോധിക്കണമെന്ന് ചെന്നിത്തല

ടി ജി മോഹൻദാസിന്റെ കുറിപ്പ് ഇങ്ങനെ-

അപമാനിക്കുക അധിക്ഷേപിക്കുക അപകീർത്തിപ്പെടുത്തുക എന്നൊക്കെ പറഞ്ഞാൽ എന്താണ് നാം മനസ്സിലാക്കേണ്ടത്? മറ്റുള്ളവർക്ക് എന്തു തോന്നിയാലും ഒരാൾ അപമാനിക്കപ്പെട്ടു എന്ന് തീരുമാനിക്കേണ്ടത് അയാളല്ലേ? അതോ പൊലീസ് ആണോ? ഗവർണറുടെ അംഗീകാരത്തിനായി കേരള സർക്കാർ അയച്ചിരിക്കുന്ന ഒരു പുതിയ വകുപ്പനുസരിച്ച് (കേരള പൊലീസ് ആക്ട് സെക്‌ഷൻ 118എ) ഇനി ഒരാൾ അപമാനിക്കപ്പെട്ടാൽ അയാളുടെ പരാതി ഇല്ലാതെതന്നെ പൊലീസിന് കേസെടുക്കാം.
ഉദാഹരണത്തിന് - രാഹുൽ ഗാന്ധി വയനാട്ടിൽ വന്ന് പ്രസംഗിക്കുന്നു - മോദി രാജ്യം കുത്തക മുതലാളിമാർക്ക് വിൽക്കുന്നു എന്ന്...

ഇപ്പോഴത്തെ നിയമമനുസരിച്ച് മോദിക്ക് വേണമെങ്കിൽ രാഹുൽ ഗാന്ധിയ്ക്കെതിരെ വയനാട്ടിലെ ഏതെങ്കിലും മജിസ്ട്രേറ്റ് കോടതിയിൽ ഹർജി കൊടുക്കാം. മറ്റാർക്കും അതിൽ ഒന്നും ചെയ്യാനില്ല. പക്ഷേ പുതിയ വകുപ്പനുസരിച്ച് പ്രസംഗം കേട്ടു നിൽക്കുന്ന ഒരു പൊലീസുകാരന് മോദിയെ അപകീർത്തിപ്പെടുത്തി എന്ന് പറഞ്ഞ് രാഹുൽ ഗാന്ധിയ്ക്കെതിരെ കേസെടുക്കാം. രാഹുൽ ഗാന്ധി ആ പോലീസ് സ്റ്റേഷനിൽ എത്തി ജാമ്യം എടുക്കേണ്ടി വരും.

സോഷ്യൽ മീഡിയയിൽ ഇതുപോലെ ആര് ആരെ അപമാനിച്ചാലും പരാതി ഇല്ലാതെ തന്നെ പൊലീസിന് കേസെടുക്കാം. രാഹുൽ ഗാന്ധിയെയോ മോദിയെയോ പൊലീസ് ഒന്നും ചെയ്യില്ല. പക്ഷേ എന്നെയും ഇത് വായിക്കുന്ന എന്നെപ്പോലുള്ള സാധാരണക്കാരെയും ഉപദ്രവിക്കാൻ പൊലീസിന് ഇത് ആയുധമാകും. പലരും ഈ വകുപ്പ് സ്ത്രീകളുടെ സുരക്ഷയ്ക്ക് വേണ്ടിയാണ് എന്ന് ധരിച്ചിരിക്കുന്നു. സ്ത്രീ സംരക്ഷണത്തിനായി പൊലീസ് ആക്ടിൽ 119 എന്ന വകുപ്പുണ്ട്. അതിന് പുതിയ വകുപ്പിന്റെ ആവശ്യമില്ല.

Also Read- അറസ്റ്റിന് പിറകെ 'ഐ ഫോണ്‍' കുരുക്കും: യൂണിടാക് നൽകിയ ഫോണുകളിൽ ഒന്ന് ശിവശങ്കറിന്റെ കൈയില്‍

എന്റെ കമന്റ് ബോക്സിൽ സ്ഥിരം വരുന്ന ഒരു ചോദ്യമാണല്ലോ - ഇന്ന് എത്ര കഞ്ചാവ് വലിച്ചു എന്നത്. എനിക്ക് അതിൽ വലിയ പ്രശ്നമൊന്നും തോന്നാറില്ല. പക്ഷേ ആ കമന്റ് വായിച്ച ഒരു പൊലീസുകാരന് എഴുതിയ ആളിന്റെ പേരിൽ കേസെടുക്കാം. എന്റെ പരാതിയുടെ ആവശ്യം പോലുമില്ല. നിസ്സാര കാര്യങ്ങളിൽ പോലും അപമാനം അപകീർത്തി എന്നെല്ലാം പറഞ്ഞ് കേസുകളുണ്ടാകും.

ഞാൻ അനോണിയല്ലേ എന്നെ ആരെന്തു ചെയ്യാൻ എന്ന് സമാധാനിക്കാൻ വരട്ടെ. അനോണിയെ കണ്ടുപിടിക്കാൻ സൈബർ സെല്ലിന് പതിനഞ്ചു മിനിറ്റ് മതി. ഞാൻ വിദേശത്തല്ലേ എന്നും സമാധാനിക്കാൻ വരട്ടെ. ഇവിടെ ഒരു കേസ് നിങ്ങളുടെ പേരിൽ രജിസ്റ്റർ ചെയ്യപ്പെട്ടാൽ ഏതെങ്കിലും കാലത്ത് നിങ്ങൾ നാട്ടിൽ വരുമ്പോഴായിരിക്കും കേസ് പൊങ്ങി വരിക..

എന്നെ ചീത്ത വിളിക്കുന്ന പലരുടെയും മേൽവിലാസം എനിക്കറിയാം. ഞാൻ ആരുടെയും പേരിൽ കേസ് കൊടുക്കാനൊന്നും പോകുന്നില്ല. പക്ഷേ 118എ നിലവിൽ വന്നാൽ പിന്നെ പൊലീസ് സ്വമേധയാ ആയിരിക്കും കേസെടുക്കുക. എന്നെ നിങ്ങൾ അപമാനിച്ചോ ഇല്ലയോ എന്ന് പൊലീസ് തീരുമാനിക്കും!

ഇത് ശരിയല്ലെന്നും ഗവർണർ ഇത് അംഗീകരിക്കരുതെന്നും അപേക്ഷിക്കാനായി ഞാൻ ഇന്നലെ (29.10.2020) അദ്ദേഹത്തെ കണ്ടു. പ്രസക്തമായ സുപ്രീം കോടതി വിധിയും എന്റെ വാദങ്ങളും സമർപ്പിച്ചു. ഇനിയെല്ലാം അദ്ദേഹത്തിന്റെ തീരുമാനം. വകുപ്പിന് അദ്ദേഹം അംഗീകാരം നൽകിയാൽ പിന്നെ കോടതി തന്നെ ശരണം.എന്താണ് പുതിയ നിയമഭേദഗതി?

വ്യ​ക്തി​യെ​ ​ഭീ​ഷ​ണി​പ്പെ​ടു​ത്താ​നോ​ ​അ​പ​മാ​നി​ക്കാ​നോ​ ​അ​പ​കീ​ർ​ത്തി​പ്പെ​ടു​ത്താ​നോ​ ​ഉ​ദ്ദേ​ശി​ച്ച് ​ഏ​തെ​ങ്കി​ലും​ ​ത​ര​ത്തി​ലു​ള്ള​ ​വി​നി​മ​യ​ ​ഉ​പാ​ധി​ക​ളി​ലൂ​ടെ​ ​ഉ​ള്ള​ട​ക്കം​ ​നി​ർ​മ്മി​ക്കു​ക​യോ​ ​പ്ര​സി​ദ്ധീ​ക​രി​ക്കു​ക​യോ​ ​പ്ര​ച​രി​പ്പി​ക്കു​ക​യോ​ ​ചെ​യ്യു​ന്ന​വ​ർ​ക്ക് 5​ ​വ​ർ​ഷം​ ​വ​രെ​ ​ത​ട​വോ​ 10,000​ ​രൂ​പ​ ​വ​രെ​ ​പി​ഴ​യോ,​​​ ​ര​ണ്ടും​ ​കൂ​ടി​യോ​ ​വി​ധി​ക്കു​ന്ന​തി​നു​ള്ള​ ​വ്യ​വ​സ്ഥ​യാ​ണു​ ​കൂ​ട്ടി​ച്ചേ​ർ​ക്കു​ന്ന​ ​വ​കു​പ്പി​ലു​ള്ള​ത്.

ഐ.​പി.​സി​ 499,​ 500​ ​വ​കു​പ്പ​ക​ൾ​ ​പ്ര​കാ​ര​മു​ള്ള​ ​അ​പ​കീ​ർ​ത്തി​ക്കേ​സു​ക​ളി​ൽ​ ​പ​രാ​തി​ക്കാ​ര​ൻ​ ​ഉ​ണ്ടാ​വേ​ണ്ട​തു​ണ്ട്.​ ​നി​യ​മ​ഭേ​ദ​ഗ​തി​ ​ന​ട​പ്പാ​യാ​ൽ​ ​പ​രാ​തി​ക്കാ​രി​ല്ലെ​ങ്കി​ലും​ ​പൊ​ലീ​സി​ന് ​കേ​സ് ​ര​ജി​സ്റ്റ​ർ​ ​ചെ​യ്യാ​നാ​വും.​ ​സാ​മൂ​ഹ്യ​മാ​ധ്യ​മ​ങ്ങ​ളെ​ ​നി​യ​ന്ത്രി​ക്കാ​നെ​ന്ന​ ​പേ​രി​ലാ​ണ് ​നി​യ​മ​ഭേ​ദ​ഗ​തി​ ​കൊ​ണ്ടു​വ​രു​ന്ന​തെ​ങ്കി​ലും​ ​പ​ത്ര,​ ​ദൃ​ശ്യ,​ ​ഓ​ൺ​ലൈ​ൻ​ ​മാ​ധ്യ​മ​ങ്ങ​ളെ​ ​നി​യ​ന്ത്രി​ക്കു​ക​യാ​ണ് ​ല​ക്ഷ്യം.​ ​നി​യ​മ​ഭേ​ദ​ഗ​തി​ ​എ​ല്ലാ​ ​മാ​ധ്യ​മ​ങ്ങ​ൾ​ക്കും​ ​ബാ​ധ​ക​മാ​ണെ​ന്ന് ​മ​ന്ത്രി​ ​എ കെ ​ബാ​ല​ൻ​ ​വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്.​ ​
Published by: Rajesh V
First published: October 30, 2020, 12:26 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories