നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • buzz
  • »
  • എരിവ് താങ്ങാൻ കഴിയില്ലെങ്കിൽ കയറാതിരിക്കുക; മുന്നറിയിപ്പുമായി തായ് റെസ്റ്റോറന്റ്

  എരിവ് താങ്ങാൻ കഴിയില്ലെങ്കിൽ കയറാതിരിക്കുക; മുന്നറിയിപ്പുമായി തായ് റെസ്റ്റോറന്റ്

  എരിവ് കൂടിയ ഭക്ഷണങ്ങൾ പരീക്ഷിക്കുന്നവർക്ക് ഈ ബോർഡ് വിഷയമാക്കാനില്ല എന്ന് കരുതേണ്ട

  • Share this:
   എരിവുള്ള ഭക്ഷണങ്ങൾ വളരെ ആസ്വദിച്ചു കഴിക്കുന്നവരാണ് നമ്മൾ ഭാരതീയർ. എരിവും പുളിയുമൊന്നുമില്ലാത്ത ഭക്ഷണങ്ങളോട് പ്രിയം കുറവാണെന്നല്ല അതിനർത്ഥം. താരതമ്യേന നല്ല എരിവുള്ള ഭക്ഷണങ്ങൾ നിത്യ ജീവിതത്തിൽ ശീലമാണ്. എന്നാൽ പാശ്ചാത്യർക്ക് എരിവുള്ള ഭക്ഷണങ്ങൾ പൊതുവെ കൈകാര്യം ചെയ്യാൻ കഴിയില്ല. കാരണം അവരുടെ ഭക്ഷണ രീതി എരിവ് വളരെ കുറഞ്ഞിട്ടുള്ളതാണ്. ഈ കാരണങ്ങൾ കൊണ്ട് തന്നെ അമേരിക്കയിലെ ഒരു ഭക്ഷണശാലയിലെ ബോര്‍ഡ് സോഷ്യല്‍ മീഡിയയില്‍‍ ഇപ്പോൾ വൈറലാകുകയാണ്.

   വടക്കന്‍ ഡെക്കോട്ടയിലെ ഫരാഗോയിലെ ഒരു തായ് ഭക്ഷണശാലയിൽ പ്രത്യക്ഷപ്പെട്ട ബോർഡാണ് സോഷ്യല്‍ മീഡിയയിലെ എരിവുള്ള ചർച്ചാ വിഷയം.കാര്യം എന്താണെന്നല്ലേ.. തായ് ഭക്ഷണശാലയാണ് അത് മനസ്സിൽ വെച്ച് വേണംകയറാനും ഭക്ഷണം ഓഡർ ചെയ്യാനും.കാരണം ഭക്ഷണങ്ങളുടെ കൂട്ടത്തില്‍ ഏറ്റവും എരിവ് കൂടിയ വിഭവങ്ങളാണ് തായ് ഭക്ഷണത്തിൽ ഉൾപ്പെട്ടിട്ടുള്ളത്. അതിനാൽ ഓഡർ ചെയ്ത ഭക്ഷണം തീൻ മേശയിൽ എത്തിയ ശേഷം നിങ്ങള്‍ക്ക് താങ്ങാന്‍ പറ്റുന്നതിനപ്പുറം എരിവാണ് ഭക്ഷണത്തിന് എന്ന് പറ‍ഞ്ഞാല്‍ സാധനം തിരിച്ചെടുക്കുകയോ പണം മടക്കി തരുകയോ ചെയ്യില്ല എന്നാണ് ഈ ബോര്‍ഡ്.

   എരിവ് കൂടിയ ഭക്ഷണങ്ങൾ പരീക്ഷിക്കുന്നവർക്ക് ഈ ബോർഡ് വിഷയമാക്കാനില്ല എന്ന് കരുതേണ്ട. ലോകത്തിലെ തന്നെ ഏറ്റവും എരിവ് കൂടിയ ഭക്ഷണ വിഭവങ്ങൾ ഉൾപ്പെടുന്നതാണ് തായ് ഭക്ഷണ വിഭവങ്ങൾ. പതിവിൽ കൂടുതൽ എരിവ് പരീക്ഷിക്കുന്നത് ദഹന വ്യവസ്ഥയെ തന്നെ തകരാറിലാക്കാം. തായ് ഭക്ഷണം രുചിച്ചു കളയാം എന്ന് കരുതി ഈ ഭക്ഷണശാലയിലേക്ക് കയറുന്നവർക്ക് വേണ്ടിയാണു ഈ ബോർഡ് സ്ഥാപിക്കപ്പെട്ടിട്ടുള്ളത്. തായ് ഭക്ഷണത്തെ കുറിച്ച് അറിഞ്ഞതിനു ശേഷം മാത്രം അത് കഴിക്കാനായി കയറുക. അങ്ങനെ അല്ലാതെ കയറി ഭക്ഷണം ഓഡർ ചെയ്ത് തീന്മേശയിൽ എത്തിയിട്ട് അത് രുചിച്ച ശേഷം എരിവ് കൂടുതലാണ് എന്ന് പറഞ്ഞു ബഹളം വെച്ചിട്ട് കാര്യമില്ല എന്നർത്ഥം.

   ജെസന്‍ ബിറ്റന്‍ബെര്‍ഗ് എന്നയാളാണ് ഭക്ഷണശാലയിലെ പുതിയ അറിയിപ്പ് ട്വിറ്ററിൽ പങ്കുവെച്ചത്. ബോർഡിൻറെ ചിത്രമുൾപ്പടെ ട്വീറ്റ് ചെയ്തതിന് പിന്നാലെ പോസ്റ്റ് വൈറലായി. ഏകദേശം 90,000 "ലൈക്കുകളാണ് ജെസന്‍ ബിറ്റന്‍ബെര്‍ഗിന്റെ ട്വീറ്റിന് ഇതുവരെ ലഭിച്ചിരിക്കുന്നത്. നിരവധിപ്പേര്‍ ഈ ട്വീറ്റിന് രസകരമായ കമന്റും ഇട്ടിട്ടുണ്ട്.

   "തായ് ഭക്ഷണം കഴിച്ചാൽ ചിലപ്പോള്‍ റീഫണ്ട് വേണ്ടിവരില്ല, കാരണം അതിൽ ചിലത് കഴിച്ചാല്‍ ആള് മരിച്ചേക്കും, അപ്പോ കുഴിയിലേക്ക് എടുക്കാമല്ലോ"- എന്നാണ് ഒരു കമന്‍റ്. എരിവ് കൂടിയതിനാൽ തായ് വിഭവങ്ങള്‍ കഴിക്കാന്‍ ആളുകള്‍ മടിക്കും എന്നതിനാല്‍ തായ് ഭക്ഷണശാലകള്‍ ഈ കാര്യം അവസാനമെ പറയൂ എന്നാണ് ഒരാളുടെ കമന്‍റ്. തായ് ഭക്ഷണം ഓഡര്‍ ചെയ്തതിന് ശേഷം മൂന്ന് പ്രാവശ്യം ഉറപ്പാണോ എന്ന് വെയിറ്റര്‍ ചോദിച്ചതായി മറ്റൊരാൾ പറയുന്നു. പ്രധാനമായും പാശ്ചാത്യർ തായ് ഭക്ഷണത്തിന്‍റെ എരിവ് താങ്ങാനാവില്ലെന്നാണ് പലരുടെയും കമന്റ്.

   ഫാരഗോയിലെ ഈ തായ് റെസ്റ്റോറന്റ് തായ് വിഭവങ്ങളിൽ വളരെയധികം പ്രശസ്തമാണ്. 2018 ൽ മികച്ച തായ് പാചകരീതിയ്ക്കുള്ള അവാർഡ് നേടിയിട്ടുമുണ്ട്. റെസ്റ്റോറന്റിന്റെ എല്ലാ ശാഖയിലും ഇതേ മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിച്ചിട്ടുണ്ടെന്നു ട്വീറ്റിൽ വ്യക്തമാക്കുന്നുണ്ട്.
   Published by:Karthika M
   First published:
   )}