• HOME
  • »
  • NEWS
  • »
  • buzz
  • »
  • കഞ്ചാവ് വളർത്താം കഴിക്കാം; വലിച്ചാൽ അകത്തു പോകും; പുതിയ നിയമവുമായി തായ്ലണ്ട്

കഞ്ചാവ് വളർത്താം കഴിക്കാം; വലിച്ചാൽ അകത്തു പോകും; പുതിയ നിയമവുമായി തായ്ലണ്ട്

കർശനമായ മയക്കുമരുന്ന് വിരുദ്ധ നിയമങ്ങൾക്ക് പ്രശസ്തമായിരുന്ന ഒരു രാജ്യത്താണ് ഇപ്പോൾ ഇത്തരത്തിൽ ഒരു നിയമം നടപ്പാക്കിയിരിക്കുന്നത്.

  • Share this:
    തായ്ലണ്ടിൽ (Thailand) കഞ്ചാവ് (Marijuana) വളർത്തലും ഭക്ഷണ പാനീയങ്ങളിലെ കഞ്ചാവിന്റെ ഉപയോഗവും നിയമവിധേയമാക്കി. കാർഷിക-ടൂറിസം (Tourism) മേഖലകളെ ഉത്തേജിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് രാജ്യത്ത് വ്യാഴാഴ്ച മുതൽ കഞ്ചാവ് നിയമവേധയമാക്കിയത്. ഇത്തരത്തിൽ ഒരു നിയമം നടപ്പിലാക്കുന്ന ആദ്യത്തെ ഏഷ്യൻ രാജ്യമാണ് (Asian Country) തായ്ലണ്ട്. എന്നാൽ രാജ്യത്ത് കഞ്ചാവ് വലിക്കുന്നത് ഇപ്പോഴും നിയമവിരുദ്ധമാണ്.

    കഞ്ചാവ് കലർന്ന പാനീയങ്ങളും മധുരപലഹാരങ്ങളും മറ്റ് വസ്തുക്കളും വിൽക്കുന്ന ഔട്ട്‌ലെറ്റുകളിൽ ആവശ്യക്കാർ എത്തി തുടങ്ങി. കഞ്ചാവിനെ പ്രോത്സാഹിപ്പിക്കുന്നയാളുകൾ പുതിയ നിയമ പരിഷ്കരണത്തിൽ വളരെ സന്തുഷ്ടരാണ്. കർശനമായ മയക്കുമരുന്ന് വിരുദ്ധ നിയമങ്ങൾക്ക് പ്രശസ്തമായിരുന്ന ഒരു രാജ്യത്താണ് ഇപ്പോൾ ഇത്തരത്തിൽ ഒരു നിയമം നടപ്പാക്കിയിരിക്കുന്നത്.

    “ഇനി ഞങ്ങൾക്ക് എളുപ്പത്തിൽ കഞ്ചാവ് ലഭിക്കും. കഞ്ചാവ് ലഭിച്ച സ്ഥലത്തെക്കുറിച്ചുള്ള ആശങ്കകൾ വേണ്ട. എന്നാൽ കഞ്ചാവിന്റെ ഗുണനിലവാരത്തെക്കുറിച്ച് യാതൊരു ധാരണയുമില്ല” ഒരു ഉപഭോക്താവ് റോയിട്ടേഴ്സിനോട് പറഞ്ഞു.

    വേദനയും ക്ഷീണവും അകറ്റാൻ കഞ്ചാവ് ഉപയോഗിക്കുന്ന രീതി നിലവിലുള്ള തായ്ലണ്ടിൽ 2018ൽ ഔഷധഗുണമുള്ള കഞ്ചാവ് രാജ്യത്ത് നിയമവിധേയമാക്കിയിരുന്നു.

    Also Read- കഞ്ചാവ്‌ ചെടി വളര്‍ത്താം, വലിക്കാം; ഈ രാജ്യങ്ങളിലെ നിയമങ്ങള്‍ ഇങ്ങനെ

    കഞ്ചാവ് ചെടിയെ ഒരു നാണ്യവിളയായി കണക്കാക്കുന്ന തായ്ലണ്ട് സർക്കാർ, കർഷകർക്കിടയിൽ കഞ്ചാവ് കൃഷി പ്രോത്സാഹിപ്പിക്കുന്നതിനായി ഒരു മില്യൺ കഞ്ചാവ് ചെടികൾ വിതരണം ചെയ്യാനും പദ്ധതിയിടുന്നുണ്ട്.

    “കോവിഡിന് ശേഷം, രാജ്യത്തെ സമ്പദ്‌വ്യവസ്ഥ തകരുകയാണ്. ഞങ്ങൾക്ക് ഇത് ശരിക്കും ആവശ്യമാണ്,” കഞ്ചാവ് ചേർത്ത മധുരപലഹാരങ്ങൾ വിൽക്കുന്ന കടയുടമയായ ചോക്‌വാൻ കിറ്റി ചോപാക പറഞ്ഞു.

    കഞ്ചാവിന്റെ സൈക്കോ ആക്റ്റീവ് ഘടകമായ ടെട്രാഹൈഡ്രോകനാബിനോൾ (THC) 0.2%ൽ കൂടുതൽ അടങ്ങിയ കഞ്ചാവ് കൈവശം വയ്ക്കുന്നതും വിൽക്കുന്നതും രാജ്യത്ത് അനുവദനീയമല്ല. നിയമം ലംഘിക്കുന്നവർക്ക് തടവും പിഴയും ലഭിക്കും.

    "THC 0.2%ൽ കൂടുതലാകാൻ ഉയർന്ന അളവിൽ കഞ്ചാവ് കഴിക്കേണ്ടതുണ്ട്," മെഡിക്കൽ ഉപയോഗത്തിനായി കഞ്ചാവ് വളർത്തുന്ന Teera ഗ്രൂപ്പിന്റെ സഹസ്ഥാപകനായ സുഫാമെറ്റ് ഹെട്രാകുൽ പറഞ്ഞു.

    ഗ്രോവേഴ്‌സ് ആപ്പ് (GROWERS’ APP)

    കഞ്ചാവ് കർഷകർ പ്ലൂക്ക് ഗഞ്ച (PlookGanja) എന്ന സർക്കാർ ആപ്പിൽ രജിസ്റ്റർ ചെയ്യണം. ഇതുവരം ഏകദേശം 100,000 ആളുകൾ ഇപ്പോൾ ആപ്പിൽ സൈൻ അപ്പ് ചെയ്‌തതായി ആരോഗ്യ മന്ത്രാലയ ഉദ്യോഗസ്ഥൻ പൈസാൻ ദൻഖും പറഞ്ഞു.

    നിരവധി പുതിയ കൃഷിക്കാർ (cultivators)എത്തുന്നതോടെ കഞ്ചാവിന്റെ ഗുണനിലവാരത്തെക്കുറിച്ച് തനിക്ക് ആശങ്കയുണ്ടെന്ന് സുഫാമെറ്റ് പറഞ്ഞു. “ഉൽപ്പന്നങ്ങളിലെ ടിഎച്ച്‌സിയുടെയും കലർത്തുന്ന മറ്റ് വസ്തുക്കളുടെയും അളവ് നിയന്ത്രിക്കുന്നത് ബുദ്ധിമുട്ടാണ്, ഇത് ഉപഭോക്താക്കൾക്ക് അപകടകരമാണ്,” സുഫാമെറ്റ് കൂട്ടിച്ചേർത്തു.

    കഞ്ചാവ് സത്ത് അടങ്ങിയ സൗന്ദര്യവർദ്ധക വസ്തുക്കളും ഭക്ഷണവും ഉൾപ്പെടെ 1,181 ഉൽപ്പന്നങ്ങൾക്ക് അംഗീകാരം നൽകിയിട്ടുണ്ടെന്നും 2026 ഓടെ വ്യവസായം 15 ബില്യൺ ബാറ്റ് (435.16 ദശലക്ഷം ഡോളർ) വരുമാനം നേടുമെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.
    Published by:Arun krishna
    First published: