• HOME
  • »
  • NEWS
  • »
  • buzz
  • »
  • വിനോദ സഞ്ചാരികളെ സ്വാഗതം ചെയ്ത് തായ്‌ലൻഡ്, ഇന്ത്യയിൽ നിന്നുള്ള വിമാനങ്ങൾക്ക് പ്രവേശനാനുമതിയില്ല

വിനോദ സഞ്ചാരികളെ സ്വാഗതം ചെയ്ത് തായ്‌ലൻഡ്, ഇന്ത്യയിൽ നിന്നുള്ള വിമാനങ്ങൾക്ക് പ്രവേശനാനുമതിയില്ല

തകർന്നു കിടക്കുന്ന രാജ്യത്തെ സമ്പദ്ഘടനയെ രക്ഷിക്കുക എന്ന ഉദ്ദേശത്തോടുകൂടി രാജ്യത്ത് വിനോദസഞ്ചാര മേഖലയുടെ സഹായത്തോട് കൂടി “ഫൂക്കറ്റ് സാൻഡ്‌ബോക്സ്” എന്ന വിനോദസഞ്ചാര പദ്ധതി രാജ്യം ആവിഷ്കരിച്ചിരിക്കുകയാണ്

  • Share this:

കോവിഡ്-19 മഹാമാരി പൂർണമായും തകർത്തുകളഞ്ഞ ഒരു മേഖലയാണ് വിനോദസഞ്ചാരം. വിനോദസഞ്ചാരം മാത്രം വരുമാനമാര്‍ഗ്ഗമായി കണ്ടിരുന്ന രാജ്യങ്ങളെ വലിയ തോതിലാണ് ഈ പ്രതിസന്ധി ബാധിച്ചത്. അതിനാൽതന്നെ തായ്‌ലൻഡിനെ പോലുള്ള ചെറുരാജ്യങ്ങളുടെ അവസ്ഥ വളരെ പരിതാപകരമാണ്. തായ്‌ലൻഡിലെ വിനോദസഞ്ചാരമേഖല താറുമാറായ അവസ്ഥയിലാണ്. തകർന്നു കിടക്കുന്ന രാജ്യത്തെ സമ്പദ്ഘടനയെ രക്ഷിക്കുക എന്ന ഉദ്ദേശത്തോടുകൂടി രാജ്യത്ത് വിനോദസഞ്ചാര മേഖലയുടെ സഹായത്തോട് കൂടി “ഫൂക്കറ്റ് സാൻഡ്‌ബോക്സ്” എന്ന വിനോദസഞ്ചാര പദ്ധതി രാജ്യം ആവിഷ്കരിച്ചിരിക്കുകയാണ്.


സാൻഡ്‌ബോക്‌സ് പദ്ധതി പ്രകാരം, ഫൂക്കറ്റിലേക്കുള്ള സന്ദർശകരെ രാജ്യത്തെ മുഴുവൻ ദ്വീപുകളിലും കറങ്ങാൻ അനുവദിക്കും. വൈറ്റ് ബീച്ചുകളിൽ വിശ്രമം, ജെറ്റ് സ്കീ, വൈകുന്നേരങ്ങളിൽ റെസ്റ്റോറന്റുകളിൽ ഭക്ഷണം, തുടങ്ങി ആകർഷകമായ നിരവധി പദ്ധതികൾ അധികൃതർ ഒരുക്കിയിട്ടുണ്ട്.


പകർച്ചവ്യാധി മൂലം തകർന്ന ടൂറിസം വ്യവസായത്തിലേക്ക് പുതുജീവന്‍ ലഭിക്കുമെന്ന പ്രതീക്ഷയോടെയാണ് തായ്‌ലൻഡ് വ്യാഴാഴ്ച തുടങ്ങിയ ഈ പദ്ധതി വഴി ലക്ഷ്യമിടുന്നത്. പകർച്ചവ്യാധികൾക്കിടയിൽ തായ്‌ലൻഡിന്റെ സമ്പദ്‌വ്യവസ്ഥ പുനരുദ്ധാനം ചെയ്യുന്നതിനും, രാജ്യം വീണ്ടും ടൂറിസത്തിലേക്ക് നയിക്കാനും പ്രധാനമന്ത്രി പ്രാർത്ഥ് ചാൻ-ഒച്ച തീരുമാനമെടുത്തിട്ടുണ്ട്. 2020 വർഷാവസാനം തന്നെ, തായ്‌ലൻഡിൽ അന്താരാഷ്ട്ര ടൂറിസം ആരംഭിക്കാനുള്ള പദ്ധതികൾ ആവിഷ്കരിച്ചിരുന്നു. അതിൽ ഗോൾഫ് ക്വാറന്റൈന്‍, ദീർഘനേരത്തേക്കുള്ള വിസ എന്നിവ ഉൾപ്പെടുന്നു.


എന്നാൽ രാജ്യം കോവിഡ് രണ്ടാം തരംഗത്തിൽ തകർന്നടിഞ്ഞതിനാൽ ആ പദ്ധതി വിചാരിച്ചതുപോലെ നടന്നില്ല. രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയുടെ ഒരു പ്രധാന ഭാഗമാണ് അന്താരാഷ്ട്ര ടൂറിസം എന്നതിനാൽ, അത് പുനരാരംഭിക്കാനുള്ള ക്രമീകരണങ്ങളാണ് ഇപ്പോൾ നടക്കുന്നത്.


റിപ്പോർട്ടുകൾ പ്രകാരം, ജൂലൈ 1 മുതൽ വാക്സിനേഷൻ ലഭിച്ച ടൂറിസ്റ്റുകൾക്ക് യാതൊരു ക്വാറന്റൈനിലും പോകാതെ തന്നെ ഫൂക്കറ്റിന്റെ തായ് ബീച്ച് സന്ദർശിക്കാൻ അനുവാദമുണ്ട്. മഹാമാരിയുടെ മൂന്നാം തരംഗവുമായി രാജ്യം പോരാടുകയാണെന്നതിനാൽ ഈ തീരുമാനം അപകടകരമാകുമെങ്കിലും, രാജ്യത്തിന് അനുയോജ്യമായത് ഇതാണെന്ന് പ്രധാനമന്ത്രി അഭിപ്രായപ്പെടുന്നു. തായ്‌ലൻഡിന്റെ ജിഡിപിയുടെ 11% വരുന്നത് വിദേശ വിനോദ സഞ്ചാരികളുടെ വരവിൽ നിന്നാണ്. ഒപ്പം തായ്‌ലൻഡിന്റെ 20% തൊഴിലും ആശ്രയിച്ചിരിക്കുന്നത് ഈ വ്യവസായത്തിനെയാണ്‌.


2019 മുതൽ ഈ വർഷം വരെ സഞ്ചാരികളുടെ വരവ് ഗണ്യമായി കുറഞ്ഞു. ക്വാറന്റൈന്‍ രഹിത പരീക്ഷണത്തെ “ഫൂക്കറ്റ് സാൻഡ്ബോക്സ്” എന്നാണ് അധികൃതർ വിശേഷിപ്പിക്കുന്നത്. ഈ പരീക്ഷണത്തിന്റെ വിജയം മറ്റ് പ്രധാന ദൈനംദിന കാര്യങ്ങളിലേക്ക് നയിക്കുമെന്ന് രാജ്യം പ്രതീക്ഷിക്കുന്നു.


“ഫൂക്കറ്റ് സാൻഡ്ബോക്സ്” പരീക്ഷണ പദ്ധയുമായി ബന്ധപ്പെട്ട് ചില നിയന്ത്രണങ്ങളും അധികൃതർ നിർദ്ദേശിച്ചിട്ടുണ്ട്. കോവിഡ് ബാധ നന്നേ കുറവും അല്ലെങ്കിൽ ഇടത്തരം രീതിയിൽ അപകടസാധ്യതയുള്ള 66 രാജ്യങ്ങളിൽ ചുരുങ്ങിയത് 21 ദിവസമെങ്കിലും തങ്ങിയ ആളുകൾക്ക് മാത്രമേ ഫൂക്കറ്റിലേക്ക് ക്വാറന്റൈനില്ലാതെ പ്രവേശനം നൽകൂ. ഇന്ത്യയിൽ നിന്നുള്ള വിമാനങ്ങൾക്ക് ഇപ്പോഴും തായ്‌ലൻഡിലേക്ക് പ്രവേശിക്കാൻ അനുവാദമില്ല. തായ്‌ലൻഡിലേക്ക് വിസ ലഭിക്കുന്നതിന് അവർ പ്രവേശന സർട്ടിഫിക്കറ്റിനായി അപേക്ഷിക്കേണ്ടതുണ്ട്. എന്നാൽ ഹ്രസ്വകാല താമസത്തിന് വിസയിൽ നിന്ന് ഒഴിവുള്ള ചില രാജ്യങ്ങളുണ്ട്.


ജൂൺ 29 ന്, ഈ പരീക്ഷണത്തിനായി പാലിക്കേണ്ട ഔദ്യോഗിക നിയമങ്ങൾ തായ് റോയൽ ഗസറ്റിൽ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. ആവശ്യമായി വന്നാൽ പ്രോഗ്രാം താൽക്കാലികമായി നിർത്തിവയ്ക്കാൻ ചില വ്യവസ്ഥകളുമുണ്ട്. ഉദാഹരണത്തിന്, ഫൂക്കറ്റിന്റെ ഓരോ ആഴ്ചയിലും അണുബാധ 90 ൽ എത്തിയാൽ അല്ലെങ്കിൽ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്ന ശേഷിയുടെ 80% വരെ ഉയർന്നാൽ പ്രോഗ്രാം താൽക്കാലികമായി നിർത്തിവയ്ക്കുന്നതാണ്‌.


Summary

Thailand to welcome tourists under "Phuket Sandbox" initiative; flights from India are still not allowed.
Published by:Naveen
First published: