HOME » NEWS » Buzz » THAILANDS ONLINE PORN BAN PROMPTS SOCIAL MEDIA BACKLASH

#SavePornhub| അശ്ലീല വെബ്സൈറ്റുകൾ നിരോധിക്കാനുള്ള തായിലന്‍റ് സർക്കാർ നീക്കത്തിന് തിരിച്ചടി; സമൂഹ മാധ്യമങ്ങളിൽ വൻ പ്രതിഷേധം

സമൂഹ മാധ്യമങ്ങളിൽ #SavePornhub എന്ന ഹാഷ്‌ടാഗ് ഉപയോഗിച്ചാണ് പ്രതിഷേധങ്ങൾ നടക്കുന്നത്

News18 Malayalam
Updated: November 3, 2020, 3:38 PM IST
#SavePornhub| അശ്ലീല വെബ്സൈറ്റുകൾ നിരോധിക്കാനുള്ള തായിലന്‍റ് സർക്കാർ നീക്കത്തിന് തിരിച്ചടി; സമൂഹ മാധ്യമങ്ങളിൽ വൻ പ്രതിഷേധം
Thailand Online Porn Ban
  • Share this:
അശ്ലീല ചിത്രങ്ങളും വീഡിയോകളും കാണിക്കുന്ന വെബ്സൈറ്റുകൾ നിരോധിക്കാനുള്ള തായിലന്‍റ് സർക്കാർ നീക്കത്തിന് വൻ തിരിച്ചടി. അശ്ലീല വീഡിയോകളും, സാമൂഹിക മാധ്യമങ്ങളിൽ വിദ്വേഷവും പുറപ്പെടുവിക്കുന്ന 190 ഓളം വെബ്സൈറ്റുകളാണ് സർക്കാർ നിരോധിക്കാൻ തീരുമാനിച്ചത്. സർക്കാർ തീരുമാനത്തിനെതിരെ സമൂഹ മാധ്യമങ്ങളിൽ തായിലെ ജനങ്ങൾ പ്രതിഷേധം ആരംഭിച്ചു.

അശ്ലീല ദൃശ്യങ്ങൾ ഇടുന്നതും ചൂതാട്ടത്തിന് ഉപയോഗിക്കുന്നതുമായ വെബ്‌സൈറ്റുകളിലേക്കുള്ള പ്രവേശനം നിയന്ത്രിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് സൈറ്റിലേക്ക് ബ്ലോക്ക് ഏർപ്പെടുത്തിയതെന്ന് ഡിജിറ്റൽ വകുപ്പ് മന്ത്രി പുടിപോങ് പുന്നകാന്ത മാധ്യമപ്രവർത്തകരോട് പറഞ്ഞു. രാജ്യത്തെ സൈബർ കുറ്റകൃത്യ നിയമപ്രകാരം ഇത്തരം ഉള്ളടക്കം നിയമവിരുദ്ധമാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.

Also Read എലിസബത്ത് രാജ്ഞിയുടെ ആഢംബര വസതികളിലൊന്ന് വാടകയ്ക്ക്; ഒരു കണ്ടീഷൻ ബാധകം

എന്നാൽ ആഗോളതലത്തിൽ തന്നെ അറിയപ്പെടുന്ന രീതിയിൽ ലൈംഗിക ജോലികൾ വ്യവസായ അടിസ്ഥാനത്തിൽ നടത്തുന്ന ഒരു രാജ്യത്ത് വെബ്സൈറ്റ് അടച്ചുപൂട്ടാനുള്ള തീരുമാനത്തെ തായ് ഉപയോക്താക്കളും വിമർശിച്ചു. ഇത്തരത്തിലുള്ള സർക്കാർ നീക്കത്തിനോട് പോൺഹബ് ബിസിനസ് നടത്തുന്നവർ ഇതുവരെ പ്രതികരിച്ചിട്ടില്ല.

പോൺ‌ഹബ് വീണ്ടെടുക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നുവെന്നും ആളുകൾക്ക് അവരവരുടെ ആഗ്രഹഹങ്ങൾ തെരഞ്ഞെടുക്കാനുള്ള അർഹതയുണ്ടെന്നുമുള്ള മുദ്രാവാക്യങ്ങളുമായി തായിലെ ജനങ്ങൾ പ്രതിഷേധം ആരംഭിച്ചിട്ടുണ്ട്. സമൂഹ മാധ്യമങ്ങളിൽ #SavePornhub എന്ന ഹാഷ്‌ടാഗ് ഉപയോഗിച്ചാണ് പ്രതിഷേധങ്ങൾ നടക്കുന്നത്.
Published by: user_49
First published: November 3, 2020, 3:36 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories