HOME » NEWS » Buzz » THAIMADI IS A MUSICAL ALBUM IN MALAYALAM DEDICATED FOR ALL MOTHERS

Mother's Day | അമ്മയ്ക്കായി ഒരു സ്നേഹഗീതം; തമിഴ് ഗാനവുമായി 'തായ്മടി'

Thaimadi is a musical album in Malayalam dedicated for all mothers | അമ്മയുടെ മടിത്തട്ടിൽ സുരക്ഷിതരായിരുന്ന സുന്ദര കാലത്തെ ഗൃഹാതുരയുടെ കൂട്ടുപിടിച്ച്‌ അവതരിപ്പിച്ചിരിക്കുന്ന ഗാനമാണിത്

News18 Malayalam | news18-malayalam
Updated: May 9, 2021, 7:11 AM IST
Mother's Day | അമ്മയ്ക്കായി ഒരു സ്നേഹഗീതം; തമിഴ് ഗാനവുമായി 'തായ്മടി'
'തായ്മടി'
  • Share this:
ജീവിതത്തിൽ എന്ത് പ്രതിസന്ധി വന്നാലും അമ്മയുടെ മടിയിലേതെന്ന പോലെ സുരക്ഷിതമായ ഒരിടം എങ്ങുമുണ്ടാവില്ല എന്ന് പലർക്കുമറിയാമായിരിക്കും. മക്കളുടെ മനസ്സ് കാണാൻ കഴിയുന്ന അമ്മമാരാണ് ബഹുഭൂരിപക്ഷം പേരും. മുതിർന്നപ്പോൾ ജീവിതത്തിൽ പല പ്രതിസന്ധിഘട്ടങ്ങളിലൂടെയും കടന്നു പോകുന്ന ഒരു മകന് അപ്പോൾ താങ്ങും തണലുമാകുന്നത് അമ്മയ്‌ക്കൊപ്പമുള്ള ബാല്യകാല സ്മരണകളാണ്.

'തായ്മടി' എന്ന തമിഴ് മ്യൂസിക് ആൽബം അമ്മയ്ക്ക് വേണ്ടിയുള്ളതാണ്. "നിബന്ധനകളില്ലാത്ത നിസ്വാർത്ഥ സ്നേഹം മാത്രം, മാനമൊന്നിടറിയാൽ അറിയുമാ മനസ്സ്. നമ്മുടെ ചിരിയിലും വേദനയിലും അലിയാനും പിടയാനും പകരം വയ്ക്കാനില്ലാത്ത സ്ഥാനമാണ് അമ്മയ്ക്കുള്ളത്. ഒരു ദിനം പോര, ഒരു യുഗം തന്നെ വേണം ആ സ്നേഹം മനസ്സിലാക്കാൻ, മനസ്സിലാക്കി വരുമ്പോഴേക്കും ഒരുപക്ഷെ, വൈകിപ്പോയെന്നു വരാം. ഈ മാതൃദിനത്തിൽ എല്ലാ അമ്മമാർക്കും വേണ്ടി ഞങ്ങൾ ഒരുക്കുന്ന ഒരു കുഞ്ഞു മ്യൂസിക്കൽ ആൽബം ആണ് തായ്മടി," അണിയറക്കാർ നൽകുന്ന വിവരണം ഇങ്ങനെ.

അമ്മയുടെ മടിത്തട്ടിൽ സുരക്ഷിതരായിരുന്ന സുന്ദര കാലത്തെ ഗൃഹാതുരയുടെ കൂട്ടുപിടിച്ച്‌ അവതരിപ്പിച്ചിരിക്കുന്ന ഗാനമാണിത്.

റിതംഇൻ സൂത്സ്‌ ആണ് നിർമ്മാണം, സംഗീതം രഘുപതി പൈ, വരികൾ: കാർത്തിക്, ഗായകൻ: രാമാനന്ദ് രോഹിത്, ഡയറക്ടർ: പ്രതീഷ് ലാൽ, ചീഫ് അസ്സോസിയേറ്റ് : റെജു ആർ. പിള്ള, ക്യാമറ: വിധു നാരായണൻ, എഡിറ്റിംഗ്: സുരേഷ് കൃഷ്ണ.

Youtube Video


Also read: സുരേഷേട്ടന് തൃശൂർ ഞങ്ങൾ തരും, പക്ഷെ ഒരു കണ്ടീഷൻ

കേവലം 946 വോട്ടിന്റെ കുറവിലാണ് സുരേഷ് ഗോപിയുടെ കയ്യിൽ നിന്നും ഇക്കുറി തൃശൂർ വഴുതിമാറിയത്. ഇഞ്ചോടിഞ്ചു മത്സരത്തിൽ സി.പി.ഐയുടെ ബാലചന്ദ്രനാണ് ഫോട്ടോഫിനിഷിൽ ഇവിടെ നിന്ന് വിജയിച്ചത്. എന്നാൽ തനിക്കു വോട്ട് ചെയ്ത എല്ലാവർക്കും സുരേഷ് ഗോപി നന്ദി അറിയിച്ചു കൊണ്ടൊരു പോസ്റ്റ് ഇട്ടിരുന്നു.

"തൃശൂരിന് എന്റെ നന്ദി!

എനിക്ക് വോട്ട് നൽകിയ തൃശൂരിലെ പ്രബുദ്ധരായ വോട്ടർമാർക്ക് നന്ദി!
നൽകാത്തവർക്കും നന്ദി!

ഏതൊരു മത്സരവും ഒരു പാഠമാണ്. ജയമോ പരാജയമോ നോക്കാതെ ഇനിയും തൃശൂർകാർക്ക് വേണ്ടി പ്രവർത്തിക്കാനും അവരുടെ ആവശ്യങ്ങൾ നിറവേറ്റാനും ഞാൻ മുന്നിൽ തന്നെയുണ്ടാകും എന്നൊരു ഉറപ്പ് നൽകുന്നു. എല്ലാവരോടും സ്നേഹം മാത്രം!," എന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ.

അദ്ദേഹം ഒട്ടേറെ മികച്ച കാര്യങ്ങൾ ചെയ്യുന്ന വ്യക്തിയായിട്ടും തെരഞ്ഞെടുപ്പിലേറ്റ പരാജയം ഒട്ടേറെപ്പേരെ വിഷമത്തിലാക്കിയിരുന്നു. സോഷ്യൽ മീഡിയ ക്യാംപെയ്‌നുകളിൽ പോലും സുരേഷ് ഗോപിക്ക് പിന്തുണയുമായി അതിനു ശേഷം പോസ്റ്റുകളെത്തി.

ഈ അവസരത്തിലാണ് 'ഒരു അഡാർ ലവ്' സംവിധായകൻ ഒമർ ലുലു ഒരു പോസ്റ്റുമായി വരുന്നത്. സുരേഷ് ഗോപിക്ക് തൃശൂർ നൽകുന്നതിൽ സന്തോഷമേയുള്ളൂ ഒമറിന്. പക്ഷെ ഒരു നിബന്ധന മുന്നോട്ടുവയ്ക്കുന്നുണ്ട്...

Summary: A team of music lovers has created Thaimadi, a music album in Tamil on account of Mother's Day
Published by: user_57
First published: May 9, 2021, 7:11 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories