താനെ: മരണ സർട്ടിഫിക്കറ്റ് തയ്യാറാണെന്നും എത്രയും വേഗം ഓഫീസിലെത്തി വാങ്ങാനും ആവശ്യപ്പെട്ട് താനെ മുനിസിപ്പൽ കോർപ്പറേഷനിൽ നിന്ന് (ടിഎംസി) ലഭിച്ച ഫോൺ കോൾ കേട്ട് 55 കാരനായ സ്കൂൾ അധ്യാപകൻ ഞെട്ടി. ഈ ആഴ്ച ആദ്യമാണ് താനെ സ്വദേശിയായ ചന്ദ്രശേഖർ ജോഷിയെ തേടി സ്വന്തം മരണ സർട്ടിഫിക്കറ്റ് എത്തിയത്.
ടിഎംസി ഓഫീസിലെത്തിയ ചന്ദ്രശേഖർ, ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിൽ (ഐസിഎംആർ) നിന്ന് ലഭിച്ച വിവരമനുസരിച്ച് 2021 ഏപ്രിൽ 22ന് ചന്ദ്രശേഖർ ജോഷി മരിച്ചുവെന്ന് ഉദ്യോഗസ്ഥൻ പറഞ്ഞു. പത്ത് മാസം മുമ്പ് അദ്ദേഹം ഒരു കോവിഡ് രോഗിയായിരുന്നുവെന്നും മരണ സർട്ടിഫിക്കറ്റിൽ പരാമർശിച്ചിട്ടുണ്ട്.
എന്നാൽ 2020 ഒക്ടോബറിൽ കോവിഡ് പോസിറ്റീവായ താൻ വീട്ടിൽ ക്വാറന്റൈനിലിരുന്ന് രോഗമുക്തനായതായതായും ജോഷി വ്യാഴാഴ്ച മാധ്യമപ്രവർത്തകരോട് പറഞ്ഞു. എന്നാൽ അബദ്ധം പറ്റിയ അധികൃതർ ഇക്കാര്യത്തോട് പ്രതികരിച്ചില്ല.
Also Read-ട്വിറ്ററില്‍ കോവിഡ് അനുബന്ധ ട്വീറ്റുകളുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനവ്; ഇവയാണ് പ്രധാന ഹാഷ്ടാഗുകള്‍
വ്യാജ മരണസർട്ടിഫിക്കറ്റ് ഹാജരാക്കി ഇൻഷുറൻസ് തുക തട്ടിയെടുത്ത ദമ്പതികൾ അറസ്റ്റിലായ വിവരം അടുത്തിടെ വാർത്തകളിൽ നിറഞ്ഞിരുന്നു. മണിനഗർ ഈസ്റ്റ് സ്വദേശികളായ പരാഗ് പരേഖ്, ഭാര്യ മനീഷ എന്നിവരാണ് പിടിയിലായത്. എൽഐസി സീനിയർ ബ്രാഞ്ച് മാനേജർ നൽകിയ പരാതിയെ തുടർന്നാണ് തട്ടിപ്പ് നടത്തി നാലുവർഷത്തിന് ശേഷം ദമ്പതികൾ കുടുങ്ങിയത്. 2016ലായിരുന്നു കേസിനാസ്പദമായ സംഭവം.
പ്രതിയായ പരാഗ് ഒരു എൽഐസി ഏജൻറായിരുന്നു. ഭാര്യ മനീഷയുടെ പേരിൽ ഇയാൾ 15ലക്ഷം രൂപയുടെ പോളിസി എടുത്തിരുന്നു. പിന്നീട് ഭാര്യ മരിച്ചെന്നറിയിച്ച് ഇയാൾ കമ്പനിയെ സമീപിക്കുകയായിരുന്നു. മരണസർട്ടിഫിക്കറ്റും ഹാജരാക്കി. തുടർന്ന് ഇയാൾക്ക് 14.96 ലക്ഷം രൂപ ക്ലെയിം ആയി ലഭിക്കുകയും ചെയ്തു. 2017 ൽ പരാഗ് ഗാന്ധി നഗർ ബ്രാഞ്ചിൽ നിന്നും മറ്റൊരു പോളിസിയും എടുത്തു. ഇതിൽ നോമിനിയുടെ സ്ഥാനത്ത് ഭാര്യയുടെ പേരാണ് വച്ചിരുന്നത്.
Also Read-Viral Video|ആരേയും കൂസാതെ റോഡിൽ നടക്കാനിറങ്ങിയ മുതല; പരിഭ്രാന്തരായി നാട്ടുകാർ
കമ്പനി നടത്തിയ ആഭ്യന്തര ഓഡിറ്റിംഗിനിടെയാണ് ക്രമക്കേടുകൾ വ്യക്തമായത്. തുടർന്ന് അന്വേഷണം നടത്തുകയും ചെയ്തു. ഇതിനൊടുവിലാണ് പരാഗിനും ഭാര്യക്കുമെതിരെ പരാതിയുമായി ബ്രാഞ്ച് മാനേജർ പൊലീസിനെ സമീപിച്ചത്. 'സഞ്ജീവനി ഹോസ്പിറ്റലിലെ ഡോ. സംഘവി എന്നയാൾ ഒപ്പിട്ട മരണ സർട്ടിഫിക്കറ്റായിരുന്നു പരാഗ് ഇൻഷുറൻസ് കമ്പനിക്ക് നൽകിയത്. എന്നാൽ അങ്ങനെയൊരു ഡോക്ടർ ആ ആശുപത്രിയിൽ ജോലി ചെയ്തിട്ടില്ലെന്ന് അന്വേഷണത്തിൽ വ്യക്തമായതായാണ് പൊലീസ് അറിയിച്ചത്.
Also Read-സിംഹങ്ങളുടെ ഇടയിൽ നിന്നും സാഹസികമായി രക്ഷപെട്ട ഞണ്ട്; വൈറൽ വീഡിയോ കാണാം
മദ്യപിക്കാനുള്ള പണം കണ്ടെത്താൻ ഓഫീസിലെ ജനന-മരണ സർട്ടിഫിക്കറ്റുകളിൽ പകുതിയിലധികവും വിറ്റ ഓഫീസ് ബോയിയുടെ വാർത്തയും അടുത്തിടെ പുറത്തു വന്നിരുന്നു. അഞ്ഞൂറോളം സർട്ടിഫിക്കറ്റുകൾ ഇയാൾ ആക്രിക്കടയിൽ വിറ്റെന്നായിരുന്നു റിപ്പോർട്ട്. എന്നാൽ ആക്രിക്കടയിൽ നിന്നും 10,500 ജനന സർട്ടിഫിക്കറ്റും 2,500 ഓളം മരണ സർട്ടിഫിക്കറ്റും കണ്ടെത്തിയതായും റിപ്പോർട്ടുകൾ പുറത്തു വന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.