പാക് പ്രധാനമന്ത്രി ചരിത്രാധ്യാപകനാകാത്തതിൽ ദൈവത്തിന് നന്ദി'; ട്രോളുമായി ആനന്ദ് മഹീന്ദ്ര
പാക് പ്രധാനമന്ത്രി ചരിത്രാധ്യാപകനാകാത്തതിൽ ദൈവത്തിന് നന്ദി'; ട്രോളുമായി ആനന്ദ് മഹീന്ദ്ര
രണ്ടാം ലോക മഹായുദ്ധത്തിലെ സഖ്യകക്ഷികളായ ജപ്പാനും ജർമ്മനിയും തമ്മിൽ അതിർത്തി പങ്കിടുന്നുവെന്ന വീഡിയോ കഴിഞ്ഞ ദിവസമാണ് പാക് പ്രധാനമന്ത്രി ഇമ്രാൻഖാൻ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തത്
മുംബൈ: ജപ്പാനും ജർമ്മനിയും തമ്മിൽ അതിർത്തി പങ്കിടുന്നുവെന്ന വീഡിയോ ഷെയർ ചെയ്ത പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാനെ പരിഹസിച്ച് ആനന്ദ് മഹീന്ദ്ര. പാക് പ്രധാനമന്ത്രി തന്‍റെ ചരിത്ര-ഭൂമിശാസ്ത്ര അധ്യാപകനാകാത്തതിൽ ദൈവത്തിന് നന്ദി എന്നായിരുന്നു ആനന്ദ് മഹീന്ദ്രയുടെ ട്വീറ്റ്.
രണ്ടാം ലോക മഹായുദ്ധത്തിലെ സഖ്യകക്ഷികളായ ജപ്പാനും ജർമ്മനിയും തമ്മിൽ അതിർത്തി പങ്കിടുന്നുവെന്ന വീഡിയോ കഴിഞ്ഞ ദിവസമാണ് പാക് പ്രധാനമന്ത്രി ഇമ്രാൻഖാൻ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തത്.
ഇറാൻ പ്രസിഡന്‍റ് ഹസൻ റുഹാനിയുമൊത്തുള്ള വാർത്താസമ്മേളനത്തിനിടെയാണ് ജപ്പാനും ജർമ്മനിയും അതിർത്തി പങ്കിടുന്നുവെന്ന വിവാദ പരാമർശം ഇമ്രാൻ ഖാൻ നടത്തിയത്. പഴയൊരു വീഡിയോയ്ക്കൊപ്പം ഇത് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തതോടെയാണ് ഇമ്രാൻ ഖാനെ ട്രോളൻമാർ ആക്രമിക്കാൻ തുടങ്ങിയത്.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.