ഇൻറർനെറ്റിലെ മീമുകൾക്ക് (Memes) വിഷയങ്ങളായി മാറിയ നിരവധി ഇന്ത്യൻ സീരിയൽ (Indian Serial) രംഗങ്ങളുണ്ട്. തപ്കി പ്യാർ കി എന്ന സീരിയലിൽ നിന്നുള്ള ഒരു പുതിയ രംഗമാണ് ഇപ്പോൾ സോഷ്യൽ മീഡിയ (Social Media) ഉപയോക്താക്കൾക്കിടയിൽ വൈറലായി മാറിയിരിക്കുന്നത്.
തളികയോട് കൂടി തെറിച്ച് വീഴുന്ന സിന്ദൂരം എതിരാളിയുടെ മേൽ പതിക്കുന്നത് തടയാൻ നായിക പോരാടേണ്ടി വരുന്ന നിമിഷമാണ് സോഷ്യൽ മീഡിയയിൽ ട്രോളുകളും മീമുകളും നിറയാൻ കാരണം. ചുവന്ന സാരിയിൽ തളികയുമായി തന്റെ നായകന് മുന്നിൽ നിൽക്കുന്ന നായികയുടെ രംഗമാണ് ആദ്യം കാണിക്കുന്നത്.
നായികയുമായുള്ള ബന്ധം ഉറപ്പിക്കാൻ നായകൻ നെറ്റിയിൽ സിന്ദൂരം ചാർത്തണം. എന്നാൽ ഇതിന് മുമ്പ്, നായികയുടെ കൈയിലുണ്ടായിരുന്ന സിന്ദൂരവും പൂക്കളും അടങ്ങിയ തളിക കൈയിൽ നിന്ന് തെറിച്ച് മുകളിലേയ്ക്ക് ഉയരുന്നു. ഈ നിമിഷം മുതൽ, ഭൗതികശാസ്ത്ര തത്വങ്ങൾ കാറ്റിൽ പറക്കാൻ തുടങ്ങി.
സിന്ദൂരം വച്ചിരിക്കുന്ന തളിക വായുവിൽ ഉയർന്ന് മുകളിലേയ്ക്ക് പറക്കാൻ തുടങ്ങി. ഫ്രെയിമിലുള്ള എല്ലാ കഥാപാത്രങ്ങളും അവരുടെ ആശ്ചര്യം പ്രകടിപ്പിക്കുകയും അവരുടെ വ്യക്തിഗത ഷോട്ടുകൾ ഓരോന്നും പ്രേക്ഷകരെ കാണിക്കുകയും ചെയ്യുന്നത് വരെ തളിക പറക്കൽ തുടരുന്നു.
പിന്നീട് സിന്ദൂരം അഥവാ "സിന്ദൂര മഴ" ആരംഭിച്ചു. നായികയെ തട്ടിമാറ്റി പ്രതിനായിക സിന്ദൂരം കൈയിൽ വാങ്ങാൻ ശ്രമിക്കുന്നതാണ് അടുത്ത രംഗം. എന്നാൽ നായിക ഈ ഗൂഢാലോചന മനസ്സിലാക്കുകയും എതിരാളിയെ തള്ളിയിടുകയും ചെയ്യുന്നു.
ഈ സീരിയൻ രംഗം കണ്ട് നിരവധി ട്രോളുകളാണ് സോഷ്യൽ മീഡിയയിൽ നിറയുന്നത്. "2022ൽ സിന്ദൂരം നെറ്റിയിൽ ചാർത്തുന്നതിനുള്ള പുതിയെ വഴി" എന്നാണ് ഒരു ഉപയോക്താവ് വീഡിയോ പങ്കുവച്ചു കൊണ്ട് ട്വിറ്ററിൽ കുറിച്ചത്. “ഇത്തരം രംഗങ്ങൾ കാണുന്ന ആളുകളുടെ ഐക്യു അഥവാ ബുദ്ധി എങ്ങനെയായിരിക്കും? ന്യൂറോ സയന്റിസ്റ്റുകൾ ഈ ആളുകളെക്കുറിച്ച് പഠിക്കണം“ മറ്റൊരു ഉപയോക്താവ് കുറിച്ചു.
മറ്റൊരു ഉപയോക്താവ് "സർ ഐസക് ന്യൂട്ടൺ ഈ രംഗം കണ്ടിരുന്നെങ്കിൽ എങ്ങനെ പ്രതികരിക്കുമായിരുന്നു" എന്നാണ് ചോദിച്ചിരിക്കുന്നത്.
Also Read-Guinness Record | വീല്‍ചെയറില്‍ 24 മണിക്കൂറിനുള്ളിൽ സഞ്ചരിച്ചത് 215 കിലോമീറ്റര്‍; 28കാരന് ഗിന്നസ് റെക്കോര്ഡ്ഹിന്ദി സീരിയൽ താരമായ സനയ ഇറാനി അടുത്തിടെ കുട്ടിക്കാലത്ത് തനിയ്ക്ക് നേരിടേണ്ടി വന്ന ബോഡിഷെയ്മിങ്ങിനെ കുറിച്ച് ചില വെളിപ്പെടുത്തലുകൾ നടത്തിയിരുന്നു. തന്റെ നിറവും രൂപവും കാരണം സ്കൂൾ കാലത്ത് പരിഹസിക്കപ്പെട്ടിട്ടുണ്ടെന്നാണ് മുമ്പ് ഒരു അഭിമുഖത്തിൽ താരം പറഞ്ഞത്. ഊട്ടിയിലെ ബോർഡിങ് സ്കൂളിലാണ് താരം പഠിച്ചത്. മറ്റ് കുട്ടികളിൽ നിന്ന് വ്യത്യസ്തമായി കൂടുതൽ വെളുത്ത നിറമായിരുന്നു തനിക്ക്.
Also Read-
Viral Video | ട്രെക്കിനടിയില്‍ പെടാതെ തലനാരിഴയ്ക്ക് രക്ഷപ്പെട്ട് ബൈക്ക് യാത്രികന്‍, വീഡിയോ വൈറൽ അതിനാൽ തന്നെ എല്ലാവരുടേയും ശ്രദ്ധ പെട്ടെന്ന് തന്നിലേക്കാകും. സ്കൂളിൽ തന്നെ ഏറ്റവും വ്യത്യസ്ത താനായിരുന്നു. 'വെള്ളപ്പാറ്റ', 'പല്ലി' എന്നിങ്ങനെയായിരുന്നു പലരും തന്നെ കളിയാക്കി വിളിച്ചിരുന്നത്. ഒരിക്കൽ ഒരു കുടുംബം കുരങ്ങൻ എന്നു പോലും വിളിച്ചുവെന്നും സനയ ഇറാനി പറഞ്ഞിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.