• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

ഇംഗ്ലീഷിൽ മാത്രമല്ല, തരൂ‌ർ ഹിന്ദിയിലും പുലിയാ! 


Updated: April 2, 2018, 9:24 PM IST
ഇംഗ്ലീഷിൽ മാത്രമല്ല, തരൂ‌ർ ഹിന്ദിയിലും പുലിയാ! 

Updated: April 2, 2018, 9:24 PM IST
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് എം പി ശശിതരൂരിന്‍റെ ഇംഗ്ലീഷ് പാണ്ഡിത്യം വിഖ്യാതമായ കാര്യമാണ്. ഇംഗ്ലീഷില്‍ ഒഴുക്കോടെയുള്ള സംസാരവും കാവ്യാത്മകമായ എഴുത്തും അദ്ദേഹത്തിന് നിരവധി ആരാധകരെ നേടിക്കൊടുത്തിട്ടുണ്ട്.



തരൂരിനു ഇംഗ്ലീഷ് ഭാഷയിലുള്ള പാണ്ഡിത്യം നേരിട്ടറിയണമെങ്കിൽ അദ്ദേഹത്തെ ട്വറ്റുകൾ ഒന്നു പിൻതുടർന്നാൽ മതി. കാരണം തരൂരിന്റെ ട്വീറ്റ് വായിക്കാന്‍ പലപ്പോഴും നിഘണ്ടുവിന്റെ സഹായം ആവശ്യമായി വരാറുണ്ട്.




കടുകട്ടി ഇംഗ്ലീഷ് വാക്കുകള്‍ ഉപയോഗിക്കുന്നതിന്റെ പേരില്‍ സോഷ്യല്‍മീഡിയയിൽ ട്രോളൻമാർ തരൂരിനെ പലപ്പോഴും കളിയാക്കാറുണ്ടെങ്കിലും തരൂര്‍ പറയുന്നത് മനസ്സിലാകുന്നതു ചുരുക്കം ആളുകള്‍ക്കു മാത്രമായിരിക്കും.


എന്നാല്‍ തരൂരിന്റെ ഹിന്ദിയും ഒന്നാംതരമാണെന്നു വ്യക്തമാക്കുന്നതാണു രാഷ്ട്രീയ ആക്ഷേപഹാസ്യ പരിപാടിയായ 'വൈ സോ സീരിയസി'ൽ അവതാരകൻ ആകാശ് ബാനർജിയുമായുള്ള സംഭാഷണം.


പരിപാടിയുടെ വീഡിയോ കാണാം;



ഹിന്ദി വാക്കുകളുടെ അര്‍ഥമാണ് ആകാശ് തരൂരിനോട് ചോദിക്കുന്നത്. വാക്കുകളുടെ അര്‍ഥത്തിന് വിശദീകരണവും തരൂര്‍ നല്‍കുന്നുണ്ട്.


പൊള്ളയായ വാഗ്ദാനം എന്ന് അര്‍ഥം വരുന്ന 'ജുംല' എന്ന പദത്തെ കുറിച്ച് തരൂരിനോട് ചോദിച്ചപ്പോള്‍ അദ്ദേഹത്തിന്റെ മറുപടി ഇങ്ങനെ- പ്രസംഗ പരമ്പരകളിലൂടെ നാലുവര്‍ഷം മുമ്പ് നരേന്ദ്രമോദിയും അമിത് ഷായും രാജ്യത്തോട് ചെയ്തത് എന്താണോ അതാണ് ജുംല.


പ്രേം സങ്കട്, ഹുംകാര്‍, രിം ജിം, ലോപത് ഗാമിനി, പോപട് തുടങ്ങിയ വാക്കുകളാണ് ആകാശ് തരൂരിനോട് ചോദിക്കുന്നത്. ചോദിച്ചവയില്‍ ഏറിയപങ്കിനും ശരിയായ ഉത്തരമാണ് തരൂര്‍ നല്‍കുന്നത്.


'പട്ടി' എന്ന ഹിന്ദി വാക്കിന്റെ അര്‍ഥം ചോദിക്കുന്ന അവതാരകനോട് മലയാളത്തില്‍ ഇതിന്റെ അര്‍ഥം പെണ്‍പട്ടി എന്നാണെന്ന് തരൂര്‍ പറയുന്നതും വീഡിയോയില്‍ കാണാം.​
First published: March 14, 2018
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍