ഓൺലൈൻ 'മിഴിപ്പൂരം' നടത്തി മുഖ്യമന്ത്രിയുടെ പ്രശംസ നേടി ഒരു സർക്കാർ ഹയർ സെക്കണ്ടറി സ്കൂൾ

കുട്ടികള്‍ വീട്ടിലിരുന്ന് പരിപാടികള്‍ മൊബൈലില്‍ റെക്കോഡ് ചെയ്ത് വാട്സാപ്പില്‍ അയച്ചുകൊടുക്കുകയായിരുന്നു

News18 Malayalam | news18-malayalam
Updated: May 5, 2020, 11:24 AM IST
ഓൺലൈൻ 'മിഴിപ്പൂരം' നടത്തി മുഖ്യമന്ത്രിയുടെ പ്രശംസ നേടി ഒരു സർക്കാർ ഹയർ സെക്കണ്ടറി സ്കൂൾ
Mizhi
  • Share this:
തിരുവനന്തപുരം: കലാവാസന പ്രോത്സാഹിപ്പിക്കാൻ ലോക്ക് ഡൗൺ ഒരു തടസം ആകില്ലെന്ന് തെളിയിച്ചിരിക്കുകയാണ് തിരുവനന്തപുരം ജില്ലയിലെ തട്ടത്തുമല ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂള്‍. ലോക്ക്ഡൗൺ കാലത്ത് മാതൃകപരമായ പ്രവർത്തനം നടത്തിയാണ് സ്കൂൾ വ്യത്യസ്തമായിരിക്കുന്നത്.

സ്കൂളിനായി 'മിഴി' എന്ന പേരിൽ യൂട്യൂബ് ചാനൽ ആരംഭിച്ച് കുട്ടികളുടെ കലോത്സവം ഓൺലൈനായി സംഘടിപ്പിക്കുകയാണ് അധികൃതർ ചെയ്തത്. 'മിഴിപ്പൂരം' എന്ന പേരിൽ ഏപ്രില്‍ 22 മുതല്‍ 30 വരെയായിരുന്നു പരിപാടി. കുട്ടികള്‍ വീട്ടിലിരുന്ന് പരിപാടികള്‍ മൊബൈലില്‍ റെക്കോഡ് ചെയ്ത് വാട്സാപ്പില്‍ അയച്ചുകൊടുക്കുകയും സ്കൂളിലെ പൂര്‍വവിദ്യാര്‍ത്ഥി സംഘടനയായ പാസ്റ്റിന്‍റെ പ്രവര്‍ത്തകര്‍ ഈ വീഡിയോകള്‍ യുട്യൂബ് ചാനലില്‍ അപ്ലോഡ് ചെയ്യുകയുമാണ് ചെയ്തത്. ഈ രീതിയില്‍  രക്ഷിതാക്കളുടെയും പൂര്‍വവിദ്യാര്‍ത്ഥികളുടെയും കലോത്സവവും നടത്തി. അറുനൂറോളം വീഡിയോകളാണ് ഈ യൂട്യൂബ് ചാനലില്‍ അപ്ലോഡ് ചെയ്തത്.

You may also like:Return of the Native: പ്രവാസികളുടെ മടങ്ങിവരവ്: മലയാളികൾക്ക് മുന്നിലെ വെല്ലുവിളികൾ; കേരളത്തിന്‍റെ സാധ്യതകൾ [NEWS]ലോകം മുഴുവൻ കോവിഡ് വൈറസിനെതിരെ പൊരുതുമ്പോൾ ചിലർ തീവ്രവാദം പോലെയുള്ള മാരക വൈറസ് പരത്താനുള്ള ശ്രമത്തിലാണ്: മോദി [NEWS]പാകിസ്ഥാൻ എയർഫോഴ്സിലെ ആദ്യ ഹിന്ദു പൈലറ്റ്; ചരിത്രം കുറിച്ച് രാഹുൽ ദേവ് [NEWS]എല്ലാ ലോക്ക്ഡൗണ്‍ നിബന്ധനകളും പാലിച്ച് സ്വന്തം വീട്ടിലിരുന്നുകൊണ്ടുതന്നെ സ്കൂളില്‍ സംഘടിപ്പിച്ച ഈ ഓണ്‍ലൈന്‍ കലോത്സവം മുഖ്യമന്ത്രിയുടെ പ്രത്യേക പ്രശംസയും നേടിയെടുത്തിരുന്നു.

മിഴിപ്പൂരം കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക

 
First published: May 5, 2020, 10:58 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading