• HOME
 • »
 • NEWS
 • »
 • buzz
 • »
 • പ്രണയത്തിന് എന്ത് പ്രായം? 24 കാരന്റെ പ്രണയിനി 17 കൊച്ചുമക്കളുള്ള 61കാരി

പ്രണയത്തിന് എന്ത് പ്രായം? 24 കാരന്റെ പ്രണയിനി 17 കൊച്ചുമക്കളുള്ള 61കാരി

ഇരുവരും തമ്മിൽ 37 വയസ്സിന്റെ പ്രായവ്യത്യാസമുണ്ട്

News18

News18

 • Share this:
  യഥാർത്ഥ പ്രണയത്തിന് പ്രായമോ, രൂപമോ, ഭാഷയോ ഒന്നും തടസ്സമല്ലെന്ന് ചിലരെങ്കിലും അനുഭവത്തിലൂടെയും മറ്റ് ചിലർ കഥകളിലൂടെയും സിനിമകളിലൂടെയുമെല്ലാം മനസ്സിലാക്കിയിട്ടുണ്ടാകും. ഇത്തരത്തിൽ വ്യത്യസ്തമായ ഒരു പ്രണയ ബന്ധമാണ് ഇപ്പോൾ വാർത്തകളിൽ നിറയുന്നത്. അമേരിക്കൻ സ്വദേശിയായ ഇരുപത്തിനാലുകാരൻ ഖുറാൻ മക്കെയിൻ എന്ന യുവാവിന്റെ പ്രണയിനി ആരെന്ന് കേട്ടാൽ ആരും ഒന്ന് ഞെട്ടും. 61കാരിയായ ചെറിൽ മക്ഗ്രെഗർ എന്ന മുത്തശ്ശിയാണ് യുവാവിന്റെ കാമുകി. ഇരുവരും തമ്മിൽ 37 വയസ്സിന്റെ പ്രായവ്യത്യാസമുണ്ട്. എന്നാൽ ഈ പ്രായവ്യത്യാസം തങ്ങളുടെ പ്രണയത്തെ ഒരുതരത്തിലും ബാധിച്ചിട്ടില്ലെന്നാണ് ഇവർ അവകാശപ്പെടുന്നത്.

  ഡെയ്‌ലി മെയിൽ റിപ്പോർട്ട് അനുസരിച്ച് ഇവരുടെ പ്രണയകഥ തികച്ചും വ്യത്യസ്തമാണ്. 17 കൊച്ചുമക്കളുള്ള ചെറിൽ, മക്കെയിനെ കണ്ടുമുട്ടുന്നത് അവന് വെറും പതിനഞ്ച് വയസ്സുള്ളപ്പോളാണ്‌. രസകരമെന്നല്ലാതെ എന്തു പറയാൻ, ചെറിലിന്റെ ഒരു കൊച്ചു മകൻ മക്കെയിനേക്കാൾ പ്രായമുള്ളയാളാണ്. എന്തായാലും, ഇരുവരും കണ്ടുമുട്ടിയപ്പോൾത്തന്നെ പ്രണയം പൊട്ടിമുളച്ചില്ലെന്നും മക്കെയിൻ വളർന്നപ്പോൾ മാത്രമാണ് അത് പൂത്തുലഞ്ഞതെന്നും ദമ്പതികൾ അവകാശപ്പെടുന്നു. ഷോർട്ട് വീഡിയോ ആപ്പായ ടിക് ടോക്കിനായി മക്കെയിനും ചെറിലും ഒരുമിച്ച് വീഡിയോ ഷൂട്ട് ചെയ്യാറുണ്ടായിരുന്നു. ഇങ്ങനെയാണ് ഇവർക്കിടയിൽ പ്രണയം മുളപൊട്ടിയത്.

  ഒരിക്കൽ ചെറിൽ അവതരിപ്പിച്ച ഒരു ഡാൻസ് വീഡിയോയിൽ ആരാധകർ വളരെ മോശമായി 'ട്രോളി'യപ്പോൾ അവരെ സംരക്ഷിക്കാനായി സഹ നിർമ്മാതാവ് മക്കെയിൻ രംഗത്തെത്തിയിരുന്നു. കാലക്രമേണ, മക്കെയിൻ ചെറിലുമായി പ്രണയത്തിലാകുന്നുവെന്ന് വീഡിയോയിലൂടെ സൂചിപ്പിക്കാൻ തുടങ്ങി. തുടർന്ന് ഇരുവരും പ്രണയത്തിൽ ആവുകയും ചെയ്തു. ഇരുവരുടെയും വിവാഹ നിശ്ചയവും അടുത്തിടെ കഴിഞ്ഞിരിക്കുകയാണ്. ഈ സന്തോഷത്തിലാണ് ഈ പ്രണയ ജോഡികൾ.

  Also Read-നീരജ് ചോപ്രയുടെ ഒളിമ്പിക് മെഡല്‍ നേട്ടം; 'നീരജ്' എന്ന് പേരുള്ളവര്‍ക്ക് സൗജന്യ ചോലെ ബട്ടൂര വാഗ്ദാനം ചെയ്ത് ഡല്‍ഹിയിലെ ഹോട്ടല്‍

  എന്നാൽ ഇരുവർക്കും ലഭിക്കുന്ന നെഗറ്റീവ് കമന്റുകൾക്കും ട്രോളുകൾക്ക് കയ്യും കണക്കുമില്ല. പലരും ചെറിലിനെ മക്കെയിന്റെ "മുത്തശ്ശി" എന്നു വിളിച്ച് കളിയാക്കാറുമുണ്ട്.

  "ചിലപ്പോൾ ഇത്തരം കമന്റുകൾ തന്നെ വല്ലാതെ വിഷമിപ്പാക്കറുണ്ടെന്നും സഹിക്കാൻ കഴിയാതെ വരുമ്പോൾ കരയാറുണ്ടെന്നും" ചെറിൽ പറയുന്നു. എന്നാൽ ആകെ ആശ്വാസം ഉള്ളത് എന്ത് വിഷമം വന്നാലും കാമുകൻ തന്നെ പിന്തുണയ്ക്കാൻ ഓടിയെത്തുന്നുവെന്നതാണെന്നും ചെറിൽ കൂട്ടിച്ചേർത്തു. "ചില കാര്യങ്ങൾ ചെറിലിനെ ശരിക്കും വിഷമിപ്പിക്കുന്നുണ്ട്, പക്ഷേ ഞാൻ അവർക്ക് ഒപ്പം ഉണ്ട്. ചെറിലിന് വേണ്ടി യുദ്ധത്തിനു പോകാൻ വരെ ഞാൻ റെഡിയാണ്, എന്നെ സംബന്ധിച്ചിടത്തോളം അവരാണ് എന്റെ രാജ്ഞി" മക്കെയ്ൻ വ്യക്തമാക്കി.

  Also Read-കടിച്ച പാമ്പിനെ തിരിച്ചു കടിച്ചു കൊന്നു; ചത്ത പാമ്പുമായി ഭാര്യയുടെ മുന്നിലെത്തി കർഷകൻ

  ജൂലൈ 31 ന് വിവാഹ നിശ്ചയം നടത്തിയ ഈ ദമ്പതികൾ തങ്ങൾക്കു നേരെ വരുന്ന വെറുപ്പ് കലർന്ന കമൻറുകൾ അവഗണിച്ചുകൊണ്ട് ടിക് ടോക്കിൽ വീഡിയോകൾ പോസ്റ്റ് ചെയ്യുന്നത് തുടരുന്നുണ്ട്. ലൈംഗികത വളരെ അതിശയകരമാണെന്നാണ് ഇരുവരുടെയും അഭിപ്രായം.
  Published by:Jayesh Krishnan
  First published: