നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • buzz
  • »
  • പാമ്പിനെ വിഴുങ്ങി അഭ്യാസം; മൂന്നാം തവണ നാക്കിന് കടിയേറ്റ് 55കാരന് ദാരുണാന്ത്യം

  പാമ്പിനെ വിഴുങ്ങി അഭ്യാസം; മൂന്നാം തവണ നാക്കിന് കടിയേറ്റ് 55കാരന് ദാരുണാന്ത്യം

  രണ്ടു തവണ ഇയാൾ അണലി പാമ്പിനെ വിഴുങ്ങി. രണ്ടു തവണയും വായിലേക്ക് കൈയിട്ട് പാമ്പിനെ പുറത്തേക്ക് എടുക്കുകയും ചെയ്തു.

  പ്രതീകാത്മക ചിത്രം

  പ്രതീകാത്മക ചിത്രം

  • Share this:
   പാമ്പിനെ കുറിച്ചുള്ള എന്ത് വിവരമായാലും, അൽപ്പം ഭയത്തോടെ മാത്രമെ, നമുക്ക് അത് അറിയാൻ സാധിക്കുകയുള്ളു. ഒരു പക്ഷേ മനുഷ്യർ ഏറെ ഭയപ്പെടുന്ന ജീവിയാണ് പാമ്പ്. എന്നാൽ പാമ്പുകളെ അനായാസം കൈകാര്യം ചെയ്യുന്ന മനുഷ്യരും നമുക്കിടയിലുണ്ട്. അതുകൊണ്ടുതന്നെ പാമ്പുകളെ ഉപയോഗിച്ച് നടത്തുന്ന ഷോയും നമ്മൾ ധാരാളമായി കണ്ടുവരുന്നുണ്ട്. ഇവിടെയിതാ, പാമ്പിനെ ഉപയോഗിച്ച് ഷോ നടത്തിയാൾക്ക് സംഭവിച്ച ദാരുണാന്ത്യത്തെക്കുറിച്ചാണ് പറയുന്നത്. പാമ്പിനെ വിഴുങ്ങാൻ ശ്രമിച്ച 55കാരൻ നാക്കിൽ കടിയേറ്റ് മരിക്കുകയായിരുന്നു. അണലിയുടെ കടിയേറ്റാണ് റഷ്യയിൽ 55കാരൻ കൊല്ലപ്പെട്ടത്.

   തണ്ണിമത്തന്‍ പാടത്തെ ജീവനക്കാര്‍ക്ക് മുന്നില്‍ ആയിരുന്നു 55കാരന്‍റെ സാഹസിക പ്രകടനം. രണ്ടു തവണ ഇയാൾ അണലി പാമ്പിനെ വിഴുങ്ങി. രണ്ടു തവണയും വായിലേക്ക് കൈയിട്ട് പാമ്പിനെ പുറത്തേക്ക് എടുക്കുകയും ചെയ്തു. എന്നാൽ മൂന്നാമത്തെ തവണ ഇതുപോലെ ചെയ്യാൻ ശ്രമിക്കുമ്പോഴാണ് അപകടം സംഭവിച്ചത്. പാമ്പിനെ വിഴുങ്ങാനായി വായിലേക്ക് കൊണ്ടുപോയപ്പോൾ നാക്കിൽ കടിയേൽക്കുകയായിരുന്നു.

   ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചു. എന്നാൽ പാമ്പിന്‍റെ കടിയേറ്റതിന് പിന്നാലെ ഇദ്ദേഹത്തിന്‍റെ നാക്കും തൊണ്ടയും നീര് വന്ന് വീർത്തു. വൈകാതെ ശ്വാസതടസവും ഹൃദയാഘാതവും അനുഭവപ്പെടുകയും മരണത്തിന് കീഴടങ്ങുകയുമായിരുന്നു. റഷ്യയില്‍ കണ്ടുവരുന്ന സ്റ്റെപ്പി വൈപ്പര്‍ ഇനത്തില്‍പ്പെട്ട പാമ്പിനെയാണ് ഇയാൾ പ്രകടനത്തിനായി ഉപയോഗിച്ചത്. ഈ പാമ്പിന്‍റെ വിഷം മനുഷ്യർക്ക് ഹാനികരമല്ല. നാക്കിൽ കടിയേറ്റതിനെ തുടര്‍ന്ന് ഉണ്ടായ അലര്‍ജിയും അതിനെ തുടർന്നുള്ള ആരോഗ്യപ്രശ്നങ്ങളുമാണ് മരണകാരണമായത്.

   നായയെ വിഴുങ്ങി പൊല്ലാപ്പായി; പെരുമ്പാമ്പിനെ പിടികൂടി വനംവകുപ്പിന് കൈമാറി

   തൃശൂർ: നാട്ടികയിൽ നായയെ വിഴുങ്ങിയ നിലയിൽ മലമ്പാമ്പിനെ കണ്ടെത്തി. ഇന്ന് ഉച്ചകഴിഞ്ഞാണ് സംഭവം. നാട്ടിക ഇയ്യാനി ക്ഷേത്രത്തിനു സമീപം ഇയ്യാനി രാജന്‍റെ വീട്ടു വളപ്പിലാണ് സംഭവം. വാർഡ് മെമ്പർ അറിയിച്ചതിനെ തുടർന്ന് തളിക്കുളം അനിമൽ കെയർ സൊസൈറ്റി പ്രവർത്തകർ എത്തി പാമ്പിനെ പിടികൂടി പീച്ചി വനംവകുപ്പിനെ അറിയിച്ചു.

   വലുപ്പമേറിയ നായയെ വിഴുങ്ങിയ കാരണം പാമ്പിന് രക്ഷപ്പെടാനായില്ല. ചാക്കിലാക്കിയാണ് പാമ്പിനെ വനം വകുപ്പ് ഉദ്യോഗസ്ഥർക്ക് പാമ്പിനെ കൈമാറിയത്. പാമ്പിനെ പിടികൂടാനുള്ള ലൈസൻസ് കരസ്ഥമാക്കിയവരാണ് പാമ്പിനെ പിടികൂടിയത്. ശൈലേഷ്, അജിത് കുമാർ, സത്യൻ, വിപിൻ, ഷിബി എന്നിവർ ചേർന്നാണ് പാമ്പിനെ പിടികൂടിയത്. ആയിരത്തിലേറെ പാമ്പുകളെ ഇതിനോടകം, തങ്ങൾ പിടികൂടിയിട്ടുണ്ടെന്നും ഇവർ പറയുന്നു. സംഭവം അറിഞ്ഞു നിരവധി ആളുകൾ പ്രദേശത്ത് തടിച്ചുകൂടി.   പൊലീസ് കസ്റ്റഡിയിൽ പീഡിപ്പിച്ചു; യുവാവ് പൊലീസ് സ്റ്റേഷന് സമീപത്തെ മരത്തിൽ തൂങ്ങിമരിച്ച നിലയിൽ

   അജ്മീർ: മോഷണ കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിയിൽ പീഡനത്തിന് ഇരയായ യുവാവ് പൊലീസ് സ്റ്റേഷന് സമീപത്തെ മരത്തിൽ തൂങ്ങിമരിച്ചു. രാജസ്ഥാനിലെ ജവാജയിലാണ് സംഭവം. രമേശ് എന്നായാളെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇയാളുടെ മൃതദേഹത്തിൽ നിന്ന് ആത്മഹത്യാ കുറിപ്പ് കണ്ടെടുത്തിട്ടുണ്ട്. പൊലീസ് പീഡനത്തിൽ മനംനൊന്താണ് ജീവനൊടുക്കുന്നതെന്നും കത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. തന്നെ പൊലീസുകാർ കസ്റ്റഡിയിൽ ക്രൂരമായി തല്ലിച്ചതച്ചതായും ഇയാൾ കത്തിൽ ആരോപിക്കുന്നു.

   Also Read- മക്കളെ ഉപേക്ഷിച്ച് ഒളിച്ചോടിയ കമിതാക്കൾ അറസ്റ്റിൽ; ഒളിച്ചോട്ടം യുവതിയുടെ ഭർത്താവ് ബന്ധം വിലക്കിയ ശേഷം

   മോഷണത്തിൽ പങ്കുണ്ടെന്ന് ആരോപിച്ച് ബുധനാഴ്ചയാണ് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തത്. എന്നാൽ, വ്യാഴാഴ്ച ഇദ്ദേഹത്തെ ജാമ്യത്തിൽ വിട്ടു. എന്നാൽ പിറ്റേദിവസവും ഇയാളെ വിളിച്ചുവരുത്തി ലോക്കപ്പിൽ വെച്ച് പൊലീസുകാർ ക്രൂരമായി മർദ്ദിക്കുകയായിരുന്നു. അന്ന് രാത്രിയാണ് ഇയാൾ സ്റ്റേഷന് സമീപത്തെ മരത്തിൽ തൂങ്ങിമരിച്ചത്.

   സംഭവം വിവാദമായതോടെ യുവാവിനെ മർദ്ദിക്കാൻ നേതൃത്വം നൽകിയ എഎസ്ഐയെ ഡ്യൂട്ടിയിൽ നിന്ന് മാറ്റി നിർത്തിയതായി ഉന്നത പൊലീസ് ഉദ്യോഗസ്ഥർ അറിയിച്ചു. യുവാവിന്‍റെ കുടുംബം നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ, അജ്മീർ എസ്. പി ജവാജ പോലീസ് സ്റ്റേഷനിൽ നിന്ന് അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ കിഷൻ സിംഗിനോട് അവധിയിൽ പോകാൻ നിർദേശിക്കുകയും അന്വേഷണം സർക്കിൾ ഓഫീസർ ബീവാറിന് കൈമാറുകയും ചെയ്തു. സംഭവത്തിൽ രോഷാകുലരായ ഗ്രാമവാസികൾ പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം എടുക്കാൻ വിസമ്മതിച്ചു.

   ഉടനടി നടപടിയെടുക്കുമെന്ന് പോലീസ് ഉറപ്പ് നൽകിയതിന് ശേഷം യുവാവിന്‍റെ മൃതദേഹം ഏറ്റുവാങ്ങുകയും ശവസംസ്കാരം നടത്തുകയും ചെയ്തതെന്ന്, ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു. ജവാജ മൻവേന്ദർ ഭാട്ടിയിലെ സ്റ്റേഷൻ ഹൗസ് ഓഫീസർ (എസ്എച്ച്ഒ) പ്രതിയായ എ എസ് ഐയെ നീക്കം ചെയ്തതായും കേസിൽ അന്വേഷണം ആരംഭിച്ചതായും പറഞ്ഞു.
   Published by:Anuraj GR
   First published:
   )}