നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • buzz
  • »
  • ആന്റിജന്‍ ടെസ്റ്റ് റിസൾട്ട് ഗര്‍ഭധാരണ പരിശോധനാ ഫലമാണെന്ന് തെറ്റിദ്ധരിച്ചു; ഡോക്ടറുടെ അനുഭവം!

  ആന്റിജന്‍ ടെസ്റ്റ് റിസൾട്ട് ഗര്‍ഭധാരണ പരിശോധനാ ഫലമാണെന്ന് തെറ്റിദ്ധരിച്ചു; ഡോക്ടറുടെ അനുഭവം!

  ഹെലന്‍ മാസങ്ങളായി ജോലിയുമായി ബന്ധപ്പെട്ട് ഒരു പരിപാടി ആസൂത്രണം ചെയ്യുകയായിരുന്നു. പക്ഷേ പരിപാടിക്ക് ഒരു ദിവസം മുന്‍പാണ് താന്‍ കോവിഡ് പോസിറ്റീവാണന്ന പരിശോധനാ ഫലം വന്നത് അതിനാല്‍ തന്നെ അവള്‍ ജോലിയില്‍ നിന്ന് പിന്മാറാന്‍ നിര്‍ബന്ധിതയായിരിക്കുകയാണ്.

  Representational photo.

  Representational photo.

  • Share this:
   ലണ്ടനിലെ ഫിഞ്ച്ലിയില്‍ സ്വദേശിനിയായ ഒരു ബിസിനസുകാരിക്ക് അടുത്തയിടെ കൂട്ടുകാരിയുമായി വിചിത്രവും എന്നാല്‍ രസകരവുമായ മൊബൈല്‍ സന്ദേശ കൈമാറ്റം ഉണ്ടായി. അവര്‍ തന്റെ കോവിഡ്19 പരിശോധനാ ഫലം പോസിറ്റീവ് ആയതിനെക്കുറിച്ചാണ് സംസാരിച്ചത്. എന്നാല്‍ സുഹൃത്ത് അത് ഗര്‍ഭധാരണ ടെസ്റ്റായി തെറ്റിദ്ധരിക്കുകയായിരുന്നു. അങ്ങനെ വന്നപ്പോള്‍ അവര്‍ നേരിടുന്ന ലക്ഷണങ്ങളെക്കുറിച്ചുള്ള ഒരു വിചിത്രമായ സംഭാഷണത്തിലേക്കാണ് സന്ദേശങ്ങള്‍ കലാശിച്ചത്.

   34 വയസ്സുകാരിയായ ഹെലന്‍ ഫിലിപ്സാണ് താന്‍ കോവിഡ് പോസിറ്റീവ് ആയി എന്ന് മനസ്സിലാക്കിയപ്പോള്‍, തന്റെ റാപ്പിഡ് ലാറ്ററല്‍ ഫ്ലോ ടെസ്റ്റിന്റെ അഥവാ ആന്റിജന്‍ ടെസ്റ്റിന്റെ ഫലം സുഹൃത്തിന് ഫേസ്ബുക്ക് മെസ്സഞ്ചര്‍ വഴി അയച്ചു കൊടുത്തത്. മൂക്കില്‍ നിന്നോ തൊണ്ടയില്‍ നിന്നോ എടുക്കുന്ന സ്രവം, ഗര്‍ഭധാരണം പരിശോധിക്കുന്ന പോലെയുള്ള ഒരു ഉപകരണത്തിലാണ് പരിശോധിക്കുക. രണ്ട് ഉപകരണവും കണ്ടാല്‍ ഒരു പോലെയിരിക്കും എന്നതാണ് തെറ്റിദ്ധാരണയക്ക് കാരണമായത്.

   ഹെലന്റെ ഡോക്ടര്‍ സുഹൃത്ത് അവളോട് എന്താണ് തോന്നുന്നത് എന്ന് ചോദിച്ചപ്പോള്‍ തനിക്ക് ചെറിയ ചുമയും തൊണ്ടവേദനയും ഉണ്ടെന്നും പക്ഷേ 'വലിയ കുഴപ്പമില്ല' എന്നുമാണ് അവള്‍ മറുപടി നല്‍കിത്. എന്നാല്‍ പിന്നീട് അവളുടെ സുഹൃത്ത് അവളോട് ചോദിച്ചത്, ടെസ്റ്റ് ഫലത്തില്‍ അവള്‍ സന്തോഷവതിയാണോ എന്നാണ്. അത് ഹെലനെ ആശയക്കുഴപ്പത്തിലാക്കി, അവള്‍ പറഞ്ഞത് ''കോവിഡ് പോസിറ്റീവ് ആയതിനോ? എനിക്ക് അതിനെ കുറിച്ച് വലിയ വികാരമൊന്നും തോന്നുന്നില്ല; പക്ഷേ ലക്ഷണങ്ങള്‍ ചെറുതായിരിക്കുന്നിടത്തോളം കാലം.'' അപ്പോഴാണ് വളരെ വ്യത്യസ്തമായ രണ്ട് ടെസ്റ്റുകളെക്കുറിച്ചാണ് തങ്ങള്‍ സംസാരിക്കുന്നതെന്ന് ഇരുവരും തിരിച്ചറിഞ്ഞത്. ''ഓഹ് ഞാന്‍ വിചാരിച്ചത് അത് ഗര്‍ഭധാരണ പരിശോധനകളാണന്നാണ്,'' അവളുടെ സുഹൃത്ത് പറഞ്ഞു. ദി മിറര്‍ ആണ് സംഭവം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

   ''സമൂഹമാധ്യമങ്ങളില്‍ 'പീ സ്റ്റിക്ക്‌സ്' പങ്കുവച്ചു കൊണ്ട് എന്റെ ഗര്‍ഭധാരണത്തെ കുറിച്ച പ്രഖ്യാപനം നടത്തുമെന്ന് എന്റെ സുഹൃത്തുക്കള്‍ പ്രതീക്ഷിക്കില്ല എന്ന് ഞാന്‍ വിശ്വസിക്കുന്നു,'' സംഭവത്തെക്കുറിച്ച് ഹെലന്‍ തമാശയായി പറഞ്ഞു.

   ആശയക്കുഴപ്പം ഒഴിവാക്കിക്കൊണ്ട് ഹെലന്റെ ഡോക്ടര്‍ സുഹൃത്ത് പറഞ്ഞതിങ്ങനെയാണ്, ''ഈ സാഹചര്യത്തില്‍ എന്തുകൊണ്ടാണ് ചുമയും തൊണ്ടവേദനയും സൂചിപ്പിക്കുന്നത് എനിക്ക് അത്ഭുതം തോന്നിയിരുന്നു, പക്ഷേ എനിക്ക് ആ സമയത്ത് മറിച്ച് ചിന്തിക്കാന്‍ സാധിച്ചില്ല.''

   ''ഹെലന്‍ അവ അയച്ചപ്പോള്‍ ഞാന്‍ ചിത്രങ്ങളെക്കുറിച്ച് കൂടുതല്‍ ചിന്തിച്ചിരുന്നില്ല. ഇത് നടന്നത് രാവിലെ 6 മണി സമയത്ത് ആയിരുന്നു, ഞാന്‍ പാതി ഉറക്കത്തിലും. ഞാനും ഹെലനും വര്‍ഷങ്ങളായി ഉറ്റ ചങ്ങാതിമാരാണ്. അവള്‍ അങ്ങനെ ചെയ്യാറുമുണ്ട്. ഒരു ദിവസം ആരംഭിക്കുന്നതിനുള്ള നല്ല മാര്‍ഗമായിരുന്നു അത്, ശെരിക്കും!'' അവള്‍ കൂട്ടിച്ചേര്‍ത്തു.

   ഹെലന്‍ മാസങ്ങളായി ജോലിയുമായി ബന്ധപ്പെട്ട് ഒരു പരിപാടി ആസൂത്രണം ചെയ്യുകയായിരുന്നു. പക്ഷേ പരിപാടിക്ക് ഒരു ദിവസം മുന്‍പാണ് താന്‍ കോവിഡ് പോസിറ്റീവാണന്ന പരിശോധനാ ഫലം വന്നത്. അതിനാല്‍ തന്നെ അവള്‍ ജോലിയില്‍ നിന്ന് പിന്മാറാന്‍ നിര്‍ബന്ധിതയായിരിക്കുകയാണ്.
   Published by:Jayashankar AV
   First published: