• HOME
 • »
 • NEWS
 • »
 • buzz
 • »
 • ഇമ്മിണി വല്യ കുഞ്ഞാവ; അത്ഭുതമായി അഞ്ച് കിലോ ഭാരവും രണ്ട് അടി ഉയരവുമായി പിറന്ന ആൺകുഞ്ഞ്

ഇമ്മിണി വല്യ കുഞ്ഞാവ; അത്ഭുതമായി അഞ്ച് കിലോ ഭാരവും രണ്ട് അടി ഉയരവുമായി പിറന്ന ആൺകുഞ്ഞ്

സിസേറിയൻ സമയത്ത് വലിപ്പവും ഭാരവും കാരണമാണ് കുഞ്ഞിനെ പുറത്തെടുക്കാൻ രണ്ടു പേർ വേണ്ടിവന്നതെന്ന് ഇപ്പോൾ രണ്ട് മക്കളുടെ അമ്മയായ യുവതി പറയുന്നു...

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

 • Share this:
  ബക്കിംഗ്ഹാംഷെയറിലെ ചെഡിംഗ്ടണിൽ പിറന്ന ഒരു നവജാത ശിശു അത്ഭുതമായി മാറിയിരിക്കുകയാണ്. 5.4 കിലോ ഭാരവും രണ്ട് അടി ഉയരവുമായി ജനിച്ച ഇമ്മിണി വല്യ കുഞ്ഞാവയാണ് താരം. മാർച്ച് 25 നാണ് 27 കാരി ആമി സ്മിറ്റ് ഈ അത്ഭുതക്കുട്ടിക്ക് ജന്മം നൽകിയത്.

  ആമിയും ഭർത്താവ് സാക്കും തങ്ങളുടെ കുഞ്ഞിന്റെ വലുപ്പം കണ്ട് അമ്പരന്നു. ശസ്ത്രക്രിയയിലൂടെയാണ് വലുപ്പക്കൂടുതൽ കാരണം ശിശുവിനെ പുറത്തെടുത്ത്. സാധാരണ ആയി ഉണ്ടാകുന്ന ഒരു നവജാത ശിശുവന്റെ ഇരട്ടി വലുപ്പമാണ് ആമിയുടെയും സാക്കിന്റെയും മകനായ സാഗ്രിസ് സെയ്ക്ക് എന്ന് പേരിട്ടിരിക്കുന്ന കുഞ്ഞിനുള്ളത്.

  സാഗ്രിസ് വളരെ വലുതായിരുന്നുവെന്നും കുട്ടികളുടെ ഭാരം അളക്കുന്ന ത്രാസിൽ കിടത്താൻ സാധിക്കുന്നില്ലായിരുന്നുവെന്നും റിപ്പോർട്ടുകൾ പറയുന്നു. കുഞ്ഞിനെ ശസ്ത്രക്രിയയിലൂടെ പുറത്തെടുക്കാൻ രണ്ട് പേർ ആവശ്യമായി വന്നുവെന്നു റിപ്പോർട്ടിൽ പറയുന്നു.

  സിസേറിയൻ സമയത്ത് വലിപ്പവും ഭാരവും കാരണമാണ് കുഞ്ഞിനെ പുറത്തെടുക്കാൻ രണ്ടു പേർ വേണ്ടിവന്നതെന്ന് ഇപ്പോൾ രണ്ട് മക്കളുടെ അമ്മയായ ആമി പറഞ്ഞത്. ഒരു ശരാശരി നവജാതശിശുവിന്റെ ഇരട്ടി വലുപ്പമായിരുന്നു സാഗ്രിസിന്, അത് പെട്ടന്ന് വിശ്വസിക്കാനായില്ലെന്നും ആമി പറഞ്ഞു.

  Also Read- ട്രെയിനിൽ മറന്നു വെച്ച ലാപ്ടോപിന്റെ ഉടമയെ കണ്ടെത്തിയത് ലിങ്ക്ഡ് ഇൻ; യുവതിയുടെ കുറിപ്പ് വൈറൽ

  അവൻ വളരെ വലുതായിരുന്നു, അവനെ പുറത്തെടുക്കാൻ രണ്ടുപേർ വേണ്ടി വന്നു. എനിക്ക് ചുറ്റിലും ഉണ്ടായിരുന്ന നഴ്സുമാരരെല്ലാം വളരെ ചെറിയ ആളുകളായിരുന്നു. അവരിൽ ഒരാളാണ് പറഞ്ഞത് ‘എനിക്ക് ഒരാളുടെ കൂടി സഹായം ആവശ്യമാണ്, കുഞ്ഞ് വളരെ വലുതാണെന്ന്. കുഞ്ഞിനെ പുറത്തെടുത്ത ഉടനെ എനിക്കും സാക്കിനും കാണാനായി അവർ അവനെ സ്‌ക്രീനിന് മുകളിലേക്ക് ഉയർത്തിയപ്പോൾ എനിക്ക് വിശ്വസിക്കാനേ കഴിഞ്ഞില്ല. ആമി പറഞ്ഞു.

  സ്കാനിംഗുകളിൽ കണ്ട പ്രകാരം ഒരു ഉയരമുള്ള കുഞ്ഞിനെ ആയിരുന്നു പ്രതീക്ഷിച്ചിരുന്നത് എന്നാൽ ആമിയും ഭർത്താവും സാഗ്രിസ് ജനിച്ച ദിവസം അക്ഷരാർത്ഥത്തിൽ സ്തംഭിച്ചു പോവുകയായിരുന്നവെന്ന് ആമി പറഞ്ഞു.

  സാഗ്രിസിനെ തൂക്കി നോക്കാൻ പോയപ്പോളും രസകരമായ സംഭവമാണ് നടന്നത്. സാധാരണ നവജാത ശിശുക്കളെ കിടത്തി ഭാരം അളക്കുന്ന ത്രാസും സാഗ്രിസിന് മുന്നിൽ ചെറുതായിപ്പോയി. പിന്നീട് തൽക്കാലത്തേക്കുള്ള ക്രമീകരണത്തിലാണ് സാഗ്രിസിന്റെ ഭാരം അളന്നത്.

  ആമിയും സാക്കും പ്രസവത്തിനായി ആശുപത്രിയിലേക്ക് പോയപ്പോൾ സാഗ്രിസിനായി കൊണ്ടു പോയ വലിയ വസ്ത്രങ്ങൾ പോലും ചെറുതായിരുന്നു. പിന്നീട് മൂന്ന് മാസം പ്രായമുള്ള കുട്ടികൾക്കായുള്ള വസ്ത്രങ്ങൾ വാങ്ങിയെങ്കിലും സാഗ്രീസിനെ പൂർണ്ണമായി മറയ്ക്കാൻ ഉള്ള വലുപ്പം അതിനുമില്ലായിരുന്നു.

  സമാനമായൊരു സംഭവം വർഷങ്ങൾക്ക് മുമ്പ് ഇന്ത്യയിലും നടന്നിരുന്നു. അന്ന് അത്ഭുതമായി ഏഴ് കിലോ ഉള്ള കുഞ്ഞാണ് പിറന്നത്. ദക്ഷിണ കർണ്ണാടകയിലെ സർക്കാർ ആശുപത്രിയിലാണ് ഈ പെൺകുഞ്ഞ് പിറന്നത്.

  നന്ദിനി എന്ന യുവതിയാണ് ആശുപത്രി അധികൃതരെ പോലും ഞെട്ടിച്ചുകൊണ്ട് കുഞ്ഞിന് ജന്മം നൽകിയത്. അര മണിക്കൂർ നീണ്ട ശസ്ത്രക്രിയയിലൂടെയാണ് കുഞ്ഞിനെ പുറത്തെടുത്തത്. തൂക്കകൂടുതൽ ഉണ്ടായിരുന്നെങ്കിലും കുഞ്ഞിന് ആരോഗ്യപ്രശ്നങ്ങൾ ഒന്നും തന്നെയില്ല.

  ന്യൂസിലാൻറിലെ വെല്ലിങ്ന്റൺആശുപത്രിയിലും ഇതുപോലെ തന്നെ ഏഴുകിലോ ഭാരമുള്ള കുഞ്ഞു പിറന്നിരുന്നു.

  Keywords: New born baby, Height, Weight, നവജാത ശിശു, ഉയരം, ഭാരം
  Published by:Anuraj GR
  First published: