നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • buzz
  • »
  • ആൺകുഞ്ഞിന്‍റെ ജനനേന്ദ്രിയവും മൂന്നു കാലുകളുമായി പെൺകുഞ്ഞ് ജനിച്ചു; അടിയന്തര ശസ്ത്രക്രിയയിലൂടെ ജീവൻ രക്ഷിച്ചു

  ആൺകുഞ്ഞിന്‍റെ ജനനേന്ദ്രിയവും മൂന്നു കാലുകളുമായി പെൺകുഞ്ഞ് ജനിച്ചു; അടിയന്തര ശസ്ത്രക്രിയയിലൂടെ ജീവൻ രക്ഷിച്ചു

  അതി സങ്കീർണമായ വൈകല്യങ്ങളോടെ ജനിച്ച കുഞ്ഞ് ഡോക്ടർമാരെയും മാതാപിതാക്കളെയും ആശങ്കയിലാഴ്ത്തിയിരുന്നു.

  Surgery Baby girl

  Surgery Baby girl

  • Share this:
   വിജയവാഡ: അത്യപൂർവ്വമായ ശസ്ത്രക്രിയയിലൂടെ നവജാത ശിശുവിന് പുനർജന്മം. ഗുണ്ടൂർ ജനറൽ ആശുപത്രിയിലാണ് ന്യൂറോ ഡോക്ടർമാരുടെ സംഘം അതി സങ്കീർണമായ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കിയത്. ആൺ കുഞ്ഞിന്‍റെ ജനനേന്ദ്രിയവും മൂന്നു കാലുകളുമായി പിറന്ന പെൺകുഞ്ഞിനെ ശസ്ത്രക്രിയയ്ക്ക് വിധേയമാക്കിയത്. ശരീരത്തിന്റെ അരക്കെട്ടിൽ പിന്നിലായാണ് മൂന്നാമത്തെ കാൽ വൈകല്യങ്ങളോടെ പെൺകുഞ്ഞ് ജനിച്ചത്.

   അത്യാധുനിക ചികിത്സാ രീതിയിലൂടെയാണ് ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കിയതെന്ന് ഗുണ്ടൂർ ജനറൽ ആശുപത്രിയിലെ ഡോക്ടർമാർ പറയുന്നു. കുട്ടിയുടെ ജന്മ വൈകല്യം ഒരു പരിധി വരെ പരിഹരിക്കാനും ജീവൻ രക്ഷിക്കാനും സാധിച്ചതായി ഡോക്ടർമാർ പറഞ്ഞു. കുട്ടിയുടെ ജീവൻ രക്ഷിച്ചതിൽ മാതാപിതാക്കൾ സന്തോഷം പങ്കുവെക്കുകയും ചെയ്തു.

   പശ്ചിമ ഗോദാവരി ജില്ലയിലെ ചിന്താലപുടി മണ്ഡലത്തിലെ ഷെട്ടിവരിപാലം ഗ്രാമത്തിലെ മോഹൻ റാവുവിന്റെ ഭാര്യ വെങ്കിടേശ്വരമ്മ മാർച്ച് 4 ന് നസിവേഡു ഏരിയ ആശുപത്രിയിൽ നടത്തിയ രണ്ടാമത്തെ പ്രസവത്തിലാണ് വൈകല്യങ്ങളുള്ള ഈ പെൺകുട്ടി ജനിച്ചത്. അതി സങ്കീർണമായ വൈകല്യങ്ങളോടെ ജനിച്ച കുഞ്ഞ് ഡോക്ടർമാരെയും മാതാപിതാക്കളെയും ആശങ്കയിലാഴ്ത്തിയിരുന്നു. ഇത് കണ്ടെത്തിയ ഡോക്ടർമാർ വിജയവാഡ സർക്കാർ ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ നിർദേശിച്ചു. തുടർന്നാണ് കുട്ടിയെ. ഗുണ്ടൂരിലെ ജനറൽ ആശുപത്രിയിൽ എത്തിച്ചത്.

   അത്യാഹിത വിഭാഗത്തിൽ പെൺകുഞ്ഞിനെ പരിശോധിച്ച ശേഷം ഡോക്ടർമാർ ജി ജി എച്ച് ആശുപത്രിയിലെ ന്യൂറോ വിഭാഗത്തിലേക്ക് മാറ്റി. പരിശോധനയിൽ അരക്കെട്ടിന് പിൻവശത്തായാണ് മൂന്നാമത്തെ കാൽ വളർന്നിരിക്കുന്നതെന്നും, അതിന്‍റെ തുടക്കം ഞരമ്പുകളുമായി പിണഞ്ഞു കിടക്കുകയാണെന്നും കണ്ടെത്തി. കാൽ നീക്കം ചെയ്യുന്നത് അതീവ സങ്കീർണമാണെന്നും ഡോക്ടർമാർ വിലയിരുത്തി. എന്നാൽ കൂടിയാലോചനകൾക്കു ശേഷം കുട്ടിയെ ശസ്ത്രക്രിയയ്ക്കു വിധേയമാക്കാൻ തീരുമാനിക്കുകയായിരുന്നു. പ്രൊഫസർ ഡി ശേശാദ്രി ശേഖറിന്റെ നേതൃത്വത്തിലുള്ള ന്യൂറോ ഡോക്ടർമാരുടെ സംഘം, അസിസ്റ്റ് പ്രൊഫസർ ഡോ. ഹനുമ ശ്രീനിവാസ്, പിജി ഡോക്ടർമാരായ ധീരജ്, സത്യ വിജയ് എന്നിവർ വിജയകരമായി ശസ്ത്രക്രിയ നടത്തി.

   ശസ്ത്രക്രിയയിലൂടെ കുട്ടിയുടെ ശരീരത്തിന് പിന്നിൽ നിന്നുള്ള വൈകല്യങ്ങൾ അവർ പരിഹരിച്ചു, മൂന്നാമത്തെ കാലും അതിലേക്കുള്ള സിരകളും നീക്കം ചെയ്തു. കുഞ്ഞിന്‍റെ ശരീരത്തിലെ പുരുഷ ജനനേന്ദ്രിയവും നീക്കം ചെയ്തു. ഇതിനായി ന്യൂറോ ഡോക്ടർമാർ മെഡിക്കൽ സാങ്കേതികവിദ്യയുടെ ആധുനിക രീതികൾ തിരഞ്ഞെടുക്കുകയും കുട്ടിയെ രക്ഷിക്കുകയും ചെയ്തു. ഇത്തരം വൈകല്യങ്ങളെ മെഡിക്കൽ ഭാഷയിൽ "ലംബർ മിലോ അഥവാ ട്രിപ്പിഡസ് വൈകല്യം" എന്നാണ് വിളിക്കുന്നതെന്ന് ഡോക്ടർമാർ പറഞ്ഞു.

   Also Read- മകൻ വിവാഹം കഴിക്കുന്നത് നഷ്ടപ്പെട്ട സ്വന്തം മകളെയെന്ന് അമ്മ; വിവാഹ ദിനത്തിലെ ട്വിസ്റ്റും ഒടുവിലെ സന്തോഷവും

   ഇത്തരം വൈകല്യങ്ങളുമായി ജനിക്കുന്ന കുട്ടികളിൽ ഇതുവരെ 21 ശസ്ത്രക്രിയകൾ നടത്തിയതായി ജി ജി എച്ച് ആശുപത്രിയിലെ ഡോക്ടർമാർ പറഞ്ഞു. ഇപ്പോൾ നടത്തിയ ശസ്ത്രക്രിയ 22-ാമത്തെ കേസാണെന്ന് അവർ അവകാശപ്പെട്ടു.

   ശസ്ത്രക്രിയ വിജയകരമായി നടത്തിയതിൽ കുട്ടിയുടെ അമ്മ വെങ്കിടേശ്വരമ്മ സന്തോഷം പ്രകടിപ്പിച്ചു. തങ്ങളുടെ കുട്ടിക്ക് പുനർജന്മം നൽകിയതിന് ഡോക്ടർമാരോട് അവർ നന്ദി പറഞ്ഞു. ഈ ശസ്ത്രക്രിയയുടെ കുട്ടിയുടെ വൈകല്യങ്ങളും ലോകത്ത് തന്നെ അത്യപൂർവ്വമാണെന്ന് ഡോക്ടർമാർ പറഞ്ഞു. ഇതു സംബന്ധിച്ച് അടുത്തു നടക്കാൻ പോകുന്ന അന്താരാഷ്ട്ര മെഡിക്കൽ കോൺഫറൻസിൽ അവതരിപ്പിക്കുമെന്ന് ജിജിഎച്ച് ആശുപത്രിയിലെ ഡോക്ടർമാർ പറഞ്ഞു.

   2017 ൽ തെലങ്കാനയിലെ ജനഗം ജില്ലയിൽ മൂന്ന് കാലുകളുമായി ജനിച്ച ഒരു ആൺകുഞ്ഞിന് ജന്മം നൽകിയെന്ന വാർത്ത വലിയ പ്രാധാന്യം നേടിയിരുന്നു. ശിശുക്കളിൽ നിന്ന് വൈകല്യങ്ങൾ വേർതിരിക്കുന്നത് വളരെ പ്രയാസകരമാണ്, എന്നാൽ വിദഗ്ദ്ധരായ ഡോക്ടർമാർ അവരുടെ ശ്രമങ്ങളിൽ വിജയിക്കാറുണ്ട്. ആരോഗ്യ പരിപാലന മേഖലയിലെ ഏറ്റവും പുതിയ സാങ്കേതികവിദ്യകൾ ഉപയോഗിക്കുന്ന ആധുനിക രീതികൾക്കും പ്രയോഗങ്ങൾക്കുമാണ് ഇക്കാര്യത്തിൽ നന്ദി പറയേണ്ടത്.

   ആന്ധ്രാപ്രദേശിൽ വീണ - വാനി എന്ന ഇരട്ടക്കുട്ടികളുമായി ബന്ധപ്പെട്ട് ഒരു കേസ് ഇപ്പോഴും നിലവിലുണ്ട്. ലോകപ്രശസ്ത ഡോക്ടർമാർക്ക് പോലും വർഷങ്ങളായിട്ടും അവരെ വേർപെടുത്താൻ കഴിഞ്ഞിട്ടില്ല.
   Published by:Anuraj GR
   First published:
   )}