• HOME
 • »
 • NEWS
 • »
 • buzz
 • »
 • ആളുകൾ നിറഞ്ഞ ബാൽക്കണി 15 അടി താഴ്ച്ചയിലേയ്ക്ക് ഇടിഞ്ഞു വീണു, ഭയപ്പെടുത്തുന്ന വീഡിയോ വൈറൽ

ആളുകൾ നിറഞ്ഞ ബാൽക്കണി 15 അടി താഴ്ച്ചയിലേയ്ക്ക് ഇടിഞ്ഞു വീണു, ഭയപ്പെടുത്തുന്ന വീഡിയോ വൈറൽ

ബാൽക്കണിയ്ക്ക് വിള്ളൽ ഉണ്ടാകുന്ന ശബ്ദം കേട്ടു. തുട‍ർന്ന് തന്റെ കാമുകിയും മറ്റു എല്ലാ സുഹൃത്തുക്കളും  15 അടി താഴെയുള്ള പാറക്കൂട്ടത്തിലേയക്ക് വീഴുന്നത് നേരിൽ കാണുകയായിരുന്നുവെന്ന് സംഭവത്തിന് ദൃക്‌സാക്ഷിയായ യുവാവ്

balcony_accident

balcony_accident

 • Share this:
  കാലിഫോർണിയയിലെ മാലിബുവിൽ വീടിന്റെ ബാൽക്കണി തക‍ർന്ന് വീഴുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. കടലോരത്തോട് ചേ‍ർന്നുള്ള ഒരു വീടിന്റെ ബാൽക്കണിയിൽ പാർട്ടിയിൽ പങ്കെടുക്കുന്ന ഒരു കൂട്ടം അതിഥികളെ കാണാം. എന്നാൽ പെട്ടെന്ന് തന്നെ ഇവ‍ർ നിൽക്കുന്ന ബാൽക്കണി താഴെയുള്ള പാറക്കൂട്ടത്തിലേയ്ക്ക് ഇടിഞ്ഞു വീഴുന്നതാണ് വീഡിയയോയിൽ കാണുന്നത്.

  അയൽവാസിയുടെ സിസിടിവി ക്യാമറയിൽ പതിഞ്ഞ ദൃശ്യങ്ങളാണ് ഇപ്പോൾ വൈറലായി മാറിയിരിക്കുന്നത്. മെയ് എട്ടിനാണ് സംഭവം നടക്കുന്നത്. അപകടത്തിൽ നിരവധി അതിഥികൾക്ക് പരിക്കേറ്റതായാണ് റിപ്പോർട്ടുകൾ. ഗുരുതര പരിക്കേറ്റ രണ്ട് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായാണ് വിവരം. ഭാഗ്യത്തിന് ആ‍ർക്കും ജീവൻ നഷ്ടപ്പെട്ടില്ല. അപകടം നടക്കുമ്പോൾ ബാൽക്കണിയിൽ ആകെ 15 പേർ ഉണ്ടായിരുന്നു. കൂടുതൽ ഉയർന്ന നിലകളിലായിരുന്നു അപകടം നടന്നതെങ്കിൽ ആളുകളുടെ ജീവൻ തന്നെ അപകടത്തിലാകുമായിരുന്നുവെന്ന് ദൃക്‌സാക്ഷി പറഞ്ഞു.

  ബാൽക്കണിയ്ക്ക് വിള്ളൽ ഉണ്ടാകുന്ന ശബ്ദം കേട്ടു. തുട‍ർന്ന് തന്റെ കാമുകിയും മറ്റു എല്ലാ സുഹൃത്തുക്കളും  15 അടി താഴെയുള്ള പാറക്കൂട്ടത്തിലേയക്ക് വീഴുന്നത് നേരിൽ കാണുകയായിരുന്നുവെന്ന് സംഭവത്തിന് ദൃക്‌സാക്ഷിയായ യുവാവ് സിബി‌എസ്‌എൽഎയോട് പറഞ്ഞു. ബാൽക്കണിയുടെ അവശിഷ്ടങ്ങൾ പരിശോധിച്ച അഗ്നിശമന വകുപ്പ് ഉദ്യോഗസ്ഥ‍ർ വീട് വാസയോഗ്യമല്ലെന്ന് വ്യക്തമാക്കി.


  സംഭവത്തെത്തുടർന്ന്, നിരവധി സോഷ്യൽ മീഡിയ ഉപയോക്താക്കൾ മഹാമാരിയെ തുട‍ർന്നുള്ള പ്രോട്ടോക്കോളുകൾ പാലിയ്ക്കേണ്ട ഈ സമയത്ത് ഒരേ സമയം 15 പേർ ബാൽക്കണിയിൽ കൂടി നിന്നത് എന്തിനെന്ന ചോദ്യം ഉയ‍ർത്തി. ഒരു കൂട്ടം ചെറുപ്പക്കാർക്ക് ഈ വീട് വാടകയ്ക്ക് നൽകിയിരുന്നതായി വീടിന്റെ ഉടമ ഒരു പ്രാദേശിക വാർത്താ ചാനലിനോട് പറഞ്ഞു. ആറ് പേർക്കാണ് താൻ വീട് വാടകയ്ക്ക് നൽകിയതെന്നും അദ്ദേഹം പറഞ്ഞു.

  Also Read- 'ഭാര്യയ്ക്ക് കോവിഡ്'; മകന്‍റെ മുന്നിൽ പൊട്ടിക്കരഞ്ഞ് നടി ബീന ആന്‍റണിയുടെ ഭർത്താവ്

  ഒരു പാർട്ടിയിൽ പങ്കെടുക്കാൻ 30 അല്ലെങ്കിൽ അതിൽ കൂടുതൽ ആളുകൾ വീട്ടിലെത്തിയിട്ടുണ്ടെന്ന് ഉടമയെ അയൽക്കാർ അറിയിച്ചിരുന്നതായും സിബി‌എസ്‌എൽ‌എ റിപ്പോർട്ട് ചെയ്തു. വീട് വാടകയ്ക്കെടുത്ത വ്യക്തിയെ വിളിച്ച് അതിഥികളെ പറഞ്ഞു വിടാൻ വീട്ടുടമ പറഞ്ഞതായും റിപ്പോ‍ർട്ടുകളുണ്ട്.

  റഷ്യയിലെ ഒരു അപ്പാർട്ട്മെന്റ് സമുച്ചയത്തിലെ ബാൽക്കണിയുടെ ഒരു ഭാഗം തകർന്നു വീണുണ്ടായ അപകടത്തിൽ നിന്ന് രണ്ട് യുവതികൾ തലനാരിഴയ്ക്ക് രക്ഷപ്പെട്ട വീഡിയോ അടുത്തിടെ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഇസെവ്സ്ക് നഗരത്തിൽ നടന്ന ഈ സംഭവം സിസിടിവി ദൃശ്യത്തിലൂടെയാണ് പുറംലോകം അറിഞ്ഞത്. രണ്ട് സ്ത്രീകൾ കെട്ടിടത്തിന് മുന്നിലെ പടികളിലൂടെ മുകളിലേക്ക് നടക്കുന്നത് ഫൂട്ടേജിൽ കാണാം. ഇതിനിടെ ഉയരമുള്ള കെട്ടിടത്തിന്റെ ഒരു നിലയിൽ നിന്ന് ബാൽക്കണിയുടെ ഭാഗങ്ങൾ തകർന്ന് താഴേയ്ക്ക് വീണു. യുവതികൾ ഒരു സ്റ്റെപ് കൂടി മുന്നോട്ട് വച്ചിരുന്നെങ്കിൽ അപകടത്തിൽപെടുമായിരുന്നു. ഇരുവരും മനസ്സാന്നിധ്യം കൈവിടാതെ ഓടി രക്ഷപ്പെട്ടു. പടിക്കെട്ടിലൂടെ ഓടി ഇറങ്ങുമ്പോൾ ഒരു വലിയ സ്ലാബിന്റെ ഭാഗം കാലിൽ തട്ടിയതിനെ തുടർന്ന് ഒരാളുടെ കണങ്കാലിന് പരിക്കേറ്റിരുന്നു.

  Keywords: Balcony, Viral Video, Malibu, California, Accident, അപകടം, ബാൽക്കണി, വൈറൽ വീഡിയോ, മാലിബു, കാലിഫോർണിയ
  Published by:Anuraj GR
  First published: