HOME /NEWS /Buzz / നിയന്ത്രണം വിട്ട ബൈക്ക് കടയിലേക്ക് പാഞ്ഞു കയറി; ആളുകൾ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

നിയന്ത്രണം വിട്ട ബൈക്ക് കടയിലേക്ക് പാഞ്ഞു കയറി; ആളുകൾ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

മോട്ടോര്‍ സൈക്കിളിന്റെ ബ്രേക്ക് നഷ്ടപ്പെട്ടതാണ് അപകടത്തിന് കാരണം.

മോട്ടോര്‍ സൈക്കിളിന്റെ ബ്രേക്ക് നഷ്ടപ്പെട്ടതാണ് അപകടത്തിന് കാരണം.

മോട്ടോര്‍ സൈക്കിളിന്റെ ബ്രേക്ക് നഷ്ടപ്പെട്ടതാണ് അപകടത്തിന് കാരണം.

 • News18
 • 1-MIN READ
 • Last Updated :
 • Share this:

  ഹൈദരാബാദ്: തെലങ്കാനയിലെ(Telangana) ഖമ്മമില്‍ അമിതവേഗതയില്‍ വന്ന മോട്ടോര്‍ സൈക്കിള്‍ നിയന്ത്രണം വിട്ട് തുണിക്കടയിലേക്ക് ഇടിച്ചുകയറിയാണ് അപകടം. കടയില്‍ ഉള്ളവര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. തെലങ്കാനയിലെ ഖമ്മമിലെ രവിച്ചേട്ടു ബസാറില്‍ തിങ്കളാഴ്ച രാത്രിയാണ് സംഭവം നടന്നത്.

  സംഭവത്തിന്റെ സിസിടിവി ദ്യശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വലിയ രീതിയില്‍ പ്രചരിച്ചിരുന്നു.

  കടയില്‍ നാല് പേര്‍ സംസാരിച്ചു നില്‍ക്കുന്നതും പെട്ടെന്ന് നിയന്ത്രണം വിട്ട മോട്ടോര്‍ സൈക്കിള്‍ ഇടിച്ചുകയറുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ബൈക്ക് യാത്രികര്‍ കടയുടെ കൗണ്ടറിലേക്ക് തെറിച്ച് വിഴുന്നതും ദ്യശ്യങ്ങളില്‍ കാണാം.

  അപകടത്തില്‍ ആര്‍ക്കും തന്നെ ഗുരുതര പരിക്കുകള്‍ ഇല്ല.മോട്ടോര്‍ സൈക്കിളിന്റെ ബ്രേക്ക് നഷ്ടപ്പെട്ടതാണ് അപകടത്തിന് കാരണം. സംഭവുമായി ബന്ധപ്പെട്ട് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. അപകടം പറ്റിയ വാഹനം പോലീസ് പിടിച്ചെടുത്തിട്ടുണ്ട്.

  കനത്ത മഴയില്‍ ബോധരഹിതനായ യുവാവിനെ തോളിലേറ്റി ഓടുന്ന പോലീസുകാരി; വൈറല്‍ വീഡിയോ

  കനത്ത മഴയില്‍ ബോധരഹിതയായ യുവാവിനെ തോളിലേറ്റി ഓടുന്ന പോലീസുദ്ധ്യോഗസ്ഥയുടെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. വീഡിയോ പ്രചരിച്ചതിന് പിന്നാലെ എല്ലാവരും അന്വേഷിച്ചത് ധീരയായ ഈ ഉദ്യോഗസ്ഥയെ പറ്റിയായിരുന്നു.

  ചെന്നൈയിലെ ടി.പി.ഛത്ര ഭാഗത്തെ സെമിത്തേരിയിലാണ് സംഭവം. ബോധരഹിതനായി കിടന്ന യുവാവിനെ തോളിലേറ്റി അടുത്തുള്ള ആശുപത്രിയിലേയ്ക്ക് ഓട്ടോയില്‍ കയറ്റി വിടുന്നത് വീഡിയോയില്‍ കാണാം. തൊട്ടടുത്ത് പുരുഷന്‍മാര്‍ ഉണ്ടായിരിന്നിട്ടും ഒറ്റയ്ക്കാണ് ഇവര്‍ യുവാവിനെ തോളിലിട്ട് ഓടിയത്.

  വീഡിയോ വൈറലായതിന് പിന്നാലെ എല്ലാവരും അന്വേഷിച്ചത് ഈ പോലാസുദ്യോഗസ്ഥയെ കുറിച്ചായിരുന്നു. ചെന്നൈയിലെ ടിപി ഛത്രം പോലീസ് സ്‌റ്റേഷനിലെ സബ് ഇന്‍സ്‌പെക്ടര്‍ രാജേശ്വരിയാണ് കക്ഷി. സംഭവം വൈറലായതോടെ നിരവധി പേരാണ് രാജേശ്വരിക്ക് അഭിനന്ദനങ്ങളുമായി രംഗത്തെത്തിയത്.

  തമിഴ്‌നാട്ടിലെ മഴക്കെടുതിയിൽ സംസ്ഥാനത്ത് ഇതുവരെ മരിച്ചവരുടെ എണ്ണം പതിനാലായി. ചെന്നൈ നഗരത്തിന്റെ മിക്ക ഭാഗങ്ങളിലും വെള്ളം കയറിയതോടെ(water logging in chennai) റെയിൽ റോഡ് ഗതാഗതം താറുമാറായിരിക്കുകയാണ്. വെള്ളക്കെട്ട് നേരിടാൻ മുൻകരുതൽ സ്വീകരിച്ചതായി ദക്ഷിണ റെയിൽവേയുടെ ചെന്നൈ ഡിവിഷൻ അറിയിച്ചു (Chennai Division of Southern Railway).

  കനത്ത മഴയെ തുടർന്ന് ചെന്നൈ എയർപോട്ടിലേക്ക് (Chennai Airport)വിമാനങ്ങൾ പ്രവേശിക്കുന്നത് താത്കാലികമായി നിർത്തിവെച്ചിരിക്കുകയാണ്. ഇന്ന് വൈകിട്ട് ആറ് മണിവരെയാണ് പ്രവേശനം നിർത്തിവെച്ചിരിക്കുന്നത്. ചെന്നൈയിൽ നിന്നുള്ള  യാത്രകൾ തുടരും. യാത്രക്കാരുടെ സുരക്ഷയും കാറ്റിന്റെ തീവ്രതയും കണക്കിലെടുത്താണ് തീരുമാനമെന്ന് എയർപോട്ട് അധികൃതർ അറിയിച്ചു.

  തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ന്യൂനമർദം ഇന്ന് വൈകിട്ടോടെ തമിഴ്‌നാട്ടിലൂടെയും തെക്കൻ ആന്ധ്രാപ്രദേശിലൂടേയും കടക്കാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ്(IMD)അറിയിച്ചിട്ടുണ്ട്. ശക്തമായ കാറ്റുവീശുമെന്നും മുന്നറിയിപ്പുണ്ട്. ജനങ്ങൾ കഴിയാവുന്നതും വീടുകളിൽ തന്നെ തുടരണം എന്നാണ് നിർദേശം. ചെന്നൈ, തിരുവള്ളൂർ, റാണിപ്പേട്ട്, വെല്ലൂർ, സേലം, കള്ളക്കുറിച്ചി, തിരുപ്പത്തൂർ, തിരുവണ്ണാമലൈ തുടങ്ങിയ ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.

  അടുത്ത മൂന്ന് നാല് ദിവസങ്ങളിൽ തമിഴ്നാട്ടിൽ വ്യാപകമായി മഴ പെയ്യുമെന്നാണ് മുന്നറിയിപ്പ്. വിവിധ ജില്ലകളിൽ നേരിയതോ കനത്തതോ, അതിശക്തമോ ആയ മഴയുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

  നാളെ തിരുവള്ളൂർ, കല്ല്കുറിച്ചി, സേലം, വെല്ലൂർ, തിരുവണ്ണാമലൈ, റാണിപ്പേട്ട്, തിരുപ്പത്തൂർ ജില്ലകളിൽ ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

  നീലഗിരി, കോയമ്പത്തൂർ, ചെങ്കൽപട്ട്, നാമക്കൽ, തിരുച്ചിറപ്പള്ളി, ചെന്നൈ, പുതുച്ചേരി എന്നിവിടങ്ങളിൽ കനത്ത മഴയുണ്ടാകും. ചെന്നൈയ്ക്ക് പുറമേ, കടലൂർ, വില്ലുപുരം, പുതുക്കോട്ടൈ, ശിവഗംഗ, രാമനാഥപുരം, പുതുച്ചേരി, കാരയ്ക്കൽ എന്നീ ജില്ലകളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. വിരുഗമ്പാക്കം, സാലിഗ്രാമം, നഗർ തുടങ്ങി ചെന്നൈയുടെ പലഭാഗങ്ങളിലും വൈദ്യുതി നിലച്ചിരിക്കുകയാണ്.

  First published:

  Tags: Accident, Accident CCTV