• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

ഹോളിയാഘോഷിച്ച തെമ്മാടി പ്ലസ് ടു പാസായി; 97 ശതമാനം മാർക്കുമായി

news18
Updated: May 11, 2018, 12:35 AM IST
ഹോളിയാഘോഷിച്ച തെമ്മാടി പ്ലസ് ടു പാസായി; 97 ശതമാനം മാർക്കുമായി
news18
Updated: May 11, 2018, 12:35 AM IST
മലപ്പുറം: പരീക്ഷ തീർന്ന ദിവസം കൂട്ടുകാർക്കൊപ്പം ഹോളി ആഘോഷിച്ച മകനെ ട്രോളിയാണ് പ്രസാദ് കെജി എന്ന അച്ഛൻ സാമൂഹ്യമാധ്യമങ്ങളിൽ വൈറലായത്. ശരീരത്തിലേക്ക് നിറങ്ങൾ വാരി വിതറുകയും വസ്ത്രത്തിൽ മഷി കൊണ്ട് എഴുതുകയും ചെയ്യുന്ന കുട്ടികളോട് ഒരു ശരാശരി മലയാളിയുടെ മനോഭാവം എന്താണെന്ന് വ്യക്തമാക്കുന്നത് ആയിരുന്നു സ്കൂൾ പ്രിൻസിപ്പൾ കൂടിയായ പ്രസാദിന്‍റെ പോസ്റ്റ്.

ഏതായാലും സദാചാരവിരുദ്ധനായ തെമ്മാടിപുത്രൻ പ്ലസ് ടു പാസായി. 97 ശതമാനം മാർക്കോടെയാണ് പ്ലസ് ടു പാസായത്.

കെ ജി പ്രസാദിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്;

സദാചാരവിരുദ്ധനായ ഈ തെമ്മാടിയെ ആരും മറക്കാനിടയില്ല. പരീക്ഷതീർന്ന ദിവസം ചങ്ങാതിമാരോടൊപ്പം നടത്തിയ ഹോളിയാഘോഷം വൃത്തിഹീനവും കോമാളിത്തരവും നമ്മുടെ സംസ്ക്കാരത്തിന് ചേരാത്തതുമാണെന്ന് ഞാൻ പറഞ്ഞപ്പോൾ എന്നേക്കേറി പൊങ്കാലയിട്ടത് 24 K. 3000 ഷെയർ .ഇന്നിപ്പൊ റിസൽട്ട് വന്നപ്പോൾ 97 ശതമാനം മാർക്ക് .മുഴുവൻ എ പ്ലസ് ആണത്രെ .

മേമ്പൊടി - നഷ്ടപ്പെട്ട ആ മൂന്നു ശതമാനത്തിന്റെ തീവ്ര വ്യഥയിലാണ് ഞാൻ. പൊതു പരീക്ഷയിലെ മാർക്കാണ് ജീവിതത്തെ അടയാളപ്പെടുത്തുന്നതെന്ന് ഞാൻ ഉറച്ചു വിശ്വസിക്കുന്നു .( മറിച്ച് എത്ര യുക്തിയും തെളിവും ഹാജരാക്കിയാലും ഞാൻ വിശ്വസിക്കില്ല.കാരണം ഞാനൊരു കടുത്ത മത ദൈവവാദിയാണ്)

First published: May 11, 2018
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍