അടുത്തിടെ സമൂഹമാധ്യമങ്ങളിൽ വൈറലായ ഒരു വീഡിയോയെക്കുറിച്ചാണ് ഇവിടെ പറയുന്നത്. കാറിന്‍റെ വിൻസ്ക്രീൻ തുടച്ച് വൃത്തിയാക്കുന്നതിനിടെ സ്മാർട് വാച്ച് ഉപയോഗിച്ച് ഫാസ്ടാഗിൽ നിന്ന് പണം തട്ടിയെന്ന തരത്തിലാണ് വീഡിയോ പ്രചരിക്കുന്നത്. ആപ്പിൾ സ്മാർട്ട് വാച്ച് ധരിച്ചെത്തുന്ന കുട്ടിയാണ് തുണി ഉപയോഗിച്ച് വിൻഡ് സ്ക്രീൻ തുടയ്ക്കുന്നത്. ഈ സമയം തന്ത്രപരമായി സ്മാർട്ട് വാച്ച് ഉപയോഗിച്ച് ഫാസ്ടാഗ് സ്കാൻ ചെയ്യുന്നതും വീഡിയോയിൽ വ്യക്തമാണ്. ഇത് മനസിലാക്കിയ കാറിലുള്ളവർ തന്ത്രപരമായി കുട്ടിയെ ചോദ്യം ചെയ്യുന്നുണ്ട്. എന്നാൽ പിടിക്കപ്പെടുമെന്നായപ്പോൾ അവൻ ഓടി രക്ഷപെടുന്നു. കാറിലുണ്ടായിരുന്ന യുവാവ് കുട്ടിയുടെ പിന്നാലെ കുറേ ദൂരം ഓടിയെങ്കിലും പിടിക്കാനാകാതെ നിരാശനായി മടങ്ങിയെത്തുന്നതാണ് വീഡിയോയിലുള്ളത്.
ഏതായാലും വീഡിയോ വൈറലായതോടെ ഇതു സംബന്ധിച്ച് വലിയ ചർച്ചകളാണ് സമൂഹമാധ്യമങ്ങളിൽ ഉയർന്നത്. ഫാസ്ടാഗ് സ്റ്റിക്കർ ഒട്ടിച്ച വാഹനം പൊതുസ്ഥലങ്ങളിൽ പാർക്ക് ചെയ്യുന്നത് എത്രത്തോളം സുരക്ഷിതമാണെന്ന ആശങ്കയാണ് പലയിടത്തും ആളുകൾ ഉയർത്തുന്നത്. തട്ടിപ്പുകാർക്ക് ഫാസ്ടാഗ് അക്കൌണ്ടിൽനിന്ന് സ്മാർട് വാച്ചോ ഫോണോ ഉപയോഗിച്ച് പണം കവരാൻ സാധിക്കില്ലേയെന്ന ചോദ്യമാണ് ഇത്തരക്കാർ ഉയർത്തുന്നത്.
Also Read- 13കാരിയെ തട്ടിക്കൊണ്ടുപോകാൻ ഖത്തറിൽനിന്ന് യുവാവ് ഇന്ത്യയിൽ; രാജ്യം വിടുന്നതിനിടെ ഇരുവരും പിടിയിൽ
എന്നാൽ ഇതിന് മറുപടിയുമായി ഫാസ്ടാഗ് അധികൃതർ രംഗത്തെത്തി. ഇത്തരത്തിലുള്ള തട്ടിപ്പിനുള്ള സാധ്യത ഫാസ്‌ടാഗ് അധികൃതര്‍ നിഷേധിക്കുകയാണ് ചെയ്തത്. ടോള്‍, പാര്‍ക്കിംഗ് പ്ലാസ ഓപ്പറേറ്റര്‍മാരായ രജിസ്‌റ്റര്‍ ചെയ്‌ത വ്യാപാരികള്‍ക്ക് അവരുടെ ജിയോ ലൊക്കേഷനുകളില്‍ നിന്ന് മാത്രമേ ഇടപാട് നടത്താൻ കഴിയൂവെന്നാണ് അവർ പറയുന്നത്. അതിനാല്‍ അത്തരത്തിലുള്ള ഏതെങ്കിലും തട്ടിപ്പിനുള്ള സാധ്യത ഫാസ്‌ടാഗ് കമ്പനികൾ നിഷേധിച്ചിരിക്കുകയാണ്.
Don't share this FAKE video.
1. FASTag is a RFID passive.
2. UPI ID of FASTag is NETC.VehicleRegistrationNumber@Customer bank
3. FASTag transaction can only be initiated by NPCI registered merchants.
4. No unauthorized device can initiate any financial transactions on FASTag. pic.twitter.com/2bMtBraIYE
— Anshul Saxena (@AskAnshul) June 25, 2022
ഫാസ്ടാഗുമായി ബന്ധപ്പെട്ടിട്ടുള്ള ഉപകരണത്തിനല്ലാതെ, സാമ്പത്തിക ഇടപാട് നടത്താനാകില്ലെന്ന് അവർ ഉറപ്പിച്ചു പറയുന്നു. ഇപ്പോൾ രാജ്യത്ത് ലഭ്യമാകുന്ന എല്ലാ ഫാസ്ടാഗുകളും തികച്ചും സുരക്ഷിതമാണെന്നും ഇവർ അവകാശപ്പെടുന്നു.
Hi, NETC FASTag transaction can only be initiated by the registered merchants (Toll & Parking Plaza operators) which are onboarded by NPCI only from the respective geo-locations. No unauthorized device can initiate any financial transactions on NETC FASTag. It is absolutely safe.
— FASTag NETC (@FASTag_NETC) June 24, 2022
ഇതോടെയാണ് വൈറലായ വീഡിയോയെക്കുറിച്ച് സംശമുണർത്തുന്നത്. വീഡിയോ വൈറലാക്കാൻ വേണ്ടി ബോധപൂർവ്വം തയ്യാറാക്കിയതാണോയെന്ന ചോദ്യമാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ഉയരുന്നത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Fact check, Fastag, Smart watch, Viral video