നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • buzz
  • »
  • വധു വിവാഹ ദിനത്തിൽ ഡീജെ ആയി; സംഗീതത്തില്‍ മതിമറന്ന് അതിഥികള്‍

  വധു വിവാഹ ദിനത്തിൽ ഡീജെ ആയി; സംഗീതത്തില്‍ മതിമറന്ന് അതിഥികള്‍

  സ്വന്തം വിവാഹത്തില്‍ ഡീജെയായി തിമിര്‍ത്ത വധുവിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടികൊണ്ടിരിക്കുകയാണ്.

  • Share this:
   ചടുലമായ സംഗീതവും നൃത്തവും ഇന്ത്യയിലെ, പ്രത്യേകിച്ച് വടക്കേന്ത്യയിലെ, വിവാഹങ്ങളുടെ അവിഭാജ്യ ഘടകമാണ്. പല വിവാഹങ്ങളിലും ഒരു പ്രൊഫഷണല്‍ ഡിസ്‌ക് ജോക്കി (ഡീജെ)യുടെ സംഗീത മേളവും ഉണ്ടാകാറുണ്ട്. ഇപ്പോള്‍ വൈറലായ വിവാഹ ആഘോഷത്തിലും ഒരു ഡീജെയുണ്ടായിരുന്നു. പക്ഷെ ആ ഡീജെ ആ വിവാഹത്തിലെ വധു ആയിരുന്നുവെന്ന് മാത്രം. സ്വന്തം വിവാഹത്തില്‍ ഡീജെയായി തിമിര്‍ത്ത വധുവിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടികൊണ്ടിരിക്കുകയാണ്.

   സാധാരണയായി ഒരു ഇന്ത്യന്‍ വധു എങ്ങനെയാണ് സ്വന്തം വിവാഹ ആഘോഷങ്ങള്‍ ആസ്വദിക്കുന്നതെന്ന് പരിഗണിക്കുമ്പോള്‍, സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന ഏറ്റവും പുതിയ വീഡിയോ തീര്‍ച്ചയായും ഒരു ആധുനിക ഇന്ത്യന്‍ വധു എങ്ങനെ വിവാഹം ആഘോഷിക്കാന്‍ ഇഷ്ടപ്പെടുന്നുവെന്ന് കാണിച്ചുതരും. നസൂക്ക് ഉപ്പല്‍ കേസര്‍ എന്ന പെണ്‍കുട്ടിയാണ് തന്റെ വിവാഹത്തില്‍ ഡിജെയായി തകര്‍ത്ത് കളിക്കുന്നത്. നസൂക്കിന്റെ ഡിജെ പാര്‍ട്ടി വീഡിയോ ഓഗസ്റ്റ് എട്ടിന് ഡിജെ അജയ് നൗട്ടിയാല്‍ ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവച്ചിരുന്നു.

   ദുല്‍ഹനിയ ഫൂട്ടേജ് എന്ന ഇന്‍സ്റ്റാഗ്രാം പേജ് ഈ വീഡിയോ പങ്കിട്ടത്തോടെ ഇത് രാജ്യമോട്ടാകെ ശ്രദ്ധ നേടി. വീഡിയോയില്‍ കാണാന്‍ സാധിക്കുന്നത്, വധുവിന്റെ നാണം ഒന്നും കാണിക്കാതെ നസൂക്ക് ചുവന്ന ലെഹങ്ക ധരിച്ച്, മെഹന്തിയിട്ട കൈകള്‍ വീശി ആവേശം ഒട്ടും ചോരാതെ ഡിജെ പ്ലാറ്റ്ഫോമില്‍ നിന്നുകൊണ്ട് നൃത്തം ചെയ്യുന്ന മനോഹരമായ ദൃശ്യങ്ങളാണ്. ട്യൂണുകള്‍ക്കൊപ്പം നൃത്തം ചെയ്തുകൊണ്ട്, നസൂക്ക് ഒരു ഡിജെ ഹെഡ്‌ഫോണും ധരിച്ചിരുന്നു. അവളുടെ ചടുലമായ ചലനങ്ങള്‍ വിവാഹ സദസ്സിനെ ആവേശഭരിതരാക്കുന്നതും കാണാം. പ്രസിദ്ധ പഞ്ചാബി ഗായകന്‍ സതീന്ദര്‍ സര്‍താജിന്റെ ഹിറ്റ് ഗാനമായ ജല്‍സ ആയിരുന്നു നസൂക്ക് പശ്ചാത്തലത്തില്‍ വച്ചിരുന്നു ഗാനം. നസൂക്കിന്റെ ചടുലതയ്ക്ക് ആവേശം പകര്‍ന്ന് അജയ് നൗട്ടിയാലുമൊപ്പമുണ്ടായിരുന്നു. നസൂക്കിന്റെ ഭര്‍ത്താവ് ഋഷിരാജ് കേസറും ഡിജെ പ്ലാറ്റ്ഫോമിലേക്ക് കയറിവരുന്നത് ദൃശ്യങ്ങളില്‍ കാണാം.
   വീഡിയോയ്ക്ക് അടിക്കുറിപ്പ് നല്‍കിക്കൊണ്ട് നൗട്ടിയാല്‍ എഴുതിയത് ഇങ്ങനെയായിരുന്നു, ''നിങ്ങള്‍ രണ്ടുപേര്‍ക്കും നല്ല ഒരു ദാമ്പത്യജീവിതം ഹൃദയപൂര്‍വ്വം ആശംസിക്കുന്നു. @rishirajkessar , @nazukuppal നിങ്ങള്‍ മനോഹരമാണ് സുഹൃത്തുക്കളെ.. നിങ്ങള്‍ രണ്ടുപേര്‍ക്കും ഒരു മികച്ച ജീവിതം ആശംസിക്കുന്നു. നിങ്ങളുടെ വിശേഷപ്പെട്ട ഈ ദിവസത്തിന്റെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ എനിക്ക് സന്തോഷമുണ്ട്.'' നൗട്ടിയാല്‍ പങ്കുവച്ച വീഡിയോയ്ക്ക് 42.6k ലൈക്കുകളാണ് ലഭിച്ചത്.
   വിവാഹ ആഘോഷങ്ങളില്‍ ആടിതിമിര്‍ക്കുന്ന മണവാട്ടിയെ കണ്ട് ഇന്റര്‍നെറ്റ് ഉപയോക്താക്കളും ഒരേപോലെ ആവേശഭരിതരായിയെന്നാണ് കമന്റുകള്‍ വ്യക്തമാക്കുന്നത്. കാഴ്ചക്കാരില്‍ ഒരാള്‍ പോസ്റ്റില്‍ അഭിപ്രായപ്പെട്ടത് ''വെറെ ലെവല്‍ വൈബിംഗ്. അതിഗംഭീരം'' എന്നാണ്. മറ്റൊരു ഉപയോക്താവ് ഡിജെയെ പ്രശംസിച്ചുകൊണ്ട് ''ഓ ഭായ്.. നിങ്ങള്‍ കൊലക്കൊല്ലിയാണ്'' എന്ന് എഴുതി. ഇത്തരത്തില്‍ രസകരമായ ഒട്ടേറെ കമന്റുകള്‍ വീഡിയോയ്ക്ക് താഴെ എത്തികൊണ്ടിരിക്കുകയാണ്.

   വധുവരന്മാരായ നസൂക്കിനും ഋഷിരാജ് കേസറിനുമൊപ്പം നില്‍ക്കുന്ന മെഹന്തി ചടങ്ങിലെ ഒരു ചിത്രവും നൗട്ടിയാല്‍ നേരത്തെ ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവച്ചിരുന്നു. ഇതും ശ്രദ്ധിക്കപ്പെട്ടിരുന്നു. അതിന് നൗട്ടിയാല്‍ എഴുതിയ അടിക്കുറിപ്പ് ഇങ്ങനെയാണ്, ''ഇതെല്ലാം എങ്ങനെ ആരംഭിച്ചുവെന്ന് ഞാന്‍ പറയട്ടെ.. ഇത് വെറും മെഹന്തിയാണെന്ന് മറക്കരുത്. ഇതിന്റെ അര്‍ത്ഥം, ഇത് ഒരു തുടക്കം മാത്രമാണ് എന്നാണ്..''
   Published by:Jayashankar AV
   First published:
   )}