നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • buzz
  • »
  • വിവാഹദിനത്തിൽ പാൽ കുടിക്കാൻ ചിയേഴ്സ്; വരന്‍റെ അമളിയിൽ ചിരിയടക്കാനാകാതെ വധു

  വിവാഹദിനത്തിൽ പാൽ കുടിക്കാൻ ചിയേഴ്സ്; വരന്‍റെ അമളിയിൽ ചിരിയടക്കാനാകാതെ വധു

  ചുറ്റുമുള്ള ക്യാമറ കണ്ണുകളെ ശ്രദ്ധിക്കാതെ, പാൽ ഗ്ലാസ് വധുവിന്‍റെ ഗ്ലാസിൽ മുട്ടിച്ച് ചിയേഴ്സ് പറയുന്നതുപോലെയുള്ള വരന്‍റെ പ്രതികരണം ചുറ്റുമുണ്ടായിരുന്നവരെ അമ്പരപ്പിച്ചു

  Wedding-Viral

  Wedding-Viral

  • Share this:
   ഇത് സോഷ്യൽ മീഡിയ കാലം. ഏതൊരു സംഭവവും വൈറലാകാൻ അധിക സമയം വേണ്ടെന്നുള്ളതാണ് സോഷ്യൽ മീഡിയയയുടെയും അതിൽ വരുന്ന ട്രോളുകളുടെയും പ്രത്യേകത. വിവാഹം സംബന്ധിച്ച് വരുന്ന വീഡിയോയും ഫോട്ടോയുമൊക്കെ സോഷ്യൽ മീഡിയയിൽ വളരെ വേഗത്തിൽ വൈറലാകാറുണ്ട്. ഇപ്പോൾ, ഒരു വിവാഹ ചടങ്ങിനിടെ, വരന് പറ്റിയ അമളിയിൽ ചിരിയടക്കാനാകാത്ത വധുവിന്‍റെ ചിത്രങ്ങളും വീഡിയോയുമൊക്കെയാണ് വൈറലാകുന്നത്.

   വിവാഹ ചടങ്ങിനിടെ കുടിക്കാൻ വരനും വധുവിനും പാൽ നൽകി. രണ്ടു ഗ്ലാസുകളിലായാണ് പാൽ നൽകിയത്. പാൽ പകുതി കുടിച്ച ശേഷം വരന് കൈമാറാനുള്ള തയ്യാറെടുപ്പിലായിരുന്നു വധു. തന്‍റെ നേരെ പാൽ ഗ്ലാസ് നീട്ടിയ വധുവിനോടുള്ള വരന്‍റെ പ്രതികരണമാണ് വീഡിയോ വൈറലാകാൻ കാരണം. ചുറ്റുമുള്ള ക്യാമറ കണ്ണുകളെ ശ്രദ്ധിക്കാതെ, പാൽ ഗ്ലാസ് വധുവിന്‍റെ ഗ്ലാസിൽ മുട്ടിച്ച് ചിയേഴ്സ് പറയുന്നതുപോലെയുള്ള വരന്‍റെ പ്രതികരണം ചുറ്റുമുണ്ടായിരുന്നവരെ അമ്പരപ്പിച്ചു. ഇത് കണ്ട് ചിരി സഹിക്കാനാകാത്ത അവസ്ഥയിലായിരുന്നു വധു. ഏതായാലും ഈ വീഡിയോ സോഷ്യൽ മീഡിയയിൽ വമ്പൻ ഹിറ്റായി മാറി കഴിഞ്ഞു.   ഏറെ നേരം മുഖം പൊത്തി ചിരിച്ച ശേഷമാണ് വധു, താൻ പാതി കുടിച്ച പാൽ ഗ്ലാസ് വരന് നൽകിയത്. ഏതായാലും ഫേസ്ബുക്കിലും യൂട്യുബിലുമൊക്കെ പ്രത്യക്ഷപ്പെട്ട ഈ വീഡിയോ വൈറലായി കഴിഞ്ഞു. ഇതിനോടകം നൂറു കണക്കിന് ആളുകളാണ് ഈ വീഡിയോ ലൈക് ചെയ്തത്. രസകരമായ നിരവധി കമന്‍‌റുകളും ഈ വീഡിയോയ്ക്ക് ലഭിക്കുന്നുണ്ട്.

   Viral video| ഓൾഡ് മങ്കിൽ മുക്കിയ ഗുലാബ് ജാമുൻ കഴിച്ചിട്ടുണ്ടോ; ഇന്റർനെറ്റിൽ വൈറലായ റെസിപ്പീ

   ഗുലാബ് ജാമുൻ ഇഷ്ടമില്ലാത്തവർ കുറവായിരിക്കും. ഓൾഡ് മങ്ക് റം ഇഷ്ടമുള്ളവരും കുറവല്ല. ഇവ രണ്ടും ഒന്നിച്ച് കഴിച്ചു നോക്കിയിട്ടുണ്ടോ? മദ്യപിക്കുന്നവരാണെങ്കിൽ ഈ 'ഐറ്റം' ഒന്ന് പരീക്ഷിച്ചു നോക്കണമെന്നാണ് അനുഭവസ്ഥർ പറയുന്നത്.

   സോഷ്യൽമീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്ന വീഡിയോയെ കുറിച്ചാണ് പറയുന്നത്. ഗുലാബ് ജാമുൻ ആണ് ഭക്ഷ്യവിഭവം. വടക്കേ ഇന്ത്യയിൽ പ്രസിദ്ധമായ ഈ മധുരപലഹാരത്തിന് കേരളത്തിൽ അടക്കം ആരാധകരുണ്ട്.

   Also Read-മുടി വേഗത്തിൽ നരയ്ക്കുന്നതിന്‍റെ കാരണം അറിയണോ? പുതിയ പഠനറിപ്പോർട്ട് ചർച്ചയാകുന്നു

   പാൽ ക്രീമും, ഏലക്കായയും ധാന്യപ്പൊടിയുമാണ്. ഇത് ഉരുളപോലെ ഉണ്ടാക്കി പഞ്ചസാരലായനിയിൽ ചേർത്താണ് കഴിക്കുന്നത്. കുട്ടികൾക്ക് ഏറെ ഇഷ്ടമുള്ള മധുരപലഹാരമാണിത്. എന്നാൽ ഇപ്പോൾ ഇന്റർനെറ്റിൽ പ്രചരിച്ചുകൊണ്ടിരിക്കുന്ന ഗുലാബ് ജാമുൻ കുട്ടികൾക്ക് നൽകാൻ കഴിയില്ല. പഞ്ചസാര ലായനിക്ക് പകരം റമ്മാണ് ഈ ഗുലാബ് ജാമുനിൽ ഒഴിക്കുന്നത്.

   ഉരുട്ടിവെച്ച പലഹാരത്തിലേക്ക് ഓൾഡ് മങ്ക് റം കുത്തിവെക്കുന്നതും പഞ്ചസാര ലായനിക്ക് പകരം റം ഒഴിക്കുന്നതും വീഡിയോയിൽ കാണാം. കാണാൻ ബഹുരസം എന്നാണ് പലരുടേയും കമന്റ്. കഴിക്കാൻ അതിലേറെ രസമായിരിക്കുമെന്ന് മറ്റുചിലരും അഭിപ്രായപ്പെടുന്നു.

   ഓഗസ്റ്റ് ഒന്നിന് പങ്കുവെച്ച വീഡിയോ ഇതിനകം പത്ത് ലക്ഷത്തിലധികം പേരാണ് കണ്ടുകഴിഞ്ഞത്. കണ്ടവരിൽ ഭൂരിഭാഗം പേരും ഈ പുതിയ ഗുലാബ് ജാമുൻ പരീക്ഷിച്ച് നോക്കും എന്നാണ് പറയുന്നത്.

   ഗുലാബ് ജാമുൻ എന്ന പദംലഭിച്ചത് പേർഷ്യൻ പദമായ റോസ് എന്നർഥം വരുന്ന ഗുലാബ് എന്ന പദത്തിൽ നിന്നും ഞാവൽ പഴത്തിന്റെ വടക്കേ ഇന്ത്യൻ നാമമായ ജാമുൻ എന്നീ പദങ്ങൾ ചേർന്നാണ്. ജാമുൻ ഫലത്തിന്റെ ആകൃതിയിലും വലിപ്പത്തിലുമാണ് ഗുലാബ് ജാമുൻ തയ്യാറാക്കുന്നത്.
   Published by:Anuraj GR
   First published: