നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • buzz
  • »
  • കേക്ക് ഇനി ഈസിയായി മുറിക്കാം; ഇന്റർനെറ്റിൽ വൈറലായ ഒരു പഴയ കാല ഉപകരണം

  കേക്ക് ഇനി ഈസിയായി മുറിക്കാം; ഇന്റർനെറ്റിൽ വൈറലായ ഒരു പഴയ കാല ഉപകരണം

  അടുത്തിടെ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത് കേക്ക് മുറിക്കാൻ ഉപയോഗിക്കാവുന്ന ഒരു പഴയ കാല ഉപകരണമാണ്

  Image Credits: Instagram

  Image Credits: Instagram

  • Share this:
   ജന്മദിന കേക്കുകളും മറ്റും ശരിയായ ആകൃതിയിൽ എളുപ്പത്തിൽ മുറിക്കാൻ സാധിക്കുമെന്ന് തോന്നുമെങ്കിലും കേക്ക് മുറിക്കുമ്പോൾ ഇതിന് സാധിക്കണമെന്നില്ല. ആകൃതിയിൽ മാറ്റം വരുന്നതും കേക്ക് കഷണം അടർന്ന് വീഴുന്നതുമൊക്കെ സ്വാഭാവികം മാത്രം. എന്നാൽ അടുത്തിടെ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത് കേക്ക് മുറിക്കാൻ ഉപയോഗിക്കാവുന്ന ഒരു പഴയ കാല ഉപകരണമാണ്.

   ഇങ്ങനെ ഒരു ഉപകരണമുണ്ടെങ്കിൽ ജന്മദിന പാർട്ടിയ്ക്കും മറ്റും ഈസിയായി കേക്ക് മുറിക്കാം. കേക്ക് ശരിയായ ആകൃതിയിൽ മുറിച്ചെടുക്കാൻ വളരെ മികച്ചതാണ് ഈ കേക്ക് കട്ടർ. അന്ന ക്രിസ്റ്റിൻ എന്ന ടിക് ടോക്ക് ഉപഭോക്താവാണ് ഈ ഉപകരണം കൊണ്ട് കേക്ക് മുറിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കിട്ടത്. വീഡിയോ ക്ലിപ്പിൽ പിതാവിന്റെ ജന്മദിനാഘോഷത്തിൽ കേക്ക് മുറിക്കാൻ കട്ടർ ഉപയോഗിക്കുന്നതും കാണാം. അന്നയും അച്ഛനും ചേർന്ന് അടുത്തുള്ള സെക്കൻഡ് ഹാൻഡ് സാധനങ്ങൾ ലഭിക്കുന്ന കടയിൽ നിന്നാണ് ഈ ഉപകരണം വാങ്ങിയത്.

   കേക്ക് മുറിക്കുന്ന വീഡിയോ ഓൺലൈനിൽ പോസ്റ്റു ചെയ്ത ഉടൻ, വീഡിയോ വളരെയധികം ജനശ്രദ്ധ പിടിച്ചുപറ്റി. ടിക് ടോക്കിൽ ഇതുവരെ 3.4 മില്യണിലധികം ആളുകൾ ഈ വീഡിയോ കണ്ടു. ടിക് ടോക്കിലെ ഉപഭോക്താക്കളുടെ മികച്ച പ്രതികരണം അന്നയെ തന്റെ ഇൻസ്റ്റാഗ്രാം പേജിലും ക്ലിപ്പ് പങ്കുവയ്ക്കാൻ പ്രേരിപ്പിച്ചു.

   കേക്ക് കൊടിലിന്റെ ആകൃതിയിലുള്ള സ്റ്റീൽ ഉപകരണം കൊണ്ട് മുറിച്ചു കൊണ്ടാണ് വീഡിയോ ആരംഭിക്കുന്നത്. വി ആകൃതിയിലുള്ള കട്ടർ കേക്കിനെ കൃത്യമായ ആകൃതിയിൽ മുറിച്ചെടുക്കാൻ സഹായിക്കുന്നു. കട്ടർ ഉപയോഗിച്ച് തന്നെ കേക്ക് മുറിച്ച് പ്ലേറ്റിലേയ്ക്ക് മാറ്റാം. മുറിച്ച് കഷണങ്ങൾ പ്ലേറ്റിലേയ്ക്ക് മാറ്റാൻ കൈ ഉപയോഗിക്കേണ്ട ആവശ്യമേ ഇല്ല.

   കേക്ക് കട്ടർ ഉപയോഗിച്ച് കേക്ക് മുറിക്കുന്ന വീഡിയോ കാണാം:
   ഇൻസ്റ്റാഗ്രാമിലും ഈ വീഡിയോയ്ക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. നിരവധി ഉപയോക്താക്കൾ ഈ കേക്ക് കട്ടറിന്റെ ഉപയോഗത്തെ അഭിനന്ദിച്ച് തങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവച്ചിട്ടുണ്ട്. ഇങ്ങനെ ഒരു കട്ടർ സ്വന്തമാക്കാനുള്ള ആഗ്രഹവും പലരും പ്രകടിപ്പിച്ചു. അതേസമയം, ചില ഉപയോക്താക്കൾ സാധാരണ കേക്ക് മുറിക്കുന്ന കത്തി ഉപയോഗിച്ച് മനോഹരമായി കേക്ക് മുറിക്കുന്ന വീഡിയോയും പങ്കുവച്ചു.

   കേക്ക് മുറിക്കുന്നതിനായി വാൾ ഉപയോഗിക്കുന്ന എലിസബത്ത് രാജ്ഞിയുടെ വീഡിയോ അടുത്തിടെ സോഷ്യൽ മീഡിയയിൽ ചിരി പടർത്തിയിരുന്നു. യുകെയിലെ കോൺവാളിൽ നടന്ന ജി സെവൻ ഉച്ചകോടിക്കിടെ സംഘടിപ്പിച്ച വിരുന്നിനിടെയാണ് 95 കാരിയായ എലിസബത്ത് രാജ്ഞി വാളുപയോഗിച്ച് കേക്ക് മുറിച്ചത്. വിദ്യാഭ്യാസ ചാരിറ്റി പ്രവർത്തനങ്ങളുടെ ഭാഗമായി ഏതൻ പ്രോജക്ട് ആണ് ഉച്ചകോടിക്കിടെ വിരുന്ന് സംഘടിപ്പിച്ചത്. ഇതിനിടെയാണ് രാജ്ഞിയുടെ ഔദ്യോഗിക ജന്മദിനം കൂടിയായ ദിവസത്തിൽ മുറിക്കാനായി വലിയൊരു കേക്ക് തയ്യാറാക്കിയത്. എല്ലാ വർഷവും ജൂൺ മാസം രണ്ടാം ശനിയാഴ്ചയാണ് എലിസബത്ത് രാജ്ഞിയുടെ ഔദ്യോഗിക ജന്മദിനം ആഘോഷിക്കുന്നത്.
   Published by:Jayesh Krishnan
   First published:
   )}