• HOME
  • »
  • NEWS
  • »
  • buzz
  • »
  • ഒന്നാം വിവാഹവാർഷികം ആഘോഷിക്കാൻ ഫ്രീസറിൽ സൂക്ഷിച്ച കേക്ക് ഹണിമൂൺ കഴിഞ്ഞ് തിരിച്ചെത്തിയപ്പോൾ കാണാനില്ല!

ഒന്നാം വിവാഹവാർഷികം ആഘോഷിക്കാൻ ഫ്രീസറിൽ സൂക്ഷിച്ച കേക്ക് ഹണിമൂൺ കഴിഞ്ഞ് തിരിച്ചെത്തിയപ്പോൾ കാണാനില്ല!

വിവാഹ വാര്‍ഷികം ആഘോഷിക്കുന്നതിനായി ഒരു വര്‍ഷമായി ഫ്രിഡ്ജില്‍ തണുപ്പിച്ച് സൂക്ഷിച്ച കേക്കാണ് ഭര്‍ത്താവിന്റെ ബന്ധുക്കള്‍ കഴിച്ച് തീര്‍ത്തതെന്ന് ഇവര്‍ ആരോപിക്കുന്നു.

  • Share this:
അമ്മായിയമ്മമാരും മരുമക്കളും തമ്മിലുള്ള പലതരം പോരുകള്‍ നാം ദൈനംദിനം കാണുകയും കേള്‍ക്കുകയും ചെയ്യാറുണ്ട്. ഇന്ത്യയിലെ ടെലിസീരിയലുകള്‍ ഇതിന്‌
വലിയൊരു ഉദാഹരണമാണ്. അത്തരത്തിലൊരു സംഭവം ഒരു പ്രശസ്തമായ സമൂഹ മാധ്യമ സൈറ്റായ റെഡ്ഡിറ്റില്‍ പങ്കുവെയ്ക്കപ്പെട്ടിരിക്കുകയാണ്. ഇത്തവണ ഭര്‍ത്താവിന്റെ ബന്ധുക്കളാണ് പ്രതിസ്ഥാനത്ത് നില്‍ക്കുന്നത്. കഴിഞ്ഞ വ്യാഴാഴ്ച പങ്കിട്ട പോസ്റ്റില്‍ ഒരു യുവതി പറയുന്നത്, തങ്ങള്‍ മധുവിധുവിന് പോയിരുന്ന സമയത്ത് അവരുടെ വിവാഹ കേക്ക് ഭര്‍ത്താവിന്റെ ബന്ധുക്കള്‍ കഴിച്ചു എന്നും ഇതില്‍ യുവതി ആകെ അസ്വസ്ഥയാണ് എന്നുമാണ്.

Expensive_Praline_71 എന്ന ഐഡി ഉപയോക്താവാണ് പോസ്റ്റ് പങ്ക് വെച്ചിരിക്കുന്നത്. അജ്ഞാതയായ ഒരു 24കാരിയാണ് ഈ റെഡ്ഡിറ്റ് ഉപയോക്താവ്. തങ്ങളുടെ ആദ്യ വിവാഹ വാര്‍ഷികം ആഘോഷിക്കുന്നതിനായി ഒരു വര്‍ഷമായി ഫ്രിഡ്ജില്‍ തണുപ്പിച്ച് സൂക്ഷിച്ച കേക്കാണ് ഭര്‍ത്താവിന്റെ ബന്ധുക്കള്‍ കഴിച്ച് തീര്‍ത്തതെന്ന് ഇവര്‍ ആരോപിക്കുന്നു.
സാമ്പത്തിക ഞെരുക്കം മൂലം ഇവരുടെ മധുവിധു കേവലം നാല് ദിവസം മാത്രമാണ് നീണ്ടതെന്ന് ഇവര്‍ പറയുന്നു. ഈ സാഹചര്യത്തില്‍ ഹോട്ടല്‍ ചെലവ് ലാഭിക്കാനും ആ തുക വിമാന ചെലവില്‍ എടുക്കാനും, മൂന്നാല് ദിവസങ്ങള്‍ കൂടി ഭര്‍ത്താവിന്റെ ബന്ധുക്കള്‍ ഇവരുടെ വീട്ടില്‍ താമസിക്കുകയുണ്ടായി. അവര്‍ വീട്ടിലില്ലാതിരുന്ന ഈ സമയത്താണ് സംഭവം നടന്നതെന്ന് യുവതി കൂട്ടിച്ചേര്‍ക്കുന്നു.

''ഞാനും എന്റെ ഭര്‍ത്താവും മധുവിധു കഴിഞ്ഞ് തിരികെ എത്തിയപ്പോഴേക്കും കേക്ക് പോയിരുന്നു. കേക്കിന് വലിയ വില ഒന്നും ഉണ്ടായിരുന്നില്ല. എങ്കില്‍പ്പോലും അത് ഞങ്ങള്‍ ഒന്നാം വിവാഹ വാര്‍ഷികത്തിനായി സൂക്ഷിച്ചതായിരുന്നു എന്ന് ഞങ്ങള്‍ അവരോട് വ്യക്തമായി പറഞ്ഞിരുന്നു,'' യുവതി പറയുന്നു.

തുടര്‍ന്ന് അവര്‍ എഴുതിയതിങ്ങനെയാണ്, ''ഞങ്ങള്‍ ഇത് സംബന്ധിച്ച് ഞങ്ങള്‍ അവരോട് സംസാരിച്ചപ്പോള്‍, അവര്‍ പറഞ്ഞത് ഒരു കേക്ക് ഒരു വര്‍ഷം മുഴുവന്‍ മരവിപ്പിച്ച് വെയ്ക്കുന്നത് വളരെ അരോചകമായ കാര്യമാണന്നും അതിനാല്‍ അവര്‍ ഞങ്ങള്‍ക്ക് ഒരു ഉപകാരം ചെയ്തതാണ് .അവര്‍ക്ക് എളുപ്പത്തില്‍ മറ്റൊരു കേക്ക് വാങ്ങാമായിരുന്നുവെന്ന് എന്ന് അവര്‍ പറയുന്നു. എന്നാല്‍ താന്‍ എപ്പോഴും ചെയ്യാന്‍ ആഗ്രഹിക്കുന്ന ഒരു ചിട്ടവട്ടം ഈ പ്രവര്‍ത്തിയിലൂടെ അവര്‍ നശിപ്പിച്ചതാണ് തന്നെ കൂടുതല്‍ അസ്വസ്ഥയാക്കിയിരിക്കുന്നത്. അവരോട് അത്രയും വ്യക്തമായി തന്റെ ആഗ്രഹത്തെക്കുറിച്ച് പറഞ്ഞിട്ടും ഭര്‍ത്താവിന്റെ ബന്ധുക്കള്‍ അത് കഴിച്ചു എന്നതാണ് യുവതിയുടെ മനോവിഷമത്തിനുള്ള ഹേതു.

പല ഇന്റര്‍നെറ്റ് ഉപയോക്താക്കളും സംഭവം വായിച്ച് യുവതിയുടെ വിഷമത്തെ ന്യായീകരിക്കുകയുണ്ടായി. എന്നാല്‍ മറ്റു പലരും അത് വലിയ വിഷയമാക്കാതെ വിട്ടു കളയാനാണ് ഈ അജ്ഞാതയായ യുവതിയെ ഉപദേശിക്കുന്നത്.

ഒരു കമന്റ് ഇപ്രകാരമാണ് കൊടുത്തിരിക്കുന്നത്, ''പണത്തിന് എന്ത് ബുദ്ധിമുട്ട് ഉണ്ടായിട്ടായിരിക്കും ഒരാള്‍ ഇങ്ങനെ ചെയ്തിട്ടുണ്ടാവുക, ക്ഷമിക്കണം, പക്ഷേ വേണമെങ്കില്‍ നിങ്ങള്‍ക്കും ഭര്‍ത്താവിനും ഒരു ഫാന്‍സി കേക്ക് വാങ്ങി, കേക്ക് കഴിക്കുന്നതിന് ഒരു ദിവസം അടയാളപ്പെടുത്തിക്കൊണ്ട് പുതിയൊരു ചിട്ട ആരംഭിക്കാവുന്നതാണ്.'' മറ്റൊരു ഉപയോക്താവ് ഇതിന്റെ തെളിഞ്ഞ വശത്തെക്കുറിച്ചാണ് ചിന്തിക്കുന്നത് അയാള്‍ പറയുന്നത്, ''അത് തീര്‍ത്തും രസകരമായിട്ടുണ്ടാവും !'' എന്നാണ്.

നിങ്ങള്‍ മധുവിധുവിന് പോയ സമയത്ത് ശരിക്കും നിങ്ങളുടെ വീട്ടില്‍ താമസിക്കാന്‍ അനുവാദം നല്‍കി കൊണ്ട് അവര്‍ക്ക് നിങ്ങള്‍ ഒരു ഉപകാരം ചെയ്യുകയായിരുന്നു. എന്നാല്‍ അവരെന്താണ് തിരികെ ചെയ്തത്, നിങ്ങള്‍ ഒരു വിശിഷ്ട മുഹൂര്‍ത്തത്തിനായി സൂക്ഷിച്ച് വെച്ച ഭക്ഷണം കഴിക്കുകയും ചെയ്തു, അതിനെക്കുറിച്ച് അന്വേഷിച്ച നിങ്ങളെ കളിയാക്കി വിടുകയും ചെയ്തു എന്നാണ് ഒരു ഉപയോക്താവ് അഭിപ്രായപ്പെട്ടത്.
''നിങ്ങളുടെ ഭര്‍ത്താവിന്റെ ബന്ധുക്കള്‍ പരിതി വിട്ടാണ് പെരുമാറിയിരിക്കുന്നത്. ഇപ്പോള്‍ അത് ശരിയാക്കണ്ട ഉത്തരവാദിത്വവും അവരുടെ തന്നയാണ് . . . അവര്‍ അത് ചെയ്യുന്നത് വരെ, ചെയ്തു പോയ കാര്യങ്ങളുടെ പ്രത്യാഘാതങ്ങള്‍ ഉണ്ടാകും,'' മറ്റൊരാള്‍ പറയുന്നു.
Published by:Jayashankar AV
First published: