നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • buzz
  • »
  • Viral Video | ലോറി ഡ്രൈവറുടെ അശ്രദ്ധ; അത്ഭുതകരമായി രക്ഷപെട്ട് കാർ യാത്രക്കാർ

  Viral Video | ലോറി ഡ്രൈവറുടെ അശ്രദ്ധ; അത്ഭുതകരമായി രക്ഷപെട്ട് കാർ യാത്രക്കാർ

  ലോറി ഇടതുവശത്തേക്കു തിരിക്കുന്നതിനിടെയാണ് കാറിലിടിച്ചത്. കാറിനെ മീറ്ററുകളോളം നിരക്കുകൊണ്ടുവരുന്നതും, എതിർ ദിശയിൽ വന്ന ലോറി കാറിന്‍റെ മുൻവശത്ത് തട്ടുന്നതുമൊക്കെ ദൃശ്യങ്ങളിലുണ്ട്.

  ente kottayam_FB

  ente kottayam_FB

  • Share this:
   ഒരു വലിയ അപകടത്തിൽനിന്ന് അത്ഭുതകരമായി രക്ഷപെടുന്ന കാറിന്‍റെ വീഡിയോ ദൃശ്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. കാറിനെ ഓവർടേക്ക് ചെയ്യാനുള്ള ശ്രമത്തിലായിരുന്നു വലിയ ടോറസ് ലോറി. എന്നാൽ എതിർവശത്തുകൂടെ ഒരു ഓട്ടോ റിക്ഷയും, മറ്റൊരു ലോറിയും വന്നതോടെ, ലോറി ഇടതുവശത്തേക്കു തിരിക്കുന്നതിനിടെയാണ് കാറിലിടിച്ചത്. കാറിനെ മീറ്ററുകളോളം നിരക്കുകൊണ്ടുവരുന്നതും, എതിർ ദിശയിൽ വന്ന ലോറി കാറിന്‍റെ മുൻവശത്ത് തട്ടുന്നതുമൊക്കെ ദൃശ്യങ്ങളിലുണ്ട്. എന്നാൽ എതിർ ദിശയിലെ ലോറി തട്ടിയിട്ടും കാറിന് യാതൊന്നും സംഭവിക്കുന്നില്ല എന്നതാണ് കാഴ്ചക്കാരെ അത്ഭുതപ്പെടുത്തുന്നത്.

   എന്‍റെ കോട്ടയം എന്ന ഫേസ്ബുക്ക് പേജിൽ വന്ന ഈ വീഡിയോ ഇതിനോടകം വൈറലായി കഴിഞ്ഞു. മുന്നിൽ പോയ വാഹനത്തിൽ ഇരുന്ന ആരോ ആണ് ദൃശ്യങ്ങൾ ചിത്രീകരിച്ചത്. അതേസമയം ഈ സംഭവം നടന്നത് കേരളത്തിലാണെങ്കിലും അത് എവിടെയാണെന്നോ, അപകടത്തിൽപ്പെട്ടത് കാർ ഏതാണെന്നോ വിവരം ലഭിച്ചിട്ടില്ല.

   വീഡിയോ ഇതിനോടകം സോഷ്യൽ മീഡിയയിൽ വൈറലായി കഴിഞ്ഞു. വീഡിയോ പോസ്റ്റ് ചെയ്തു ഒരു മണിക്കൂറിനകംഏഴായിരത്തിലേറെ പേർ വീഡിയോ കണ്ടു കഴിഞ്ഞു.

   വീഡിയോയ്ക്ക് കടപ്പാട്- എന്‍റെ കോട്ടയം ഫേസ്ബുക്ക് പേജ്

   Updating...
   Published by:Anuraj GR
   First published:
   )}