• HOME
  • »
  • NEWS
  • »
  • buzz
  • »
  • ഉഗ്ര വിഷമുള്ള പാമ്പിൽനിന്ന് രണ്ടു കുഞ്ഞുങ്ങളെ രക്ഷിച്ച ശേഷം പൂച്ച മരണത്തിന് കീഴടങ്ങി

ഉഗ്ര വിഷമുള്ള പാമ്പിൽനിന്ന് രണ്ടു കുഞ്ഞുങ്ങളെ രക്ഷിച്ച ശേഷം പൂച്ച മരണത്തിന് കീഴടങ്ങി

പൂച്ചയുടെ ബഹളം കേട്ട് ഓടിയെത്തിയ വീട്ടുകാർ കുഞ്ഞുങ്ങളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയിരുന്നു. എന്നാൽ ഇതിനോടകം പൂച്ചയുടെ ആക്രമണത്തിൽ പാമ്പ് ചത്തുവീണു

Cat Snake

Cat Snake

  • Share this:
    ക്വീൻസ്‌ലാന്റ്: ഉഗ്ര വിഷമുള്ള പാമ്പുമായി പോരടിച്ച് രണ്ട് കൊച്ചു കുട്ടികളെ രക്ഷിച്ചശേഷം പൂച്ച മരണത്തിന് കീഴടങ്ങി. ഓസ്ട്രേലിയയിലാണ് ഈ സംഭവമുണ്ടായത്. ഓസ്ട്രേലിയൻ വൻകരയിലെ തന്നെ ഏറ്റവും വിഷമുള്ളതും ലോകത്തെ ഏറ്റവും വിഷമുള്ള രണ്ടാമത്തെ പാമ്പുമായാണ് വളർത്തു പൂച്ചയായ ആർതർ പോരടിച്ചത്. സോഷ്യൽ മീഡിയയിൽ ഇതിനോടകം ആർതർ താരമായി കഴിഞ്ഞു. ആർതറിന്‍റെ ധീരത മൂലം രണ്ടു കുഞ്ഞുങ്ങളുടെ ജീവൻ രക്ഷിക്കാനായി.

    കിഴക്കൻ ഓസ്ട്രേലിയയിലാണ് സംഭവം. വീട്ടുമുറ്റത്ത് ഇരുന്ന് കളിച്ചു കൊണ്ടിരുന്ന തന്‍റെ യജമാന്‍റെ രണ്ടു കുഞ്ഞു മക്കൾക്കപ്പമാണ് ആർതരും ഇരുന്നത്. അപ്പോഴാണ് ഉഗ്രവിഷമുള്ള ബ്രൌൺ സ്നേക്ക് അവിടേക്ക് എത്തിയത്. കുഞ്ഞുങ്ങളെ ലക്ഷ്യമിട്ട് എത്തിയ പാമ്പിനു മുന്നേല്ക്ക് ആർതർ ചാടി വീഴുകയായിരുന്നു. ആർതറിന്‍റെ ബഹളം കേട്ട് ഓടിയെത്തിയ വീട്ടുകാർ കുഞ്ഞുങ്ങളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയിരുന്നു. എന്നാൽ ഇതിനോടകം ആർതറിന്‍റെ ആക്രമണത്തിൽ പാമ്പ് ചത്തുവീണു. എന്നാൽ അതിനിടെ ആർതറിന് ബ്രൌൺ സ്നേക്കിന്‍റെ കടിയേറ്റത് ആരും ആറിഞ്ഞില്ല.

    You May Also Like- കടൽക്കരയിൽ ഗർഭിണിയായ ഭാര്യയുടെ ചിത്രമെടുത്തു; ഫോട്ടോയില്‍ പതിഞ്ഞ ചിത്രം കണ്ട് അമ്പരന്ന് ദമ്പതികൾ

    അൽപ്പസമയത്തിനകം ആർതർ തളർന്നു വീണെങ്കിലും അത്ഭുതകരമായി എഴുന്നേൽക്കുകയും ചെയ്തു. അതിനുശേഷം സാധാരണപോലെ നടക്കുകയും ഭക്ഷണം കഴിക്കുകയും ചെയ്തു. എന്നാൽ പിറ്റേ ദിവസം വീണ്ടും ആർതർ തളർന്നു വീണതോടെ വീട്ടുകാർ, തനവായിലെ മൃഗങ്ങൾക്കുള്ള അനിമൽ എമർജൻസ് സർവീസ് സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിയിലെത്തിച്ചു. എന്നാൽ അപ്പോഴേക്കും ഏറെ വൈകിയിരുന്നു. മാരകമായ പാമ്പിൻ വിഷം ആർതറിന്‍റെ ജീവനെടുത്തു.

    You may also like:വീട്ടിൽ വളർത്തിയ ഉഗ്രവിഷമുള്ള പാമ്പ് പുറത്തുചാടി; പത്ത് അപാർട്മെന്റുകൾ ഒഴിപ്പിച്ച് രക്ഷാപ്രവർത്തനം

    ഹൃദയഭേദകമായ വേദനയോടെ ആർതറിനെയും കൊണ്ടു വീട്ടുകാർ മടങ്ങിയെത്തി. അവരുടെ മക്കളെ രക്ഷിച്ച ശേഷം മരണത്തിന് കീഴടങ്ങിയ ആർതറിന്‍റെ വേർപാട് വീട്ടുകാർക്കും കുട്ടികൾക്കും താങ്ങാവുന്നതിൽ ഏറെയായിരുന്നു. ഓസ്ട്രേലിയയിലെ പ്രശസ്തമായ മൃഗാശുപത്രിയായ ആനിമൽ എമർജൻസി സർവീസ് ഫേസ്ബുക്ക് പേജിലാണ് അർതറിന്‍റെ ധീരതയുടെ കഥ ആദ്യം വന്നത്. ഈ ഫേസ്ബുക്ക് പോസ്റ്റ് ഇതിനോടകം വൈറലായി കഴിഞ്ഞു. ആർതറിന്‍റെ ധീരതയെ വാഴ്ത്തി പാടുകയാണ് സമൂഹ മാധ്യമങ്ങൾ. ഇതിനോടകം ഈ പേസ്റ്റിന് നൂറുകണക്കിന് ലൈകും കമന്‍റും ഷെയറും ലഭിച്ചു കഴിഞ്ഞു.

    You may also like:ലോട്ടറി അടിച്ചാൽ ഇങ്ങനെ അടിക്കണം; ആദ്യം ഒരു 25 ലക്ഷം, തൊട്ടുപിന്നാലെ ഒരു രണ്ടു ലക്ഷം കൂടി

    "ആ കുടുംബം, ആർതറിനെ സ്നേഹപൂർവ്വം ഓർമ്മിക്കുന്നു, കുട്ടികളുടെ ജീവൻ രക്ഷിച്ചതിൽ എക്കാലവും നന്ദിയുള്ളവരാണ്. ആർതർ എല്ലായ്‌പ്പോഴും കുഴപ്പങ്ങളിൽ അകപ്പെടുകയായിരുന്നു. ഇപ്പോൾ പാമ്പുകടിയേൽകകുന്നതിന് മുമ്പും ആർതർ നിരവധി തവണ ഓരോ അപകടങ്ങളിൽ പെട്ട് ഞങ്ങളുടെ അടുത്ത് എത്തിയിരുന്നു. ഞങ്ങളുടെ ടീം അവനെ വളരെയധികം സ്നേഹിച്ചിരുന്നു," അനിമൽ എമർജൻസി സർവീസ് പറഞ്ഞു.
    Published by:Anuraj GR
    First published: