ന്യൂഡൽഹി: വിവാഹത്തിനായി (Wedding) തയ്യാറാക്കിയ ഭക്ഷണത്തിൽ പാചകക്കാരൻ തുപ്പുന്ന വീഡിയോ വൈറലാകുന്നു. ഉത്തർപ്രദേശിലാണ് (Uttarpradesh) സംഭവം. എംഎസ്ബി ന്യൂസാണ് ഞെട്ടിക്കുന്ന വീഡിയോ ട്വിറ്റർ വഴി പുറത്തുവിട്ടത്. ഉത്തർപ്രദേശിലെ മോദിനഗറിലാണ് സംഭവം ഉണ്ടായത്. തന്തൂരി നാൻ ചുടുന്നതിന് മുമ്പ് തുപ്പുന്ന വീഡിയോയാണ് പുറത്തുവന്നത്. സംഭവത്തെക്കുറിച്ച് വിശദമായി അന്വേഷിക്കാൻ ഗാസിയാബാദ് പൊലീസ് ഇൻസ്പെക്ടർ നിർദേശം നൽകിയിട്ടുണ്ട്. വിവാഹത്തിൽ പങ്കെടുത്തവർ തന്നെയാണ് വീഡിയോ ചിത്രീകരിച്ച് സോഷ്യൽമീഡിയ വഴി പ്രചരിപ്പിച്ചത്.
സമൂഹമാധ്യമങ്ങളിൽ ഇത്തരം വീഡിയോ പ്രചരിക്കുന്നത് ഇതാദ്യമല്ല. കഴിഞ്ഞ വർഷം ഗാസിയാബാദിൽ നിന്ന് സമാനമായ മറ്റൊരു വീഡിയോ പ്രചരിച്ചിരുന്നു. ചിക്കൻ പോയിന്റ് എന്ന ധാബയിൽ റൊട്ടി ചുടുന്നതിന് മുമ്പായി അതിൽ പ്രായമുള്ള പാചകക്കാരൻ തുപ്പുന്ന വീഡിയോയാണ് പ്രചരിച്ചത്. പിന്നീട് നടത്തിയ അന്വേഷണത്തിൽ തമിസുദ്ദീൻ എന്നയാളാണ് ഇത്തരത്തിൽ റൊട്ടിയിൽ തുപ്പിയതെന്ന് കണ്ടെത്തിയിരുന്നു. ബീഹാർ സ്വദേശിയായിരുന്നു ഉയാൾ. പിന്നീട് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്യുകയും കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യുകയും ചെയ്തു.
गाजियाबाद के एक चिकन पॉइंट का वीडियो सामने आया है, जिसमें एक शख्स थूक लगाकर रोटी बनाता दिख रहा है. pic.twitter.com/utDi9Jh9F8
2021 ഫെബ്രുവരിയിൽ ഉത്തർപ്രദേശിലെ തന്നെ മീററ്റിലെ ഒരു വിവാഹ സൽക്കാരത്തിനിടെ ഇത്തരത്തിൽ സമാനമായ ഒരു സംഭവം ഉണ്ടായിരുന്നു. ഭക്ഷണം തയ്യാറാക്കുന്നതിനിടെ അതിലേക്ക് തുപ്പുന്ന പാചകക്കാരന്റെ വീഡിയോയാണ് അന്നും പ്രചരിച്ചത്. അതിന് മുമ്പ് ഡൽഹിയിലെ ഒരു റെസ്റ്റോറന്റിൽനിന്നും സമാനമായ സംഭവം റിപ്പോർട്ട് ചെയ്തിരുന്നു.
Published by:Anuraj GR
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.