ചെറുപ്പം മുതൽക്കേ ശ്രദ്ധേയനാകുക എന്നതായും ഇന്നസെന്‍റിന്‍റെ ആഗ്രഹം. അങ്ങനെയിരിക്കെയാണ് സിനിമയിൽ അഭിനയിക്കാനുള്ള അവസരം അദ്ദേഹത്തിന് തുറന്നുകിട്ടത്. 1972 ല്‍ ശോഭനാ പരമേശ്വരന്‍ നായര്‍ നിര്‍മ്മിച്ച നൃത്തശാല എന്ന ചിത്രത്തിലൂടെയാണ് ഇന്നസെന്റ് ആദ്യമായി വെള്ളിത്തിരയിൽ എത്തുന്നത്. പ്രേംനസീര്‍, ഉമ്മര്‍, ശങ്കരാടി, രാഘവന്‍ എന്നീ വമ്പൻമാർ അണിനിരന്ന ചിത്രമായിരുന്നു അത്.
1973ൽ ജെമിനി ഗണേശന്‍, തിക്കുറിശി, ജയഭാരതി, ജയലളിത എന്നിവര്‍ക്കൊപ്പംജീസസ് എന്ന ചിത്രത്തിലും ഇന്നസെന്റ് പ്രത്യക്ഷപ്പെട്ടു. ഈ സിനിമയിൽ ജയലളിത തന്‍റെ മുന്നിൽ ഡാൻസ് ചെയ്യുന്ന സീൻ ഉണ്ടെന്നും, മൂന്നുദിവസമാണ് ആ സീൻ ഷൂട്ട് ചെയ്തതെന്നും ഇന്നസെന്‍റ് പലതവണ പറഞ്ഞിട്ടുണ്ട്.
ഇന്നസെന്‍റ് സിനിമയിൽ എത്തുമ്പോൾ ഒരു ദിവസത്തെ പ്രതിഫലം 15 രൂപയായിരുന്നു. ഡയലോഗ് ഉണ്ടെങ്കിൽ 10 രൂപ കൂടി കിട്ടും. ഫുട്ബോൾ ചാംപ്യൻ എന്ന സിനിമയിൽ ഒരു ഡയലോഗ് ഉണ്ടായിരുന്നിട്ടും ഇന്നസെന്‍റിന് 10 രൂപ കിട്ടിയില്ല. ഇക്കാര്യം പിന്നീട് നിർമാതാവിനോട് സംവിധായകനോടുമൊക്കെ പറഞ്ഞു. ഉടൻതന്നെ നിർമാതാവ് പത്ത് രൂപ എടുത്തു നൽകുകയും ചെയ്തു.
Also Read- ആ നിറചിരി മാഞ്ഞു; അനശ്വരനായ ഇന്നസെന്‍റ്
വിജയനെവിടെ … ? എന്നതായിരുന്നു ആ സിനിമയിൽ ഇന്നസെന്‍റിന്‍റെ ഡയലോഗ്. പിൽക്കാലത്ത് ഐ.എം വിജയനെ കാണുമ്പോഴൊക്കെ ആ സിനിമയും ഡയലോഗും ഓർമ വരുമായിരുന്നുവെന്ന് ഇന്നസെന്‍റ് നിരവധി അഭമുഖങ്ങളിൽ പറഞ്ഞിട്ടുണ്ട്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Actor innocent, I m vijayan, Innocent, Innocent passes away