നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • buzz
  • »
  • ഏഴ് ഛിന്നഗ്രഹങ്ങൾ കണ്ടെത്താൻ നാസയെ സഹായിച്ചത് ഈ എട്ടു വയസ്സുകാരി

  ഏഴ് ഛിന്നഗ്രഹങ്ങൾ കണ്ടെത്താൻ നാസയെ സഹായിച്ചത് ഈ എട്ടു വയസ്സുകാരി

  ബ്രസീലിയൻ മാധ്യമ വെബ്‌സൈറ്റായ R7 ന്റെ റിപ്പോർട്ട് അനുസരിച്ച്, നാസ അംഗമായ ഇൻ്റ‍‍ർനാഷണൽ ആസ്ട്രനോമിക്കൽ സേ‍ർച്ച് കൊളാബറേഷൻ നടത്തുന്ന ആസ്റ്ററോയിഡ് ഹണ്ടിൽ ഒലിവെയ്റ വിലപ്പെട്ട സംഭാവനയാണ് നൽകിയിരിക്കുന്നത്.

  Image Facebook

  Image Facebook

  • Share this:
   ബ്രസീലിലെ അലഗോവാസിലുള്ള എട്ടുവയസ്സുകാരി നിക്കോൾ ഒലിവെയ്റയുടെ ജ്യോതിശാസ്ത്രത്തോടുള്ള താത്പര്യം മുതിർന്നവർക്ക് പോലും മനസിലാക്കാൻ പ്രയാസമാണ്. വെറും രണ്ട് വയസ്സുള്ളപ്പോൾ ഒലിവെയ്റ അമ്മയോട് ഒരു നക്ഷത്രം ചോദിച്ചു. അമ്മ സിൽമ ജനാക്ക അവൾക്കൊരു കളിപ്പാട്ടം വാങ്ങി നൽകി. എന്നാൽ തന്റെ മകൾക്ക് യഥാർത്ഥ നക്ഷത്രമാണ് വേണ്ടിയിരുന്നതെന്ന് സിൻമ മനസ്സിലാക്കിയത് ഒരു വ‍ർഷം കൂടി കഴിഞ്ഞാണ്. ഇപ്പോൾ ഈ എട്ട് വയസ്സുകാരി ഏഴ് ഛിന്നഗ്രഹങ്ങൾ കണ്ടെത്തിയ ഏറ്റവും പ്രായം കുറഞ്ഞ ജ്യോതിശാസ്ത്രജ്ഞയായാണ് അറിയപ്പെടുന്നത്.

   ബ്രസീലിയൻ മാധ്യമ വെബ്‌സൈറ്റായ R7 ന്റെ റിപ്പോർട്ട് അനുസരിച്ച്, നാസ അംഗമായ ഇൻ്റ‍‍ർനാഷണൽ ആസ്ട്രനോമിക്കൽ സേ‍ർച്ച് കൊളാബറേഷൻ നടത്തുന്ന ആസ്റ്ററോയിഡ് ഹണ്ടിൽ ഒലിവെയ്റ വിലപ്പെട്ട സംഭാവനയാണ് നൽകിയിരിക്കുന്നത്. ഒലിവെയ്റയുടെ പങ്കാളിത്തത്തിലൂടെ ഏഴ് ഛിന്നഗ്രഹങ്ങൾ ആണ് നാസ കണ്ടെത്തിയതെന്ന് റിപ്പോർട്ടിൽ പറയുന്നു.

   Also Read-കോടാലിവീഴാതിരിക്കാൻ‍ പൊടിക്കൈ! മരങ്ങളിൽ ദേവീദേവന്മാരുടെ ചിത്രങ്ങൾ ഒട്ടിച്ച് പരിസ്ഥിതി പ്രവർത്തകൻ

   കഴിഞ്ഞ മാസം ബ്രസീലിയൻ സയൻസ്, ടെക്നോളജി, ഇന്നൊവേഷൻ മന്ത്രാലയം നടത്തിയ ജ്യോതിശാസ്ത്രവും എയറോനോട്ടിക്സും എന്ന വിഷത്തിൽ നടന്ന ഒന്നാം അന്താരാഷ്ട്ര സെമിനാറിൽ ഒരു പ്രഭാഷണം നടത്താൻ ഒലിവെയ്റ ക്ഷണിച്ചിരുന്നു. ഈ ചെറിയ പ്രായത്തിലും ഒലിവെയ്റ സ്വന്തം ജന്മനാടായ മാസിസിലെ സ്കൂളുകളിൽ പ്രഭാഷണങ്ങൾ നടത്താറുണ്ട്. അലഗോവാസ് ജ്യോതിശാസ്ത്ര പഠന കേന്ദ്രത്തിലെ സെൻട്രോ ഡി എസ്റ്റുഡോസ് ആസ്ട്രോണമിക്കോ ഡി അലഗോവാസ് (സിയാൽ) ലെ ഏറ്റവും പ്രായം കുറഞ്ഞ അംഗമാണ് ഒലിവെയ്റ എന്ന് അറിഞ്ഞതിന് ശേഷമാണ് ആളുകൾ പ്രഭാഷണങ്ങളും മറ്റും നടത്താൻ ഒലിവെയ്റയെ ക്ഷണിച്ചത്.

   ആറാമത്തെ വയസ്സിൽ, സിയാൽ നടത്തിയ ഒരു കോഴ്‌സിൽ ഒലിവെയ്റ പങ്കെടുത്തിരുന്നു. എല്ലാ ക്ലാസുകളിലും പങ്കെടുത്ത ശേഷം, പരീക്ഷയെഴുതി അപൂർവമായ നേട്ടവും ഒലിവെയ്റ കൈവരിച്ചിരുന്നു.


   അടുത്തിടെ ഒലിവെയ്റ നടത്തിയ പ്രഭാഷണങ്ങളെല്ലാം ഓൺലൈനിലായിരുന്നു. ഇപ്പോൾ ഈ കുട്ടി ജ്യോതിശാസ്ത്രജ്ഞ സ്വന്തമായി ഒരു യൂട്യൂബ് ചാനലും ആരംഭിച്ചിട്ടുണ്ട്. ഛിന്നഗ്രഹങ്ങളെക്കുറിച്ചും മറ്റുമാണ് ചാനലിൽ സംസാരിക്കുന്നത്. ഇടയ്ക്കിടെ ചാനലിൽ ചില പ്രൊഫസർമാരെയും മറ്റും ക്ഷണിക്കാറുമുണ്ട്. നിലവിൽ ചാനലിന് ആയിരത്തിലധികം സബ്‌സ്‌ക്രൈബർമാരാണുള്ളത്. ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ 5,700 ൽ അധികം ഫോളോവേഴ്‌സ് ഉണ്ട്. സ്‌പേസ് ക്ലബ് പോഡ്‌കാസ്റ്റായ ഇൻസ്‌പേസ് ഗ്രൂപ്പിലെ അംഗവുമാണ് ഒലിവെയ്റ.

   ഈ വർഷം ഭൂമിയുടെ സമീപത്തുകൂടി കടന്നുപോയ ഏറ്റവും വലിയ ഛിന്നഗ്രഹം (ആസ്റ്ററോയിഡ്) വളരെ ചെറിയ അകലത്തിലാണ് കടന്നു പോയതെങ്കിലും ഭൂമിയുമായി ഒരു കൂട്ടിയിടിയുടെ ഭീഷണി ഉണ്ടായിരുന്നില്ല. എന്നാൽ, ഈ ആസ്റ്ററോയ്ഡിന്റെ കടന്നു വരവ് സൗരയൂഥത്തിന്റെ തുടക്കത്തിൽ രൂപപ്പെട്ട ഒരുതരം പാറയെക്കുറിച്ച് പഠിക്കാനുള്ള അപൂർവമായ അവസരമാണ് ജ്യോതിശാസ്ത്രജ്ഞർക്ക് നൽകിയത്. ഭൂമിയുടെ അരികിലൂടെ കടന്നു പോകുമ്പോഴും ഛിന്നഗ്രഹം ഭൂമിയിൽ നിന്ന് കുറഞ്ഞത് 20 ലക്ഷം കിലോമീറ്റർ അകലെയായിരുന്നു എന്നാണ് നാസ അറിയിച്ചത്.
   Published by:Jayesh Krishnan
   First published: