നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • buzz
  • »
  • ലഡു വിറ്റത് 18 .90 ലക്ഷം രൂപയ്ക്ക്; ഹൈദരാബാദിലെ ബാലാപൂർ ഗണേശ ലഡു

  ലഡു വിറ്റത് 18 .90 ലക്ഷം രൂപയ്ക്ക്; ഹൈദരാബാദിലെ ബാലാപൂർ ഗണേശ ലഡു

  The famous Balapur Ganesh laddu sold for Rs 18.90 lakhs | വില്പന ആരംഭിച്ച ശേഷമുള്ള റെക്കോർഡ് തുകയാണിത്

  ബാലാപൂർ ഗണേഷ് ലഡു

  ബാലാപൂർ ഗണേഷ് ലഡു

  • Share this:
   ഹൈദരാബാദിലെ ഏറ്റവും പ്രശസ്തമായ ബാലാപൂർ ഗണേഷ് ലഡ്ഡു ഈ വർഷം ലേലത്തിൽ വിറ്റുപോയത് റെക്കോർഡ് തുകയ്ക്ക്. 21 കിലോഗ്രാം ഭാരമുള്ള ബാലാപൂർ ഗണേഷ് ലഡു 18.90 ലക്ഷം രൂപയ്ക്കാണ് ലേലത്തിൽ വിറ്റത്. വില്പന ആരംഭിച്ച ശേഷമുള്ള റെക്കോർഡ് തുകയാണിത്.

   തെലങ്കാനയിലെ നാടർഗുളിൽ നിന്നുള്ള വ്യവസായിയായ മാരി ശശൻ റെഡ്ഡിക്കൊപ്പം ആന്ധ്രാപ്രദേശ് ലെജിസ്ലേറ്റീവ് കൗൺസിൽ അംഗമായ രമേശ് യാദവാണ് പ്രസിദ്ധമായ ബാലാപൂർ ഗണേഷ് ലഡു സ്വന്തമാക്കിയത്. 1,116 രൂപയ്ക്ക് ആരംഭിച്ച ലേലം ഏതാനും മിനിറ്റുകൾക്കുള്ളിൽ 18.90 ലക്ഷം രൂപ എന്ന റെക്കോർഡ് തുകയിലേക്ക് എത്തിച്ചേർന്നു. നൂറുകണക്കിന് ഭക്തരുടെ ഉച്ചത്തിലുള്ള ആർപ്പുവിളികൾക്കിടയിൽ ഏറ്റവും ഉയർന്ന ലേല തുകയ്ക്ക് ലഡു ലേലം ചെയ്തു. ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി വൈ.എസ്. ജഗൻ മോഹൻ റെഡ്ഡിയുടെ സമ്മാനമാണ് ഇതെന്ന് യാദവ് പറഞ്ഞു.

   സംസ്ഥാന വിദ്യാഭ്യാസ മന്ത്രി പി. സബിത ഇന്ദ്ര റെഡ്ഡി, മുൻ എം.എൽ.എ ടി. കൃഷ്ണ റെഡ്ഡി തുടങ്ങി നിരവധി രാഷ്ട്രീയക്കാർ ലേലത്തിന് സാക്ഷ്യം വഹിക്കാൻ എത്തിയിരുന്നു. 2019ൽ 17.60 ലക്ഷം രൂപയ്ക്ക് ലഡു ലേലത്തിൽ സ്വന്തമാക്കിയ ബിസിനസുകാരനും കൃഷിക്കാരനുമായ കോളനു റാം റെഡ്ഡിയും ഈ വർഷം ലേലത്തിൽ പങ്കെടുത്തിരുന്നു.

   ബാലാപൂർ ഗണേഷ് ഉത്സവ സമിതിയാണ് എല്ലാ വർഷവും ലേലം സംഘടിപ്പിക്കുന്നത്. ബാലാപൂർ ഗ്രാമത്തിലെ വാർഷിക ലേലം നഗരത്തിന്റെ വിവിധ ഭാഗങ്ങളിലൂടെ കടന്നുപോകുന്ന ഗണേഷ് നിമജ്ജന ഘോഷയാത്രയ്ക്ക് ആരംഭം കുറിക്കുന്നു.   2018ൽ 16.60 ലക്ഷം രൂപയ്ക്കാണ് ലഡ്ഡു ലേലം ചെയ്തത്. കഴിഞ്ഞ വർഷം, കോവിഡ് പ്രതിസന്ധി കാരണം പൊതു ആഘോഷങ്ങൾ ഇല്ലാത്തതിനാൽ ലേലം റദ്ദാക്കിയിരുന്നു.

   1994ലാണ്‌ ബാലാപൂർ ഗണേഷ് ലഡു ആദ്യമായി ലേലം ചെയ്യുന്നത്. ആദ്യ ലേലത്തിൽ 450 രൂപയ്ക്കാണ് ലഡ്ഡു വിറ്റത്. പിന്നീട് വിനായകന്റെ ഈ മധുരം ജനപ്രീതിയിലും വിലയിലും മുന്നിട്ടു നിന്നു. ലഡു സ്വന്തമാക്കുന്ന വിജയിക്ക് അഭിവൃദ്ധി കൈവരുമെന്ന് വിശ്വസിക്കപ്പെടുന്നതിനാൽ, ബിസിനസ്സുകാരും രാഷ്ട്രീയക്കാരും പരസ്പരം മത്സരിച്ചാണ് ഓരോ വർഷവും ലേലം വിളിക്കുന്നത്.

   1994 ലെ ആദ്യ ലേലത്തിൽ കോലാനു മോഹൻ റെഡ്ഡിയാണ് ലഡ്ഡു സ്വന്തമാക്കിയത്. തുടർച്ചയായി അഞ്ച് വർഷവും അദ്ദേഹം ലേലത്തിൽ വിജയിച്ചു കൊണ്ട് അഭിവൃദ്ധി അവകാശപ്പെട്ടപ്പോൾ ലഡ്ഡു കൂടുതൽ ജനപ്രിയമായി.

   ലഡു സ്വന്തമാക്കിയ വിജയികൾ അവരുടെ കുടുംബത്തിനും സുഹൃത്തുക്കൾക്കുമായി ലഡ്ഡു കഷണങ്ങൾ വിതരണം ചെയ്യുക മാത്രമല്ല, അവശേഷിക്കുന്ന ലഡുവിന്റെ പൊടി അവരുടെ കൃഷിയിടങ്ങളിലും വ്യാപാര സ്ഥാപനങ്ങളിലും വീട്ടിലും തളിക്കുകയും ചെയ്യും. ഇത് അഭിവൃദ്ധി നൽകുമെന്നാണ് വിശ്വാസം.

   Summary: Balapur Ganesh, Hyderabad’s most popular 21-kg laddu, was on Sunday auctioned for an all-time record of Rs.18.90 lakh. Ramesh Yadav, a member of the Andhra Pradesh Legislative Council, along with Marri Shashan Reddy, a businessman from Nadargul in Telangana, bought the famous laddu
   Published by:user_57
   First published:
   )}