• HOME
  • »
  • NEWS
  • »
  • buzz
  • »
  • ഈ വീടിന്റെ വീതി വെറും 13 അടി മാത്രം; വില 5 കോടിയോളം രൂപ

ഈ വീടിന്റെ വീതി വെറും 13 അടി മാത്രം; വില 5 കോടിയോളം രൂപ

ഫ്ലാറ്റിന് 13 അടി വീതിയേ ഒള്ളൂ എങ്കിലും അതിന്റെ വില വളരെ ഉയർന്നതാണ്.

News18

News18

  • Share this:
ഒരു വീട് വാങ്ങുക എന്നത് അവിശ്വസനീയമാംവിധം ഭയാനകമായ പ്രക്രിയയാണ്. നിങ്ങളുടെ വില ശ്രേണിയിൽ വീഴുന്ന ആദ്യ സ്ഥാനത്തേക്ക് പോകുകയോ അല്ലെങ്കിൽ വാടകയ്ക്ക് താമസിക്കുകയോ ചെയ്യാൻ നമ്മിൽ പലരും താൽപര്യപ്പെടും. എന്നാൽ, വീട് വാങ്ങുന്നതിന് മുമ്പ് നിങ്ങൾ എന്താണ് പരിഗണിക്കേണ്ടതെന്നും, എന്താണ് പ്രതീക്ഷിക്കാനാകുന്നതെന്നും, വാങ്ങിയ ശേഷം ജീവിതം എളുപ്പമാക്കം തുടങ്ങിയ കാര്യങ്ങളെ സഹായിക്കുന്ന ചില നുറുങ്ങുകൾ പരിശോധിക്കാം.

ഏതെങ്കിലും വീട് വാങ്ങുന്നതിന് മുമ്പ് സാധാരണയായി ഒരു വ്യക്തി ആദ്യം നോക്കുന്നത് പ്രദേശം, ഇന്റീരിയർ, ലൊക്കേഷൻ എന്നിവയാണ്. യുണൈറ്റഡ് കിംഗ്ഡത്തിലെ കെൻസിംഗ്ടണിലെയും ചെൽസിയിലെയും ഒരു വസ്തു 800,000 പൗണ്ടിന്റെ വിലയ്ക്ക് വിൽക്കാൻ വെച്ചു. അത് ഇന്ത്യൻ കറൻസിയിൽ 5 കോടിയിലധികം രൂപയാണ്. കൂടുതൽ രസകരമായ കാര്യം, ഈ ഫ്ലാറ്റിന് 13 അടി വീതിയേ ഒള്ളൂ എങ്കിലും അതിന്റെ വില വളരെ ഉയർന്നതാണ്. ഈ വസ്തു വളരെ മനോഹരമാണ്. പുറത്ത് നിന്ന് ഇടുങ്ങിയതായി തോന്നുമെങ്കിലും, അതിന്റെ ഉൾവശം വളരെ മനോഹരവും വിശാലവുമാണ്.

മുന്നിൽ നിന്ന് പിന്നിലേക്ക്, ഫ്ലാറ്റിന്റെ വീതി വെറും 13 അടിയാണ്. കൂടാതെ സംഭരണത്തിനും നല്ല ക്രമീകരണങ്ങൾ വീട്ടിലുണ്ട്. വീട് ആസൂത്രണം ചെയ്ത രീതിയിൽ വീടിന്റെ ഡിസൈനർ മുഴുവൻ മാർക്കും അർഹിക്കുന്നുവെന്ന് പ്രത്യേകം പറയേണ്ടതില്ല. ഈ വീട് ചില ഫിലിം പ്രോപ്പ് പോലെയാണ് കാഴ്ചയിൽ. വീടിന് പുറത്ത് സ്ഥലമില്ല, എന്നാൽ ഒരാൾ വീടിനുള്ളിൽ പ്രവേശിച്ചയുടൻ, ഒരു ഭിത്തിയും വലിയ ജനലുകളും ഉള്ള ഒരു ഇടനാഴി ലഭ്യമാണ്. ഇതിലെ ഫ്ലാറ്റിൽ രണ്ട് ഇരട്ട കിടപ്പുമുറികളും ഒരു വലിയ സ്വീകരണമുറിയും ഒരു ഷവർ റൂമും ഉണ്ട്.

അതിശയിപ്പിക്കുന്ന കാര്യമെതെന്തെന്നാൽ, അത്തരമൊരു ചെറിയ സ്ഥലത്ത് ഒരു പൂന്തോട്ടവും ആസൂത്രണം ചെയ്തിട്ടുണ്ട് എന്നതാണ്. തുർലോ സ്ക്വയറിലാണ് വീട് നിർമ്മിച്ചിരിക്കുന്നത്. സൗത്ത് കെൻസിംഗ്ടൺ ട്യൂബ് സ്റ്റേഷൻ ഈ സ്ഥലത്തിന് വളരെ അടുത്താണ്‌. വസ്തുവിന് തൊട്ടുമുന്നിൽ മനോഹരമായ ഒരു പാർക്ക് ഉണ്ട്. ഇതെല്ലാമാണ് ഇത്രയും ചെറിയ ഇടത്തിന് കനത്ത വില നൽകാൻ ആളുകൾ തയ്യാറാകുന്ന. പർപ്പിൾ ബ്രിക്സ് ആണ് വസ്തു വിൽക്കുന്നത്. വീടിന്റെ ഒരു വശത്ത് ഒരു ഡോക്ടറുടെ ശസ്ത്രക്രിയാ ക്ലിനിക്കും മറുവശത്ത് ഒരു ഹെയർഡ്രെസിംഗ് സലൂണും ഉണ്ട്.

അഞ്ച് നിലകളുള്ള ഈ വീടിന് 1034 ചതുരശ്ര മീറ്റർ വിസ്തീർണ്ണമുണ്ട്, ഇത് ഒരു അതുല്യമായ ആകർഷണീയ വസ്തുവായിട്ടാണ് വിവരിച്ചിരിക്കുന്നത്. ഇതിനുമുമ്പ്, 1.66 മീറ്റർ വരെ ഇടുങ്ങിയ ഒരു വീട് ഇംഗ്ലണ്ടിൽ ആറ് കോടിയിലധികം രൂപയ്ക്ക് വിറ്റു.
Published by:Jayesh Krishnan
First published: