ലോകമെങ്ങും പ്രണയദിനത്തെ (Valentine's Day) വരവേൽക്കാൻ ഒരുങ്ങുകയാണ് കമിതാക്കൾ. പ്രണയദിനത്തിന് മുന്നോടിയായി ഒരു 73-കാരിയുടെ ട്വീറ്റാണ് (Viral Tweet) ഇപ്പോൾ വൈറലാകുന്നത്. നാലു പതിറ്റാണ്ട് നീണ്ട ദാമ്പത്യം 70-ാം വയസിൽ അവസാനിപ്പിച്ച് 73-ാമത്തെ വയസിൽ യഥാർഥ പ്രണയം കണ്ടെത്തിയ നിയമാദ്ധ്യാപികയാണ് ട്വീറ്റിലൂടെ താരമായത്. പ്രണയ സമ്മാനമായി ലഭിച്ച മോതിരത്തിന്റെ ചിത്രം പങ്കുവെച്ചുകൊണ്ടാണ് അമേരിക്കയിലെ പ്രമുഖ മനുഷ്യാവകാശ പ്രവർത്തകയും നിയമാദ്ധ്യാപികയുമായ കരോൾ മാക്ക് ട്വീറ്റ് ചെയ്തത്.
നാല് പതിറ്റാണ്ടോളം നീണ്ട ദാമ്പത്യ ജീവിതത്തിന് ശേഷം 70-ാം വയസിൽ വിവാഹമോചിതയായെന്ന് മാക്ക് ട്വീറ്റിൽ അറിയിച്ചു. 73-ാം വയസിൽ താൻ പുതിയ പ്രണയം കണ്ടെത്തിയെന്നും ട്വീറ്റിൽ അവർ പറയുന്നു. ഏതായാലും കരോൾ മാക്കിന്റെ ട്വീറ്റ് ഇതിനോടകം വൈറലായി കഴിഞ്ഞു. ലക്ഷ കണക്കിന് ആളുകളാണ് ഈ ട്വീറ്റ് ലൈക് ചെയ്യുകയും കമന്റ് ചെയ്യുകയും ചെയ്തിരിക്കുന്നത്.
Life is so strange. After nearly four decades of marriage, I never expected to be single again at 70. And I certainly didn’t expect to find true love at the age of 73 in the middle of a pandemic! And now this! pic.twitter.com/HszN0zj9pr
പ്രായമാകുമ്പോഴും മനസിൽ പ്രണയം കാത്തുസൂക്ഷിച്ചിരുന്ന തന്നെ ഭർത്താവ് വഞ്ചിക്കുകയായിരുന്നുവെന്നാണ് കരോൾ മാക്ക് പറയുന്നത്. അതുകൊണ്ടുതന്നെ ആ ബന്ധത്തിൽനിന്ന് പിൻമാറാൻ തീരുമാനിച്ചത്. എന്നാൽ അത് ജീവിതത്തിലെ ഏറ്റവും മനോഹരമായ നിമിഷങ്ങൾ സംഭവിക്കുന്നതിന് വേണ്ടിയായിരുന്നുവെന്ന് കരോൾ മാക്ക് ഇപ്പോൾ തിരിച്ചറിയുന്നു. 73-ാം വയസ്സിൽ അവരുടെ ഹൃദയം കവർന്ന അനുഭവമാണ് ഇപ്പോൾ കരോൾ പങ്കുവെക്കുന്നത്. മറ്റൊരു സ്ത്രീയുമായി ബന്ധം പുലർത്തിയിരുന്ന ഭർത്താവ് തന്നെ വഞ്ചിക്കുകയായിരുന്നുവെന്ന് കരോൾ മാക്ക് പറഞ്ഞു. ജീവിതത്തിൽ ഇനി ഒരിക്കലും ഓർക്കാൻ ഇഷ്ടപ്പെടാത്ത അദ്ധ്യായമാണ് അത്.
അടുത്തിടെ ഒരു കെനിയൻ യുവതി ഓസ്ട്രേലിയക്കാരനായ പങ്കാളിയിൽനിന്ന് വാർദ്ധക്യകാലത്ത് വിവാഹമോചനം തേടിയെന്ന വാർത്ത ഏറെ വൈറലായിരുന്നു. HKD എന്ന ഇനീഷ്യലുകളാൽ അറിയപ്പെടുന്ന കെനിയൻ സ്ത്രീയാണ് ഓസ്ട്രേലിയൻ ഭർത്താവുമായുള്ള തന്റെ വിവാഹം ബന്ധം വേർപെടുത്തണമെന്ന് ആവശ്യപ്പെട്ട് വിവാഹമോചന കേസ് ഫയൽ ചെയ്തത്. വിവാഹ സമ്മാനമായി താൻ നൽകിയ മോതിരം തിരികെ നൽകണമെന്നും കോടതിയിൽ നൽകിയ ഹർജിയിൽ ഇവർ ആവശ്യപ്പെട്ടിരുന്നു.
ക്രൂരനായ ഭർത്താവ് തനിക്ക് ജീവനാംശം നൽകാനും വിവാഹബന്ധം വിച്ഛേദിച്ച വേദനയ്ക്കും കഷ്ടപ്പാടുകൾക്കും പകരമായി നഷ്ടപരിഹാരം നൽകാൻ കോടതി ഉത്തരവിടണമെന്നും അവർ കോടതിയിൽ ആവശ്യപ്പെട്ടു. ഇരുവരും 2019 ജൂലൈ 13-ന് വെസ്റ്റേൺ ഓസ്ട്രേലിയയിലെ പെർത്തിൽവെച്ചാണ് വിവാഹിതരായത്. പിന്നീട് 2020 ജനുവരി 20-ന് നെയ്റോബിയിലെ പാർക്ക്ലാൻഡ്സിൽ ഹിന്ദു ആചാരപരമായ ചടങ്ങും നടത്തി. എന്നാൽ ക്രൂരനായ ഭർത്താവ് തന്നെ ഇടയ്ക്കിടെ പീഡിപ്പിക്കാറുണ്ടെന്നും വിവാഹമോചനം ലഭിക്കണമെന്നും ആവശ്യപ്പെട്ട് യുവതി കോടതിയെ സമീപിക്കുകയായിരുന്നു. ഓസ്ട്രേലിയയിലെ പെർത്തിൽ ജോലി ചെയ്യുകയായിരുന്ന അക്കൗണ്ടന്റായ എച്ച്.കെ.ഡി, സിംഗപ്പൂരിൽ ജോലി ചെയ്തിരുന്ന ഭർത്താവിനൊപ്പം പോകാൻ ജോലി രാജിവെച്ചിരുന്നു. ഈ വിവാഹം ബന്ധം കാരണം തനിക്ക് ഉണ്ടായിരുന്ന ജോലി നഷ്ടപ്പെടുത്തേണ്ടി വന്നതായും ഇവർ പരാതിയിൽ പറയുന്നു.
Published by:Anuraj GR
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.