നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • buzz
  • »
  • ദക്ഷിണധ്രുവത്തിന് മുകളിലെ ഓസോണ്‍ പാളിയുടെ ദ്വാരം അന്റാര്‍ട്ടിക്കയേക്കാള്‍ വലുതായി

  ദക്ഷിണധ്രുവത്തിന് മുകളിലെ ഓസോണ്‍ പാളിയുടെ ദ്വാരം അന്റാര്‍ട്ടിക്കയേക്കാള്‍ വലുതായി

  2021 ല്‍ ഓസോണ്‍ ദ്വാരം കഴിഞ്ഞ രണ്ടാഴ്ചയ്ക്കുള്ളില്‍ ഗണ്യമായി വളര്‍ന്നിരിക്കുന്നു

  • Share this:
   ദക്ഷിണധ്രുവത്തിനു മുകളിലുള്ള ഓസോണ്‍ പാളിയിലെ ദ്വാരം ഇപ്പോള്‍ അന്റാര്‍ട്ടിക്കയേക്കാള്‍ വലുതായിയെന്ന് കോപ്പര്‍നിക്കസ് അറ്റ്‌മോസ്ഫിയര്‍ മോണിറ്ററിംഗ് സര്‍വീസിലെ ശാസ്ത്രജ്ഞര്‍ പറയുന്നു. സിഎഎംഎസ് ഭൂമിയുടെ ഓസോണ്‍ പാളി നിരന്തരം നിരീക്ഷിക്കുന്നുണ്ട്. കൂടാതെ, പാളിയുടെ ദ്വാരത്തിന്റെ വികാസത്തിലേക്ക് നയിക്കുന്ന ഓസോണിന്റെ വാര്‍ഷിക രാസ നാശത്തിന്റെ രൂപീകരണവും പരിണാമവും നിരീക്ഷിക്കുന്നുണ്ട് സിഎഎംഎസ്.

   ''സിഎഎംഎസ് ശാസ്ത്രജ്ഞര്‍ ദക്ഷിണധ്രുവത്തില്‍ ഈ വര്‍ഷത്തെ ഓസോണ്‍ ദ്വാരത്തിന്റെ വികസനം സൂക്ഷ്മമായി നിരീക്ഷിച്ചിരുന്നു. അത് ഇപ്പോള്‍ അന്റാര്‍ട്ടിക്കയേക്കാള്‍ വലിപ്പത്തില്‍ എത്തിയിരിക്കുന്നു. സാധാരണ തുടക്കത്തിനുശേഷം, 2021 ല്‍ ഓസോണ്‍ ദ്വാരം കഴിഞ്ഞ രണ്ടാഴ്ചയ്ക്കുള്ളില്‍ ഗണ്യമായി വളര്‍ന്നിരിക്കുന്നു. ഇപ്പോള്‍ 1979 മുതല്‍ സീസണിലെ ഓസോണ്‍ ദ്വാരങ്ങളേക്കാള്‍ 75% വലുതാണ്,'' ശാസ്ത്രജ്ഞര്‍ പറഞ്ഞു.

   കോപ്പര്‍നിക്കസ് അറ്റ്‌മോസ്ഫിയര്‍ മോണിറ്ററിംഗ് സര്‍വീസിന്റെ ഡയറക്ടര്‍ വിന്‍സെന്റ്-ഹെന്റി പ്യൂച്ച് പറയുന്നതിങ്ങനെയാണ്: ''ഈ വര്‍ഷം, സീസണിന്റെ തുടക്കത്തില്‍ പ്രതീക്ഷിച്ചതുപോലെ ഓസോണ്‍ ദ്വാരം വികസിച്ചു. ഇത് കഴിഞ്ഞ വര്‍ഷത്തെ സമാനമാണെന്ന് തോന്നുന്നു. സെപ്റ്റംബറില്‍ ഇത് അസാധാരണമായിരുന്നില്ല. പക്ഷേ പിന്നീട് ഞങ്ങളുടെ ഡാറ്റ റെക്കോര്‍ഡിലെ ഏറ്റവും ദൈര്‍ഘ്യമേറിയ ഓസോണ്‍ ദ്വാരങ്ങളിലൊന്നായി മാറി. ഇപ്പോള്‍ ഞങ്ങളുടെ പ്രവചനങ്ങള്‍ കാണിക്കുന്നത് ഈ വര്‍ഷത്തെ ദ്വാരം സാധാരണയുള്ളതിനേക്കാള്‍ വലുതായി മാറി.''

   വര്‍ഷന്തോറും ഓഗസ്റ്റ് മുതല്‍ ഒക്ടോബര്‍ വരെയുള്ള തെക്കന്‍ അര്‍ദ്ധഗോളത്തിലെ വസന്തകാലത്ത്, ഓസോണ്‍ ദ്വാരം അന്റാര്‍ട്ടിക്കയില്‍ രൂപം കൊള്ളുന്നു. ഇത് സെപ്റ്റംബര്‍ പകുതി മുതല്‍ ഒക്ടോബര്‍ പകുതി വരെയാണ്. അന്റാര്‍ട്ടിക്ക് ഓസോണ്‍ ദ്വാരം കണ്ടെത്തിയത് 1980 കളിലാണ്. രാസവസ്തുക്കള്‍ ഈ പ്രദേശത്തെ പാളി തകര്‍ക്കുകയും ആളുകള്‍ക്ക് ദോഷകരമായ അള്‍ട്രാവയലറ്റ് വികിരണം ഏല്‍ക്കുകയും ചെയ്തു.

   ''ഇരുപതാം നൂറ്റാണ്ടിന്റെ അവസാനത്തില്‍, ഹാലോകാര്‍ബണ്‍ എന്ന രാസവസ്തുക്കളുടെ പുറന്തള്ളല്‍ അന്തരീക്ഷത്തിലെ ഓസോണ്‍ തന്മാത്രകളുടെ അളവിനെ പ്രതികൂലമായി ബാധിച്ചു, പ്രത്യേകിച്ച് അന്റാര്‍ട്ടിക്ക മേഖലയില്‍ വര്‍ഷന്തോറും ഓസോണ്‍ ദ്വാരത്തിന് കാരണമായി. 1987 -ല്‍ പ്രാബല്യത്തില്‍ വന്ന മോണ്‍ട്രിയല്‍ പ്രോട്ടോക്കോള്‍, അന്തരീക്ഷത്തിലെ ഹാലോകാര്‍ബണുകളുടെ അളവ് നിയന്ത്രിച്ചു. അതിന്റെ ഫലമായി മന്ദഗതിയിലാണെങ്കിലും ഓസോണ്‍ പാളി വീണ്ടെടുക്കുന്നുണ്ട്,'' സിഎഎംഎസിന്റെ പ്രസ്താവനയില്‍ പറയുന്നു.

   ഹാലോകാര്‍ബണുകള്‍ നിരോധിച്ചതിനുശേഷം, ഓസോണ്‍ പാളി വീണ്ടെടുക്കുന്നതിന്റെ ലക്ഷണങ്ങള്‍ കാണിച്ചുവെങ്കിലും പക്ഷേ ഇത് വളരെ മന്ദഗതിയിലുള്ള ഒരു പ്രക്രിയയാണ്. ഓസോണ്‍ ശോഷിക്കുന്ന വസ്തുക്കളില്‍ നിന്ന് ഒരു പൂര്‍ണ്ണമായ ഘട്ടം കാണുന്നതിന് 2060കളോ 2070കളോ വരെ എടുത്തേക്കാമെന്നാണ് ശാസത്രജ്ഞര്‍ പറയുന്നത്.

   ഓസോണ്‍ എന്നത് ഓക്‌സിജന്റെ മൂന്ന് അണുക്കളടങ്ങിയ താന്മാത്രാരൂപമാണ്. ഭൂമിയുടെ അന്തരീക്ഷത്തില്‍ ഓസോണിന്റെ (O3) അളവ് കൂടുതലുള്ള പാളിയാണ് ഓസോണ്‍ പാളി. ഭൂമിയുടെ ഉപരിതലത്തിന് തൊട്ടുകിടക്കുന്ന അന്തരീക്ഷത്തിന്റെ രണ്ടാമത്തെ പാളിയായ സ്ട്രാറ്റോസ്ഫിയറിന്റെ താഴ്ഭാഗത്തായാണ് ഓസോണ്‍ പാളി സ്ഥിതി ചെയ്യുന്നത്.

   ഭൂമിയുടെ അന്തരീക്ഷത്തിലടങ്ങിയിരിക്കുന്ന ഓസോണിന്റെ (O3) 91% വും ഈ ഭാഗത്താണ് കാണപ്പെടുന്നത്. ഏകദേശം ഭൂനിരപ്പില്‍ നിന്ന് 10 മുതല്‍ 50 കിലോമീറ്റര്‍ ഉയരത്തിലാണ് ഈ പാളിയുടെ സ്ഥാനം. പാളിയുടെ കനവും സ്ഥാനവും ഒരോ മേഖലയിലും വ്യത്യസ്തമാണ്. ഭൂമിയിലുള്ള ജീവികള്‍ക്ക് ഹാനികരമാകുന്ന സൂര്യനില്‍ നിന്ന് വരുന്ന അള്‍ട്രാവയലറ്റ് രശ്മികളില്‍ 93-99% ഭാഗവും ഓസോണ്‍ പാളിയാണ് ആഗിരണം ചെയ്യുന്നത്.
   Published by:Karthika M
   First published:
   )}