• HOME
  • »
  • NEWS
  • »
  • buzz
  • »
  • THE KITTENS LONG JUMP VIDEO WENT VIRAL ON SOCIAL MEDIA JS

പറക്കും പൂച്ച; പൂച്ചക്കുട്ടിയുടെ ലോംഗ് ജംമ്പ് വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ

9 സെക്കന്‍ഡ് മാത്രമാണ് ഈ വീഡിയോ ക്ലിപ്പിന്റെ ദൈര്‍ഘ്യം.

Image for representation.

Image for representation.

  • Share this:
    ടോക്യോ ഒളിമ്പിക്‌സ് 2020 സമാപിച്ചതിനുശേഷം സ്‌പോര്‍ട്‌സിനെ ചുറ്റിപ്പറ്റിയുള്ള വാര്‍ത്തകള്‍ സോഷ്യല്‍ മീഡിയയിലും മറ്റും അല്‍പ്പം കുറഞ്ഞു. എന്നാല്‍ ഒരു പൂച്ചയുടെ ലോംഗ് ജംമ്പ് വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. @MackBeckyComedy എന്ന ട്വിറ്റര്‍ ഉപയോക്താവാണ് ഈ വീഡിയോ പങ്കുവച്ചത്. വീഡിയോയില്‍ കണ്ട പലരും പൂച്ചക്കുട്ടിയുടെ ചാട്ടം ഒളിംമ്പിക് മത്സരാര്‍ത്ഥികളുമായാണ് താരതമ്യം ചെയ്തത്.

    വീഡിയോയില്‍ ആദ്യം കാണുന്നത് പൂച്ച ഒരു ഡൈനിംഗ് ടേബിളില്‍ ഇരിക്കുന്നതാണ്. പൂച്ചക്കുട്ടി നിശബ്ദമായി അവിടെ ഇരിക്കുന്നതിനൊപ്പം സ്ലാബിന് സമീപം നില്‍ക്കുന്ന സ്ത്രീയെയും കാണാം. 9 സെക്കന്‍ഡ് മാത്രമാണ് ഈ വീഡിയോ ക്ലിപ്പിന്റെ ദൈര്‍ഘ്യം. പിന്നീട് യുവതി ഒരു ചോക്ലേറ്റ് ക്യൂബ് എടുത്ത് പൂച്ചക്കുട്ടിക്ക് നീട്ടുന്നത് കാണാം. അത് കണ്ടതും പൂച്ച ഡൈനിംഗ് ടേബിളില്‍ നിന്ന് യുവതിയുടെ തോളിലേയ്ക്ക് കുതിച്ചു ചാടുന്നതാണ് കാണുന്നത്. ചോക്ലേറ്റ് കടിച്ച് പിടിക്കുന്നതിന് മുമ്പ് യുവതിയുടെ തോളില്‍ കൃത്യമായി ലാന്‍ഡ് ചെയ്യുന്നതും വീഡിയോയില്‍ കാണാം.

    ഓഗസ്റ്റ് 25ന് ഓണ്‍ലൈനില്‍ പങ്കിട്ട വീഡിയോയ്ക്ക് മൈക്രോബ്ലോഗിംഗ് സൈറ്റില്‍ ഇതുവരെ 56000 ലൈക്കുകളും 91000ലധികം വ്യൂകളും ലഭിച്ചിട്ടുണ്ട്. വീഡിയോയോട് പ്രതികരിച്ചുകൊണ്ട് സോഷ്യല്‍ മീഡിയ ഉപയോക്താക്കള്‍ പൂച്ചയുടെ ലോംഗ് ജമ്പില്‍ അതിശയം പ്രകടിപ്പിക്കുകയും പൂച്ചക്കുട്ടി ഒളിമ്പിക്‌സില്‍ മെഡല്‍ നേടാന്‍ കഴിവുള്ളവളാണെന്ന് കമന്റ് ചെയ്യുകയും ചെയ്തു. വളര്‍ത്തു മൃഗങ്ങളെ പങ്കെടുക്കാന്‍ അനുവദിക്കുന്ന പ്രത്യേക ഒളിമ്പിക്‌സ് നടത്തേണ്ടതാണെന്ന് മറ്റൊരു ഉപയോക്താവ് നിര്‍ദ്ദേശിച്ചു.



    അതേസമയം, ചില ഉപയോക്താക്കള്‍ സ്വന്തം വളര്‍ത്തുമൃഗങ്ങളുടെ ഇത്തരത്തിലുള്ള വീഡിയോകളും പങ്കിട്ടു.



    പൂച്ച പ്രേമികളെക്കുറിച്ച് ശ്രദ്ധേയമായ ചില നിരീക്ഷണങ്ങളുണ്ട്. രോമമുള്ള വളര്‍ത്തുമൃഗങ്ങളെ ഇഷ്ടപ്പെടുന്ന ഇവര്‍ മറ്റുള്ളവയെ വെറുക്കുകയും സ്വന്തം ഇഷ്ടങ്ങളില്‍ കൂടുതല്‍ കേന്ദ്രീകരിക്കുകയും ചെയ്യുന്നവരായിരിക്കുമത്രേ. മിക്കവാറും എല്ലാ പൂച്ച പ്രേമികള്‍ക്കും പൊതുവായുള്ള ചില സവിശേഷതകളുണ്ട്.

    പൂച്ചകളുടെ സ്വഭാവം അവര്‍ എല്ലാവരുമായും അത്ര എളുപ്പം ഇണങ്ങില്ല എന്നതാണ്, അവരുടെ ഉടമസ്ഥരിലും ഇതേ സ്വഭാവം കാണാം. സാധാരണയായി, അവര്‍ ഒറ്റയ്ക്ക് ജീവിക്കുകയും അവരുടെ സ്വതന്ത്രമായ ജീവിതശൈലിയില്‍ സന്തോഷിക്കുകയും ചെയ്യുന്നവരായിരിക്കും.



    പൂച്ച പ്രേമികള്‍ പൊതുവെ സ്വതന്ത്രവും ഇടതുപക്ഷത്തില്‍ അധിഷ്ഠിതവുമായ രാഷ്ട്രീയ ചിന്താഗതി പുലര്‍ത്തുന്നവരാണെന്ന് മുമ്പ് ഒരു പഠനത്തില്‍ വ്യക്തമായിട്ടുണ്ട്. പൊതുവെ വലതുപക്ഷ രാഷ്ട്രീയ ചിന്താഗതിയുള്ളവര്‍ നായകളെ ഇഷ്ടപ്പെടുന്നവരാണ്. ഇത്തരക്കാരില്‍ നിന്ന് തികച്ചും വിഭിന്നരാണ് പൂച്ചകളെ ഇഷ്ടപ്പെടുന്നവര്‍. നായ ഉടമകളുമായി താരതമ്യപ്പെടുത്തുമ്പോള്‍, പൂച്ചകളെ വളര്‍ത്തുമൃഗങ്ങളായി കാണുന്ന ആളുകള്‍ തുറന്ന മനസുള്ളവരാണെന്ന് ചില പഠനങ്ങള്‍ തെളിയിക്കുന്നു. തങ്ങളുടെ വളര്‍ത്തുമൃഗങ്ങളെപ്പോലെ, പൂച്ച പ്രേമികള്‍ ചുറ്റുമുള്ള ആളുകളില്‍ നിന്ന് ശ്രദ്ധ നേടാന്‍ ഇഷ്ടപ്പെടുന്നവരാണ്. എല്ലാ സംഭാഷണങ്ങളുടെയും കേന്ദ്രമാകാന്‍ അവര്‍ ഇഷ്ടപ്പെടുന്നു. പൂച്ച പ്രേമികള്‍ പൊതുവെ മനുഷ്യരെക്കാള്‍ പൂച്ചകളെ ആയിരിക്കും ബഹുമാനിക്കുക.
    Published by:Jayashankar AV
    First published:
    )}