• HOME
  • »
  • NEWS
  • »
  • buzz
  • »
  • Viral | കൂട്ടംതെറ്റിയ ആനക്കുട്ടിയെ അമ്മയാനയോടൊപ്പം ചേർത്തു

Viral | കൂട്ടംതെറ്റിയ ആനക്കുട്ടിയെ അമ്മയാനയോടൊപ്പം ചേർത്തു

മുതുമല കടുവ സങ്കേതമായ മസിനഗുഡി ഡിവിഷനു കീഴിലുള്ള സിങ്കാര വനത്തിലെ മാവനല്ല വില്ലേജിൽ നിന്നാണ് നാലു മാസം പ്രായമുള്ള ആനക്കുട്ടിയെ രക്ഷപ്പെടുത്തിയത്

  • Last Updated :
  • Share this:
    സുൽത്താൻ ബത്തേരി: കാട്ടാനക്കുട്ടിയെ അമ്മയാനയോടൊപ്പം ചേർത്തു.തമിഴ്നാട് നീലഗിരിയിൽ സിങ്കാര വനഭാഗത്ത് വാഴത്തോട്ടം പുഴയോരത്ത് നിന്ന് കൂട്ടം തെറ്റിയ നാലുമാസം പ്രായമുള്ള ആനക്കുട്ടിയെ സിങ്കൂർ പൂതപ്പെട്ടിപ്പെട്ടി ക്യാമ്പിന് സമീപം വനത്തിൽ അമ്മയാനയോടൊപ്പം ചേർത്തു.

    കാട്ടാനകൾ പുഴകടക്കുന്നതിനിടെ ഒഴുക്കിൽപ്പെട്ട ആനക്കുട്ടിയെ വനപാലകർ രക്ഷപ്പെടുത്തുകയായിരുന്നു. ആനക്കുട്ടിയെ അമ്മയാനയോടൊപ്പം ചേർക്കാനുള്ള ശ്രമങ്ങൾ കഴിഞ്ഞ ദിവസങ്ങളിൽ തന്നെ വനപാലകർ ആരംഭിച്ചിരുന്നു. മുതുമല കടുവ സങ്കേതമായ മസിനഗുഡി ഡിവിഷനു കീഴിലുള്ള സിങ്കാര വനത്തിലെ മാവനല്ല വില്ലേജിൽ നിന്നാണ് നാലു മാസം പ്രായമുള്ള ആനക്കുട്ടിയെ രക്ഷപ്പെടുത്തിയത്.


    കാട്ടാനകൾ മായാർ പുഴ മുറിച്ചു കടക്കുകയും ആനക്കുട്ടി ഒഴുക്കിൽപ്പെട്ടു കൂട്ടംതെറ്റിപ്പോവുകയായിരുന്നു. തുടർന്നാണ് വനപാലകർ ആനക്കുട്ടിയെ രക്ഷപ്പെടുത്തി മുതുമല കടുവ സങ്കേതം തെപ്പക്കാട് ആന വളർത്ത് ക്യാമ്പിലെത്തിച്ചു പരിപാലിച്ചു വരുകയായിരുന്നു. മുതുമല കടുവാ സങ്കേതം ഫീൽഡ് ഡയറക്ടറുടെയും മസിനഗുഡി ഡിവിഷൻ ഡെപ്യൂട്ടി ഡയറക്ടറുടെയും നിർദേശപ്രകാരമാണ് വനപാലകർ ആനക്കുട്ടിയെ അമ്മയോടൊപ്പം ചേർത്തത്.

    കാള കുത്താനായി ഓടിച്ചു; പിന്തിരിഞ്ഞു ഓടി കടുവ; സംഭവം കേരള അതിർത്തിയിൽ

    സുൽത്താൻ ബത്തേരി: കേരള കർണ്ണാട അതിർത്തിയോട് ചേർന്നുള്ള നാഗർഹോള വന്യജീവി സങ്കേതത്തിൽ കാള റോഡിലിറങ്ങിയ കാളയെ ഓടിക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറൽ. കാള കുത്താനൊരുങ്ങി പാഞ്ഞടുത്തപ്പോൾ പൂച്ചയെ പോലെ തിരിഞ്ഞോടി അനങ്ങാതിരിക്കുന്ന പരാക്രമിയായ കടുവ ചിരിയുണർത്തുന്ന കാഴ്ച്ച കൂടിയാണ്.

    മൈസൂർ ദേശീയപാതയിലാണ് സംഭവം. ബന്ദിപ്പൂർ ടൈഗർ റിസർവിൽപ്പെട്ട ധാരളം കടുവ സാന്നിധ്യമുള്ള മേഖലയാണിത്. ഈ വഴി സഞ്ചരിച്ച കാർ യാത്രികരാണ് ദൃശ്യങ്ങൾ പകർത്തിയത്.

    Also Read- മലപ്പുറത്തു നിന്നും രാജവെമ്പാല കാറിൽ കയറി കോട്ടയത്ത്; പിടികൂടിയത് ഒരു മാസം കഴിഞ്ഞ്

    വഴിയരികിൽ മരത്തിന് പിന്നിലായി പതിയിരുന്ന കടുവ, റോഡിലൂടെ നടന്നുവരികയായിരുന്ന കാളയുടെ നേർക്ക് പാഞ്ഞടുക്കുകയായിരുന്നു. എന്നാൽ കൊമ്പ് കുലുക്കി വമ്പോടെ കാള അക്രമാസക്തനായി പാഞ്ഞടുത്തതോടെ കടുവ ജീവനുംകൊണ്ട് പിന്തിരിഞ്ഞോടുകയായിരുന്നു. റോഡരികിലെ കുറ്റിക്കാട്ടിലേക്ക് എത്തിയ കടുവ അനങ്ങതെ നോക്കി നിൽക്കുകയാണ് ചെയ്തത്. ഈ സമയം കടുവയിൽനിന്ന് രക്ഷപെട്ട ആശ്വാസത്തിൽ കാള റോഡിലൂടെ തന്നെ ഓടിപ്പോയി.

    സമീപത്ത് ഉണ്ടായിരുന്ന കാർ യാത്രക്കാരാണ് മൊബൈൽ ഫോണിൽ ഈ ദൃശ്യം ചിത്രീകരിച്ചത്. ഏതായാലും ഈ ദൃശ്യം സമൂഹമാധ്യമങ്ങളിൽ ഇതിനോടകം വൈറലായി കഴിഞ്ഞു. നിരവധി പേരാണ് ട്വിറ്ററിൽ ഉൾപ്പടെ വീഡിയോ ഷെയർ ചെയ്തിരിക്കുന്നത്. രസകരമായ നിരവധി കമന്‍റുകളും ഈ വീഡിയോയ്ക്ക് ലഭിക്കുന്നുണ്ട്.
    Published by:Anuraj GR
    First published: