ഇന്റർഫേസ് /വാർത്ത /Buzz / കുരങ്ങൻ നായക്കുട്ടിയെ തട്ടിക്കൊണ്ടുപോയി; തടങ്കലിൽ നിന്ന് മോചിപ്പിച്ചത് മൂന്നു ദിവസത്തിനുശേഷം

കുരങ്ങൻ നായക്കുട്ടിയെ തട്ടിക്കൊണ്ടുപോയി; തടങ്കലിൽ നിന്ന് മോചിപ്പിച്ചത് മൂന്നു ദിവസത്തിനുശേഷം

Monkey_Puppy

Monkey_Puppy

സെപ്റ്റംബർ 16 ന് ഒരു മരത്തിൽ നായകുട്ടിയുമായി ഇരിക്കുന്ന കുരങ്ങിനെ ചിലർ കണ്ടതോടെയാണ്  സംഭവം ലോകമറിയുന്നത്.

  • Share this:

മനുഷ്യർ മനുഷ്യരെ തട്ടിക്കൊണ്ടുപോയത് കേട്ടുകേൾവിയില്ലാത്ത സംഗതിയില്ല. പല കാരണങ്ങളാൽ ആളുകളെ തട്ടിക്കൊണ്ടുപോകുന്നത് പല സ്ഥലങ്ങളിലും നടന്നതായി നാം കേട്ടിട്ടുണ്ട്. പണം, പ്രതികാരം തുടങ്ങിയവ ഈ തട്ടിക്കൊണ്ടു പോകലിന് പിറകിലെ കാരണങ്ങളായിരുന്നു.  മലേഷ്യയിലെ തിരക്കേറിയ ഒരു തെരുവിൽ നിന്നും ഒരു തട്ടിക്കൊണ്ടുപോകൽ വാർത്തകളിൽ ഇടംനേടുകയാണ്. മലേഷ്യയിൽ ഒരു കുരങ്ങൻ ഒരു നായ്ക്കുട്ടിയെ തട്ടിക്കൊണ്ടുപോയതാണ് സംഭവം.

തട്ടിക്കൊണ്ടുപോയി  മൂന്ന്  ദിവസത്തിന്  ശേഷമാണു  നായക്കുട്ടിയെ മോചിപ്പിക്കുന്നത്. കാട്ടുകുരങ്ങാണ് തെരുവിൽ വളരുന്ന സാറു എന്ന നായക്കുട്ടിയെ തട്ടികൊണ്ടുപോയത്.

നായക്കുട്ടിയെ കുഞ്ഞിനെപ്പോലെ ചേർത്തുപിടിച്ചു പരിപാലിക്കുകയാണ് കുരങ്ങ്. കുരങ്ങിന്റെ കയ്യിൽ നായക്കുട്ടിയെ കണ്ട ആളുകൾ കുരങ്ങിനെ പിന്തുടരുകയും നായക്കുട്ടിയെ രക്ഷിക്കാൻ ശ്രമിക്കുകയും ചെയ്തിരുന്നു എന്നാൽ ആളുകൾ അടുത്തേക്ക് വരുമ്പോൾ കുരങ്ങ് നായയുമായി മരങ്ങളിലേക്ക് ഓടി കയറുകയും ഒരു മരത്തിൽ നിന്നും അടുത്ത മരത്തിലേക്ക് ചാടി ഓടുകയുമാണ് ചെയ്തിരുന്നത്. വൈദ്യുതി  കമ്പികൾക്ക് മുകളിലൂടെയും ആളുകൾ പിന്തുടരുമ്പോൾ കുരങ്ങ് ഓടി കയറി. എന്നാൽ അപ്പോഴും നായകുട്ടിയുടെ പിടി കുരങ്ങ് വിട്ടിരുന്നില്ല.  കുരങ്ങൻ ഒരു കുഞ്ഞിനെപ്പോലെയാണ്   നായ്ക്കുട്ടിയെ കൈകളിൽ വഹിക്കുന്നത്.

സെപ്റ്റംബർ 16 ന് ഒരു മരത്തിൽ നായകുട്ടിയുമായി ഇരിക്കുന്ന കുരങ്ങിനെ ചിലർ കണ്ടതോടെയാണ്  സംഭവം ലോകമറിയുന്നത്. കുരങ്ങൻ നായ്ക്കുട്ടിയെ ശരീരത്തോട് ചേർത്തുപിടിക്കുകയും  അതിനെ  കാട്ടിലേക്ക് കൊണ്ടുപോകുകയും ചെയ്തു. കാട്ടിൽ നിന്നു ഇടയ്ക്ക് നായകുഞ്ഞുമായി കുരങ്ങൻ പുറത്തേക്ക് ഇറങ്ങും. നായ്ക്കുട്ടിയെ മോചിപ്പിക്കാൻ ശ്രമിക്കുമ്പോഴെല്ലാം അവൻ  ദേഷ്യത്തോടെ പ്രതികരിച്ചു എന്നതാണ് അതിശയം. കുരങ്ങൻ പട്ടിക്കുട്ടിയെ നെഞ്ചോട് ചേർത്തുപിടിച്ച് ആരെയും തൊടാൻ അനുവദിച്ചില്ല. ഒടുവിൽ, മൂന്ന് ദിവസങ്ങൾക്ക് ശേഷം ആളുകൾക്ക് വളരെ പ്രയാസപ്പെട്ട്  നായക്കുട്ടിയെ രക്ഷിക്കാൻ കഴിഞ്ഞു.

' isDesktop="true" id="447699" youtubeid="WQC8PPowRds" category="buzz">

അമ്മയുടെ അഭാവത്തിൽ കുരങ്ങൻ നായ്ക്കുട്ടിയെ എടുത്തുവെങ്കിലും സാറുവിന് ഒരു ഉപദ്രവവും ഏല്പിച്ചില്ല. മൂന്ന് ദിവസത്തിന് ശേഷം നായ്ക്കുട്ടിയെ രക്ഷിച്ചപ്പോൾ അത് വളരെ ക്ഷീണിച്ചിരുന്നു  രക്ഷാപ്രവർത്തനത്തിന് ശേഷം, നായ്ക്കുട്ടിയെ അതിന്റെ അമ്മയുടെ അരികിൽ എത്തിച്ചു. നായക്കുട്ടിയുമായി അസാധാരണമായ സൗഹൃദമാണ് കുരങ്ങൻ കാത്തുസൂക്ഷിച്ചത്. ഒരു പോറൽ പോലും ഏൽപ്പിക്കാതെ ഹൃദയത്തോട് ചേർത്ത് കൂടെ കൊണ്ട് നടക്കുകയായിരുന്നു അവൻ. നായ്ക്കുട്ടിയാകട്ടെ ഒരു കുഞ്ഞിനെപ്പോലെ കുരങ്ങനോട് ചേർന്നിരുന്നു.

മലേഷ്യയിൽ കുരങ്ങുകൾ സാധനങ്ങളും മൃഗങ്ങളും മോഷ്ടിക്കുന്നത് ഇതാദ്യമായല്ല. ഓരോ വർഷവും ഏകദേശം 3,800 പരാതികൾ ഇതുമായി ബന്ധപ്പെട്ട് സർക്കാരിന് ലഭിക്കുന്നു. വീടുകളിൽ നിന്നും മറ്റുമായി കുരങ്ങുകൾ സാധനങ്ങൾ മോഷ്ടിച്ച് കടന്നു കളയാറുണ്ട്. അവയെ പിടികൂടാൻ സാധിക്കാറുമില്ല. എന്നാൽ മോഷ്ടിക്കുന്ന ലക്ഷ്യത്തോടെയല്ല കുരങ്ങൻ സാറുവിനെ മോഷ്ടിച്ചിട്ടുള്ളത് എന്ന് ചിത്രങ്ങളിലൂടെ വ്യക്തമാകും. കാരണം സാറുവിനെ ഉപേക്ഷിക്കാനോ ഒരു പോറൽ പോലും ഏൽപ്പിക്കാനോ കുരങ്ങൻ തയ്യാറായില്ല. പകരം സംരക്ഷിക്കുകയാണ് ചെയ്തത്. കൂടാതെ അവനു കഴിക്കാൻ ഭക്ഷണങ്ങളും നൽകുന്നുണ്ട്. ഇതിലൂടെ മനോഹരമായ സൗഹൃദമാണ് കാണാനായത്.

First published:

Tags: Malaysia, Monkey, Puppy