നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • buzz
  • »
  • നവദമ്പതികള്‍ ആഘോഷങ്ങൾക്കൊടുവിൽ വിവാഹ വസ്ത്രത്തിൽ പാറക്കെട്ടിൽ നിന്ന് കടലിലേയ്ക്ക് ചാടി; ചിത്രങ്ങൾ വൈറൽ

  നവദമ്പതികള്‍ ആഘോഷങ്ങൾക്കൊടുവിൽ വിവാഹ വസ്ത്രത്തിൽ പാറക്കെട്ടിൽ നിന്ന് കടലിലേയ്ക്ക് ചാടി; ചിത്രങ്ങൾ വൈറൽ

  വിവാഹ വസ്ത്രങ്ങള്‍ ധരിച്ച് നവദമ്പതികള്‍ കടലിലേക്ക് നീണ്ടു നില്‍ക്കുന്ന ഒരു മുനമ്പില്‍ എത്തി ഒരുമിച്ച് വെള്ളത്തിലേക്ക് എടുത്ത് ചാടിയപ്പോള്‍ കൂടെയുണ്ടായിരുന്നവരും ബീച്ചില്‍ ഉണ്ടായിരുന്ന ആളുകളും അത് കണ്ട് ഞെട്ടിത്തരിച്ചു.

  • Share this:
   വിവാഹവും അതിന് ശേഷമുള്ള ആഘോഷങ്ങളും എങ്ങനെ വ്യത്യസ്തമാക്കാം എന്ന് ചിന്തിക്കുന്നവരാണ് പുതു തലമുറയിലുള്ളവര്‍. ഇതിനായി വ്യത്യസ്തമായ പല ആശയങ്ങളും അവതരിപ്പിച്ച് ആളുകളെ ഞെട്ടിക്കുന്നവരുമുണ്ട്. ആകാശത്ത് വച്ചും, ആഴക്കടലിന് അടിയിലും അഗ്‌നിപര്‍വ്വതത്തിലും, കാട്ടിലും, മരുഭൂമിയിലും എന്നുവേണ്ട, വിവാഹവും ആഘോഷങ്ങളും വ്യത്യസ്തമാക്കാന്‍ ഏതറ്റം വരെയും പോകുന്നവരുണ്ട്. എന്നാല്‍ അയര്‍ലണ്ട് സ്വദേശികളായ ഈ ദമ്പതികള്‍ വിവാഹത്തിന് ശേഷമുള്ള ആഘോഷങ്ങള്‍ക്കിടയില്‍ നടത്തിയത് അസാധാരണമായ ഒരു സാഹസമായിരുന്നു.

   വിവാഹ വസ്ത്രങ്ങള്‍ ധരിച്ച് നവദമ്പതികള്‍ കടലിലേക്ക് നീണ്ടു നില്‍ക്കുന്ന ഒരു മുനമ്പില്‍ എത്തി ഒരുമിച്ച് വെള്ളത്തിലേക്ക് എടുത്ത് ചാടിയപ്പോള്‍ കൂടെയുണ്ടായിരുന്നവരും ബീച്ചില്‍ ഉണ്ടായിരുന്ന ആളുകളും അത് കണ്ട് ഞെട്ടിത്തരിച്ചു. ഡെയ്‌ലി മെയില്‍ റിപ്പോര്‍ട്ട് പ്രകാരം, ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് വിവാഹിതരായ ദമ്പതികളാണിവര്‍. അവര്‍ വീണ്ടും വിവാഹ വസ്ത്രങ്ങള്‍ ധരിച്ച് ബീച്ചിലെത്തുകയായിരുന്നു. പെട്ടെന്ന് അവര്‍ പരസ്പരം കൈകള്‍ പിടിച്ച് അവിടെയുള്ള പാറകളിലൂടെ മുന്നോട്ട് നടക്കാന്‍ തുടങ്ങി. മുനമ്പില്‍ എത്തിയ ശേഷം അവര്‍ വെള്ളത്തിലേക്ക് എടുത്തു ചാടുകയായിരുന്നു.

   ഇത്രയും വലിയ സാഹസം നടത്തിയ വരന്റെ പേര് ഡോം എന്നും വധുവിന്റെ പേര് അനിറ്റ മക്കാര്‍ത്തി എന്നുമാണ്. സെപ്റ്റംബര്‍ 4-നായിരുന്നു ഇവര്‍ വിവാഹിതരായത്. ഈ നവദമ്പതികള്‍ സെപ്റ്റംബര്‍ 5-ന് ഡബ്ലിനിലെ സാണ്ടികോവ് ബീച്ചിലെത്തുകയും അവിടുത്തെ ഫോര്‍ട്ടി ഫൂട്ട് എന്ന പോയിന്റില്‍ നിന്ന് പരസ്പരം ചുംബിച്ചതിന് ശേഷം കൈകോര്‍ത്ത് പിടിച്ച് കടലിലേക്ക് എടുത്തു ചാടുകയുമായിരുന്നു. കടലിലേക്ക് ചാടുന്ന വധൂവരന്മാരെ കണ്ട് ആളുകള്‍ ആദ്യം ഞെട്ടുകയും ആശ്ചശ്യപ്പെടുകയുമൊക്കെ ചെയ്തെങ്കിലും ദമ്പതികള്‍ അവരുടെ വിവാഹാഘോഷമാണ് നടത്തുന്നതെന്ന് മനസ്സിലാക്കിയപ്പോള്‍ അവര്‍ക്ക് ആശംസകള്‍ നേര്‍ന്നു.

   ആസാധാരണമായ ഈ സാഹസത്തിലൂടെ വ്യത്യസ്തമായ രീതിയില്‍ തങ്ങളുടെ ജീവിതത്തിന്റെ പുതിയ തുടക്കം ആഘോഷിക്കാനാണ് ദമ്പതികള്‍ തീരുമാനിച്ചത്. ഈ സാഹസത്തിന് വിവാഹ വസ്ത്രങ്ങള്‍ ധരിച്ച് എത്തിയതിന്റെ കാരണമായി വധു അനിറ്റ പറഞ്ഞത്, തങ്ങളുടെ ജീവിതത്തിലെ ഈ പുതിയ തുടക്കം വ്യത്യസ്തമായ രീതിയില്‍ ആഘോഷിക്കാന്‍ ആഗ്രഹിച്ചിരുന്നുവെന്നാണ്. ദമ്പതികള്‍ കടലിലേക്ക് ചാടുന്നതിന്റെ ഉദ്ദേശം വ്യക്തമായതോടെ ബീച്ചില്‍ ഉണ്ടായിരുന്ന ആളുകളില്‍ അല്‍പ്പം ശാസിച്ചെങ്കിലും കൈയ്യടികളോടെയും പുഞ്ചിരിയോടെയും അവര്‍ക്ക് അനുമോദനങ്ങളും നല്‍കി.

   കൂടാതെ ബീച്ചില്‍ ഉണ്ടായിരുന്നവര്‍ നവദമ്പതികള്‍ക്ക് സ്വകാര്യത നല്‍കുന്നതിനായി അവിടെ നിന്ന് മാറുകയും ചെയ്തു. ദമ്പതികള്‍ അവിടെ കുറച്ച് സമയം ചെലവഴിച്ച് ആളുകളുടെ ആശീര്‍വാദം വാങ്ങിയാണ് മടങ്ങിയത്. അവരുടെ ഈ സാഹസിക ചാട്ടത്തിന്റെ ചില ചിത്രങ്ങള്‍ പ്രദേശത്തെ മാധ്യമങ്ങളില്‍ നിറഞ്ഞതോടെ, സോഷ്യല്‍ മീഡിയകളിലും ആഗോള മാധ്യമങ്ങളിലും ശ്രദ്ധനേടി.

   അയര്‍ലണ്ടിലെ ഡബ്ലിനിലുള്ള പ്രശസ്തമായ ഒരു കടത്തീരമാണ് സാണ്ടികോവ് ബീച്ച്. ഇത് ഡോണ്‍ ലോഗൈറിന്റെയും ഗ്ലാസ്റ്റൂളിന്റെയും തെക്ക് കിഴക്കും ഡാല്‍ക്കിയുടെ വടക്കുപടിഞ്ഞാറുമായാണ് സ്ഥിതി ചെയ്യുന്നച്. സാണ്ടികോവ് കടല്‍ത്തീരത്ത് പാറകളില്‍ നിന്ന് വെള്ളത്തിലേക്ക് ചാടി കുളിക്കാന്‍ കഴിയുന്ന സ്ഥലമാണ് ഫോര്‍ട്ടി ഫൂട്ട് പോയിന്റ്. മുമ്പ്, ഫോര്‍ട്ടി ഫൂട്ടില്‍ നിന്ന് കടലിലേക്ക് ചാടാന്‍ പുരുഷന്മാര്‍ക്ക് മാത്രമായിരുന്നു അനുവാദം. എന്നാല്‍ ഇപ്പോള്‍ ലിംഗഭേദമന്യേ എല്ലാവര്‍ക്കും ഇവിടെ നിന്ന് ചാടാം.
   Published by:Jayashankar AV
   First published:
   )}