• HOME
  • »
  • NEWS
  • »
  • buzz
  • »
  • Viral | വിമാനത്തിന്റെ സീറ്റിലടിച്ചും വിൻഡോയിൽ ചവിട്ടിയും പരാക്രമം നടത്തിയ യാത്രക്കാരന് യാത്രാവിലക്ക്

Viral | വിമാനത്തിന്റെ സീറ്റിലടിച്ചും വിൻഡോയിൽ ചവിട്ടിയും പരാക്രമം നടത്തിയ യാത്രക്കാരന് യാത്രാവിലക്ക്

യാത്രയിലുടനീളം അക്രമം കാണിച്ചതിനെ തുടർന്ന് സ്ഥിതിഗതികൾ നിയന്ത്രിക്കാൻ വ്യോമയാന നിയമം അനുസരിച്ച് വിമാന ജീവനക്കാരും യാത്രക്കാരും ഇയാളെ കീഴടക്കി സീറ്റിൽ കെട്ടിയിട്ടു.

  • Last Updated :
  • Share this:
    പാകിസ്ഥാൻ ഇന്റർനാഷണൽ എയർലൈൻസ് (പിഐഎ) (Pakistan International Airlines) വിമാനത്തിലെ യാത്രക്കാരന്റെ പരാക്രമം വൈറലാകുന്നു. സോഷ്യൽ മീഡിയയിൽ വൈറലായ വീഡിയോയിൽ യാത്രക്കാരൻ വിമാനത്തിന്റെ വിൻഡോ (Window) തകർക്കാൻ ശ്രമിക്കുന്നത് വ്യക്തമായി കാണാം. പെഷവാറിൽ നിന്ന് ദുബായിലേക്ക് പോവുകയായിരുന്ന വിമാനത്തിലാണ് സംഭവം നടന്നത്.

    വിമാനത്തിൽ യാത്രക്കാരൻ മനപൂർവ്വം പ്രശ്‌നം സൃഷ്ടിക്കുന്നതിന്റെ നിരവധി വീഡിയോ ക്ലിപ്പുകളാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്.
    വിമാനത്തിൽ ഭീതി സൃഷ്ടിച്ചതിനും, അപകടകരമായി പെരുമാറിയതിനും എയർലൈൻ അധികൃതർ യാത്രക്കാരനെ കരിമ്പട്ടികയിൽ പെടുത്തിയെന്നാണ് റിപ്പോർട്ടുകൾ.



    യാത്രക്കാരൻ വിമാനത്തിന്റെ സീറ്റുകളിൽ അടിക്കുന്നതും ചവിട്ടുന്നതും ജനൽ ചില്ലുകൾ തകർക്കാനായി ബലം പ്രയോഗിച്ച് ചവിട്ടുന്നതും വീഡിയോയിൽ കാണാം. വിമാനത്തിലെ ജീവനക്കാരുമായി ഇയാൾ വഴക്കിടുന്നതും വീഡിയോയിൽ കാണാൻ സാധിക്കുന്നതാണ്. ഇയാൾ പിന്നീട് വിമാനത്തിന്റെ തറയിൽ കിടന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു.

    യാത്രയിലുടനീളം അക്രമം കാണിച്ചതിനെ തുടർന്ന് സ്ഥിതിഗതികൾ നിയന്ത്രിക്കാൻ വ്യോമയാന നിയമം അനുസരിച്ച് വിമാന ജീവനക്കാരും യാത്രക്കാരും ഇയാളെ കീഴടക്കി സീറ്റിൽ കെട്ടിയിട്ടു. തുടർന്ന് ക്യാപ്റ്റൻ ദുബായിലെ എയർ ട്രാഫിക് കൺട്രോളറുമായി ബന്ധപ്പെടുകയും ഏവിയേഷൻ പ്രോട്ടോക്കോളുകൾ പ്രകാരം സുരക്ഷ തേടുകയും ചെയ്തു. വിമാനം ഇറങ്ങിയ ഉടൻ യാത്രക്കാരനെ കസ്റ്റഡിയിലെടുത്തു.

    അടുത്തിടെ മെട്രോയിൽ സമാനമായ സംഭവം നടന്നിരുന്നു. മെട്രോയ്ക്കുള്ളിൽ ഒരു ആൺകുട്ടിയും പെൺകുട്ടിയും തമ്മിൽ വഴക്കിടുന്നതാണ് സോഷ്യൽ മീഡിയയിൽ വൈറലായത്. പ്രകോപിതയായ പെൺകുട്ടി ആൺകുട്ടിയെ പലതവണ അടിക്കുകയായിരുന്നു. പെൺകുട്ടിക്ക് സാറ എന്ന ബ്രാൻഡിൽ നിന്ന് 1000 രൂപയ്ക്ക് ഒരു ടീ ഷർട്ട് ലഭിച്ചെന്ന് ആൺകുട്ടിയോട് പറഞ്ഞു. എന്നാൽ ഈ ടീ ഷർട്ടിന് 150 രൂപയിൽ കൂടുതലാകില്ലെന്ന് ആൺകുട്ടി പറഞ്ഞതോടെയാണ് വഴക്ക് തുടങ്ങിയത്. പ്രകോപിതയായ പെൺകുട്ടി ആൺകുട്ടിയെ അടിക്കുകയായിരുന്നു. ഇതൊരു പൊതു സ്ഥലമാണെന്ന് ആൺകുട്ടി പറഞ്ഞെങ്കിലും വീണ്ടും വീണ്ടും അടിച്ചു. ഇതോടെ ഇരുവരും തമ്മിൽ വഴക്ക് രൂക്ഷമായി.

    ഈ വർഷം മെയിൽ വിമാനത്തിൽ യാത്രക്കാരൻ മദ്യപിച്ച് ബഹളം വെച്ചതും വാർത്തയായിരുന്നു. മദ്യപിച്ച യാത്രക്കാരൻ വിമാനത്തിനുള്ളിൽവെച്ച് ബഹളമുണ്ടാക്കുകയും ജീവനക്കാരെ ശല്യപ്പെടുത്തുകയും ചെയ്തു. ഇതോടെ വിമാനം അടിയന്തരമായി നിലത്തിറക്കുകയായിരുന്നു. ദോഹ- ബംഗളൂരു വിമാനമാണ് മുംബൈ വിമാനത്താവളത്തിൽ ഇറക്കിയത്. സംഭവത്തിൽ യാത്രക്കാരനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ദോഹയിൽനിന്ന് ബംഗളുരുവിലേക്ക് പുറപ്പെട്ട ഇൻഡിഗോ വിമാനത്തിലാണ് യാത്രക്കാരൻ പ്രശ്നം ഉണ്ടാക്കിയത്. യാത്രക്കാരൻ അപമര്യാദയായി പെരുമാറിയെന്ന് കാട്ടി ജീവനക്കാർ പൊലീസിൽ പരാതി നൽകുകയും ചെയ്തു. അടിയന്തരമായി മുംബൈ വിമാനത്താവളത്തിൽ ഇറക്കിയ വിമാനത്തിൽ നിന്ന് യാത്രക്കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. ഐപിസി 336-ാം വകുപ്പ് അനുസരിച്ചും വിമാന ചട്ടങ്ങൾ പ്രകാരവുമാണ് നടപടി എടുത്തതെന്ന് പൊലീസ് പറയുന്നു.
    Published by:Amal Surendran
    First published: