• HOME
 • »
 • NEWS
 • »
 • buzz
 • »
 • 60 വർഷം മുൻപ് മരിച്ച വ്യക്തി വാക്സിന്റെ രണ്ടു ഡോസും സ്വീകരിച്ചതായി കോവിന്‍ സൈറ്റ്

60 വർഷം മുൻപ് മരിച്ച വ്യക്തി വാക്സിന്റെ രണ്ടു ഡോസും സ്വീകരിച്ചതായി കോവിന്‍ സൈറ്റ്

ഈയിടെയാണ് 60 വര്‍ഷം മുന്‍പ് മരിച്ച തന്റെ മുത്തച്ഛന് കോവിഡ് -19 വാക്‌സിനുകളുടെ രണ്ട് ഡോസുകളും ലഭിച്ചതായി കശ്മീരിലെ ഒരാള്‍ കണ്ടെത്തിയത്.

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

 • Last Updated :
 • Share this:
  ലോകമെമ്പാടും പിടിമുറുക്കിയിരിക്കുന്ന കോവിഡ് മഹാമാരിയും, അതിനെ ചെറുക്കാനുള്ള വാക്‌സിനുകളുടെ കുറവും രാജ്യത്തുടനീളം ഉയര്‍ന്നു വരികയാണെങ്കിലും, കൊറോണ വ്യാധിക്കെതിരെ പ്രതിരോധ കുത്തിവെപ്പ് എടുക്കുന്നത് മാരകമായ അണുബാധയില്‍ നിന്ന് സ്വയം രക്ഷനേടാനുള്ള ഫലപ്രദമായ മാര്‍ഗമാണ്. എന്നാല്‍ ആറ് പതിറ്റാണ്ട് മുമ്പ് മരണമടഞ്ഞ ഒരു മുത്തശ്ശന്‍ കോവിഡ് വാക്‌സിന്റെ രണ്ട് ഡോസും സ്വീകരിച്ചുവെന്ന് പറഞ്ഞാലോ? 60 വര്‍ഷം മുന്‍പ് മരിച്ച വ്യക്തി രണ്ട് ഡോസും സ്വീകരിച്ച ഒരു ഗുണഭോക്താവ് ആണെന്നാണ് കോവിന്‍ വെബ്‌സൈറ്റ് പറയുന്നത്.

  ഈയിടെയാണ് 60 വര്‍ഷം മുന്‍പ് മരിച്ച തന്റെ മുത്തച്ഛന് കോവിഡ് -19 വാക്‌സിനുകളുടെ രണ്ട് ഡോസുകളും ലഭിച്ചതായി കശ്മീരിലെ ഒരാള്‍ കണ്ടെത്തിയത്. ഇന്ത്യയിലെ കോവിഡ് രോഗ പ്രതിരോധ കുത്തിവയ്പ്പുകള്‍ ഏകോപിപ്പിക്കുന്ന ഏജന്‍സിയായ കോവിന്‍ വെബ്സൈറ്റിലാണ് തന്റെ മുത്തച്ഛനായ അലി മുഹമ്മദ് ഭട്ടിന്റെ പ്രൊഫൈല്‍ ശ്രീനഗറില്‍ നിന്നുള്ള 33 കാരനായ ചെറുമകന്‍ മുദാസിര്‍ സിദ്ദിഖ് കണ്ടെത്തിയതെന്ന് ദി വയര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

  Also Read-‘നാട്ടുകാർ എന്തും പറയട്ടെ’: ഭിന്നലിംഗക്കാരിയായ പേരക്കുട്ടിയെ ഒപ്പം ചേർത്ത് 87 കാരി മുത്തശ്ശി


  സിദ്ദിഖും കുടുംബവും അദ്ദേഹത്തിന്റെ മൊബൈല്‍ നമ്പറില്‍ രോഗ പ്രതിരോധ കുത്തിവെപ്പിനായി രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. അദ്ദേഹം തന്റെ പ്രൊഫൈലിന്റെ സ്റ്റാറ്റസ് പരിശോധിക്കുന്നതിനിടയില്‍ വളരെക്കാലം മുമ്പ് മരണമടഞ്ഞ അദ്ദേഹത്തിന്റെ മുത്തച്ഛന്റെ പേരിലുള്ള പ്രൊഫൈലും അതിനുനേര്‍ക്ക് പച്ച് നിറത്തിലുള്ള 'വാക്‌സിനേറ്റഡ്' സ്റ്റാറ്റസും കാണുകയായിരുന്നു. ഇത് കണ്ട് അത്ഭുതം കൂറിയ സിദ്ദിഖ്, തന്റെ മുത്തച്ഛനെ ജീവിതത്തില്‍ ഒരിക്കലും കണ്ടിട്ടില്ലെന്നും പറയുന്നു. 'എങ്ങനെയാണ് എന്റെ മുത്തച്ഛന്റെ പേര് ഈ പട്ടികയില്‍ ഇടം നേടിയതെന്നോര്‍ത്ത് ഞാന്‍ അതിശയപ്പെടുന്നു. 60 വര്‍ഷം മുമ്പ് അദ്ദേഹം മരണമടഞ്ഞതാണ്. ഞാന്‍ അദ്ദേഹത്തെ ജീവിതത്തില്‍ ഒരിക്കലും കണ്ടിട്ടേയില്ല'.

  ''എന്റെ മുത്തച്ഛന്‍ എങ്ങനെ, എപ്പോള്‍ മരിച്ചുവെന്നതിനെക്കുറിച്ച് എന്റെ പിതാവിന് പോലും അറിവില്ല, ' സിദ്ദിഖിനെ ഉദ്ധരിച്ച് ദി വയര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

  Also Read-ജിമ്മിൽ അടിപൊളി പാട്ടുകൾ പാടില്ല; പുതിയ കോവിഡ് നിയമവുമായി ദക്ഷിണ കൊറിയ

  എന്നാല്‍, ഇന്ത്യയില്‍ ഇതാദ്യമായിട്ടല്ല മരിച്ചയാളെ വാക്‌സിന്‍ ലഭിക്കുന്ന ഗുണഭോക്താവായി പ്രഖ്യാപിക്കുന്നത്. ഗുജറാത്തിലെ അപ്ലെറ്റ് നിവാസിയായ ഹര്‍ദസ്ഭായ് കരിംഗിയ 2018 ല്‍ അന്തരിച്ചതാണ്. അദ്ദേഹം മരിച്ച് മൂന്ന് വര്‍ഷത്തിന് ശേഷം, ഇക്കഴിഞ്ഞ മെയ് മൂന്നിന് പ്രതിരോധ കുത്തിവയ്പ് എടുത്തതായി അദ്ദേഹത്തിന്റെ കുടുംബാംഗങ്ങള്‍ക്ക് ഒരു എസ്എംഎസ് ലഭിച്ചുവെന്ന്, ഇന്ത്യാ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു.

  മരിച്ചവര്‍ക്ക് കുത്തിവയ്പ് നടത്തിയെന്നവകാശപ്പെടുന്ന 10 ലധികം കേസുകള്‍ ഇതുവരെ ഗുജറാത്തിന്റെ വിവിധ ഭാഗങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. അതേസമയം, നല്‍കിയ കുത്തിവയ്പ്പുകളുടെ കാര്യത്തില്‍ എക്കാലത്തെയും ഉയര്‍ന്ന നിരക്കാണിതെന്ന് കേന്ദ്രം അവകാശപ്പെടുന്നതിനിടെ, ഡല്‍ഹിയിലും മറ്റ് നിരവധി പരിസര പ്രദേശങ്ങളിലും തങ്ങളുടെ കോവിഷീല്‍ഡ് വാക്സിന്‍ സ്റ്റോക്ക് തീര്‍ന്നതായി അവര്‍ അറിയിക്കുന്നു.

  Also Read-തെരുവ് നായയുടെ സല്യൂട്ട്; പൊലീസിന്റെ അടിക്കുറിപ്പ് മത്സരത്തില്‍ വൈറലായി ഷെഫ് സുരേഷ് പിള്ളയുടെ കമന്റ്

  കോവിഡ് -19 വാക്‌സിന്‍ ക്ഷാമം സംബന്ധിച്ച വാര്‍ത്തകളെ കേന്ദ്രസര്‍ക്കാര്‍ നിഷേധിക്കുകയും എല്ലാ സംസ്ഥാനങ്ങളോടും കേന്ദ്രഭരണ പ്രദേശങ്ങളോടും ജൂലൈ മാസത്തില്‍ എത്ര വാക്‌സിനുകള്‍ അവര്‍ക്ക് അയയ്ക്കണമെന്ന് മുന്‍കൂട്ടി അറിയിച്ചിട്ടുണ്ടെന്നും വ്യക്തമാക്കിയിട്ടുണ്ട്. ശരാശരി 6.21 ദശലക്ഷം ഡോസ് കോവിഡ് -19 വാക്‌സിനുകള്‍ ജൂണ്‍ അവസാന വാരത്തില്‍ത്തന്നെ നല്‍കിയിട്ടുള്ളാതായി കേന്ദ്രം അറിയിക്കുന്നു.

  അതേസമയം, ജൂലൈ 5 നും 11 നും ഇടയില്‍, പ്രതിദിന ശരാശരി വാക്‌സിന്‍ ഡോസുകളുടെ എണ്ണം 3.50 ദശലക്ഷം ഡോസായി കുറയുകയാണുണ്ടായത്.
  Published by:Jayesh Krishnan
  First published: