നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • buzz
  • »
  • Viral | മൂർഖൻ പാമ്പിനെ രാജവെമ്പാല വിഴുങ്ങുന്ന ചിത്രം വൈറൽ

  Viral | മൂർഖൻ പാമ്പിനെ രാജവെമ്പാല വിഴുങ്ങുന്ന ചിത്രം വൈറൽ

  രാജവെമ്പാലയുടെ ശാസ്ത്രീയ നാമം; ഒഫിയോഫാഗസ് ഹന്ന. “ഒഫിയോഫാഗസ്” ഗ്രീക്കിൽ നിന്ന് ഉരുത്തിരിഞ്ഞ ഒരു വാക്ക് ആണ്, അതിനർത്ഥം “പാമ്പിനെ തന്നെ തിന്നുന്നത്” എന്നാണ്

  King-Cobra_Cobra- Image Source : TWITTER/@PARVEENKASWAN

  King-Cobra_Cobra- Image Source : TWITTER/@PARVEENKASWAN

  • Share this:
   സോഷ്യൽ മീഡിയയിൽ മൃഗങ്ങളുമായി ബന്ധപ്പെട്ട ചിത്രങ്ങളോ വീഡിയോയോ വൈറലാകാൻ അധികം സമയം വേണ്ട. കഴിഞ്ഞ ദിവസം ഐ എഫ് എസ് ഉദ്യോഗസ്ഥനായ പർവീൻ കസ്വാൻ പങ്കിട്ട ഒരു ചിത്രമാണ് ഇപ്പോൾ ഏറെ ചർച്ചയാകുന്നത്. ഒരു രാജവെമ്പാല, മൂർഖൻ പാമ്പിനെ അകത്താക്കുന്ന ചിത്രമാണ് അദ്ദേഹം പങ്കുവെച്ചത്. ഈ ചിത്രം അതിവേഗം ട്വിറ്ററിൽ വൈറലായി.

   ഒരേസമയം കൌതുകം ഉണർത്തുകയും ഭീതിപ്പെടുത്തുകയും ചെയ്യുന്ന ചിത്രമാണ് പർവീൻ കസ്വാൻ ഷെയർ ചെയ്തത്. ഒരു രാജവെമ്പാല, അതിന്‍റെ വകഭേദത്തിൽപ്പെട്ട ഇരയെ തിന്നുന്ന അപൂർവമായ ഒരു കാഴ്ചയിലേക്കാണ് പർവീൻ കൂട്ടിക്കൊണ്ടുപോകുന്നത് - മറ്റ് മൃഗങ്ങളെയല്ല, മറിച്ച് അതിന്‍റെ തന്നെ മറ്റൊരു വകഭേദത്തെയാണ് ഇവിടെ രാജവെമ്പാല ഇരയാക്കുന്നത്.


   മൃഗസംരക്ഷണ സർക്കിളുകളിൽ അറിയപ്പെടുന്ന ഉദ്യോഗസ്ഥനാണ് പർ‌വീൻ കസ്വാൻ. ഒരു മൃഗസ്‌നേഹിയായ കസ്വാൻ എല്ലായ്പ്പോഴും തന്റെ ട്വിറ്ററിലെ സുഹൃത്തുക്കൾക്കായി ലോകമെമ്പാടുമുള്ള മൃഗങ്ങളുടെ നിരവധി ചിത്രങ്ങളും വിവരങ്ങളും നൽകിവരുന്നുണ്ട്.

   Also Read- ദമ്പതികൾ കരടിയെ ഭയന്ന് മരത്തിന് മുകളിൽ കഴിഞ്ഞത് പത്തു ദിവസം!


   ഫോട്ടോയ്‌ക്കൊപ്പം, അടിക്കുറിപ്പിലെ ചില പ്രധാനപ്പെട്ട വിവരങ്ങളും കസ്വാൻ പങ്കുവച്ചിട്ടുണ്ട്. അദ്ദേഹം എഴുതി, 'ഒഫിയോഫാഗസ് ഹന്ന. ഒരു സർപ്പത്തെ തിന്നുന്ന രാജാവ്.


   രാജവെമ്പാലയുടെ ശാസ്ത്രീയ നാമം; ഒഫിയോഫാഗസ് ഹന്ന. “ഒഫിയോഫാഗസ്” ഗ്രീക്കിൽ നിന്ന് ഉരുത്തിരിഞ്ഞ ഒരു വാക്ക് ആണ്, അതിനർത്ഥം “പാമ്പിനെ തന്നെ തിന്നുന്നത്” എന്നാണ്.


   ഗ്രീക്ക് പുരാണത്തിലെ വൃക്ഷം വസിക്കുന്ന നിംപുകളുടെ പേരിലാണ് ഹന്ന ഉത്ഭവിച്ചത്. അതിനാൽ പാമ്പുകളുടെ രാജാവ് അതിന്റെ പേര് അന്വർഥമാക്കി ജീവിക്കുന്നു' - പർവീൻ എഴുതി.
   Published by:Anuraj GR
   First published: