HOME » NEWS » Buzz » THE PHOTO OF THE PIZZA DELIVERY BOY DELIVERING PIZZA IN THE HEAVY RAIN BECOME VIRAL JK

കനത്ത മഴയില്‍ പിസ്സ എത്തിക്കുന്ന ഡെലിവറി ബോയി; വൈറലായി ഫോട്ടോ

കൊല്‍ക്കത്തയിലെ വെള്ളക്കെട്ട് നിറഞ്ഞ തെരുവില്‍ പാര്‍സലിനൊപ്പം നില്‍ക്കുന്ന ഡെലിവറി ബോയിയായ ഷോവന്‍ ഘോഷിന്റെ ചിത്രം ഡൊമിനോസ് ഇന്ത്യയുടെ ഔദ്യോഗിക ട്വിറ്റര്‍ പേജില്‍ പങ്കുവെച്ചിരുന്നു

News18 Malayalam | news18-malayalam
Updated: May 15, 2021, 5:12 PM IST
കനത്ത മഴയില്‍ പിസ്സ എത്തിക്കുന്ന ഡെലിവറി ബോയി; വൈറലായി ഫോട്ടോ
Image twitter
  • Share this:
പ്രതിസന്ധി ഘട്ടങ്ങളിലും രാജ്യത്തുടനീളമുള്ള ഭക്ഷണ ഡെലിവറി കമ്പനികള്‍ നമ്മളെ പരിപാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി അവരുടെ ഡെലിവറി ബോയ്‌സ് കഠിനാധ്വാനം ചെയ്യേണ്ടി വരാറുണ്ട്. രൂക്ഷമായ കാലാവസ്ഥയിലും നമ്മക്കൊപ്പമുണ്ടെന്ന് ഉറപ്പാക്കുന്നതിന് അവര്‍ പോരാടുന്നു. എന്നിരുന്നാലും, ഇത്തരം സാഹചര്യങ്ങള്‍ തരണം ചെയ്യുന്നതും ചൂഷണം ചെയ്യപ്പെടുന്നതും തമ്മില്‍ വ്യത്യാസമുണ്ട്. ഈയിടെയായി, ഇതുപോലുള്ള കാരണങ്ങളാല്‍ വൈറലായ നിരവധി പോസ്റ്റുകള്‍ നമ്മുക്ക് കാണുവാന്‍ സാധിക്കും. ഇപ്പോള്‍, അത്തരമൊരു ചിത്രം ഡൊമിനോസ് പിസ്സ പോസ്റ്റ് ചെയ്തു.

മെയ് 12 ന് കൊല്‍ക്കത്തയിലെ വെള്ളക്കെട്ട് നിറഞ്ഞ തെരുവില്‍ പാര്‍സലിനൊപ്പം നില്‍ക്കുന്ന ഡെലിവറി ബോയിയായ ഷോവന്‍ ഘോഷിന്റെ ചിത്രം ഡൊമിനോസ് ഇന്ത്യയുടെ ഔദ്യോഗിക ട്വിറ്റര്‍ പേജില്‍ പങ്കുവെച്ചിരുന്നു. മുട്ടോളം വെള്ളമുണ്ടായിട്ടും പിസ്സ ഒരു വീട്ടിലേക്ക് എത്തിക്കുന്നത് ചിത്രത്തില്‍ വ്യക്തമായി കാണാം. മോശം കാലാവസ്ഥയ്ക്കിടയില്‍ തന്റെ ജോലി കൃത്യമായി നിര്‍വഹിച്ച ഡെലിവറി ബോയിയെ കമ്പനി പ്രശംസിച്ചെങ്കിലും, ഇത് തൊഴിലിന്റെ വ്യക്തമായ ചൂഷണമാണെന്ന വിമര്‍ശനവുമായി നെറ്റിസന്‍മാര്‍ രംഗത്ത് വന്നിരിക്കുകയാണ്.



ഷോവന്‍ ഘോഷിനുള്ള അഭിനന്ദനപോസ്റ്റില്‍ ഡൊമിനോസ് ഇന്ത്യ ഇങ്ങനെ പറയുന്നു, 'ഒരു സൈനികനും ഒരിക്കലും തന്റെ ജോലിയില്‍നിന്നു വിട്ടുനില്‍ക്കുന്നില്ല! ഞങ്ങളുടെ പോരാളി നീല വേഷത്തില്‍ വന്ന് കൊല്‍ക്കത്തയിലെ തോരാമഴയിലും ചൂടുള്ളതും സുരക്ഷിതവുമായ ഭക്ഷണം വിതരണം ചെയ്യുന്നു! പ്രതികൂല സാഹചര്യങ്ങളില്‍ പെട്ടുപോയ ഞങ്ങളുടെ ഉപഭോക്താവിന് ഭക്ഷണം ലഭിച്ചുവെന്ന് ഉറപ്പുവരുത്തിയ #ഡൊമിനോസ് ഫുഡ് സോള്‍ജിയര്‍ മിസ്റ്റര്‍ ഷോവന്‍ ഘോഷിന്റെ സേവനത്തെ ഞങ്ങള്‍ അഭിനന്ദിക്കുന്നു!'.

വ്യക്തമായ കാരണങ്ങളാല്‍, പോസ്റ്റ് ചെയ്ത് മണിക്കൂറിനുള്ളില്‍ ട്വീറ്റ് മൈക്രോ ബ്ലോഗിംഗ് സൈറ്റില്‍ വൈറലായി. ഫോട്ടോ കമന്റ് സെക്ഷനില്‍ സംവാദത്തിന് വഴിതെളിച്ചു. ചിലര്‍ ഡെലിവറി ബോയിയുടെ ജോലിയോടുള്ള അര്‍പ്പണ മനോഭാവത്തെ പ്രശംസിച്ച് പോസ്റ്റ് ചെയ്തു, എന്നാല്‍ നിരവധി ഉപയോക്താക്കള്‍ ഇതില്‍ സന്തുഷ്ടരല്ലായിരുന്നു. അത്തരം പ്രതികൂലമായ സാഹചര്യങ്ങള്‍ക്കിടയിലും ആളെ ജോലി ചെയ്യിപ്പിച്ചതിന് കമ്പനിയെ അധിക്ഷേപിച്ചുള്ള പോസ്റ്റുകളുമായി മുന്നോട്ടെത്തി.

'ഇത്തരം ഡെലിവറി സ്‌പെഷ്യലിസ്റ്റുകള്‍ കോവിഡ് പ്രതിസന്ധിക്കിടയില്‍ ജീവിതം സുഗമമാക്കുന്നു. വലിയ ബഹുമാനം,' ഒരു ഉപയോക്താവ് പറഞ്ഞു. സേവനം നിര്‍വഹിക്കുന്നതിന് സാഹചരൃം അനുകൂലമല്ലാത്തതിനാല്‍ ഇത്തരം തൊഴിലാളികളെ കമ്പനികള്‍ ഇതുപോലെ ചൂഷണം ചെയ്യുകയാണെന്ന് പലരും അഭിപ്രായപ്പെട്ടു.

'ഡൊമിനോസ് ഇന്ത്യ എന്ന ബ്രാന്‍ഡിന് നല്ലതാണ്, പക്ഷേ ഡൊമിനോസ് ഫുഡ് സോള്‍ജിയര്‍ എന്ന് വിളിക്കുന്ന ഡെലിവറി ബോയ്ക്ക് ഇത്തരം അപകടകരമായ അന്തരീക്ഷത്തില്‍ ജോലി ചെയ്യുന്നത് മോശമാണ്. ഞങ്ങള്‍ ആ മനുഷ്യനെ ബഹുമാനിക്കുന്നു, ഡൊമിനോസ്സിനെ അല്ല. ഓര്‍ഡര്‍ ചെയ്യുമ്പോള്‍ ദയവായി ശ്രദ്ധാലുവായിരിക്കുക, പിസ്സ കൊതിക്കുന്നതിനേക്കാള്‍ ഡെലിവറി ബോയിയുടെ സുരക്ഷ പ്രധാനമാണ്' ആശിഷ് എന്ന മറ്റൊരു ട്വിറ്റര്‍ ഉപയോക്താവ് അഭിപ്രായപ്പെടുന്നു.
Published by: Jayesh Krishnan
First published: May 15, 2021, 5:12 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories